twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ യോഗത്തിൽ വിഷമത്തോടെ മോഹൻലാൽ!! സഹപ്രവർത്തകർക്കു മുന്നിൽ ആ ദുഃഖം വെളിപ്പെടുത്തി...

    ക്രൗൺ ഫ്ലാസ ഹോട്ടലിൽ ചേർന്ന് അമ്മയുടെ എക്സിക്യൂട്ട് യോഗത്തിനു ശേഷമായിരുന്നു പുതിയ പാരവാഹികൾ ചുമതലയേറ്റത്.

    |

    Recommended Video

    അമ്മ യോഗത്തിൽ വിഷമത്തോടെ മോഹൻലാൽ, കാരണം ഇതാണ്

    മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ അധികാരമേറ്റു. ലാലേട്ടനെ കൂടാതെ നേതൃനിരയിലുള്ള മറ്റു ഭരണാംഗങ്ങളും ചുമതലയേറ്റിരുന്നു. ഇന്നസെന്റ് അധികാരം ഒഴിഞ്ഞതിനെ തുടർന്നാണ് മോഹൻലാൽ ആ സ്ഥാനത്തെത്തിയത്. ക്രൗൺ ഫ്ലാസ ഹോട്ടലിൽ ചേർന്ന് അമ്മയുടെ എക്സിക്യൂട്ട് യോഗത്തിനു ശേഷമായിരുന്നു പുതിയ പാരവാഹികൾ ചുമതലയേറ്റത്.

     ജൂൺ 24 ഉം മോഹൻലാലുമായി അടുത്ത ബന്ധം!! സിനിമ ജീവിതത്തിലെ സുപ്രധാന ദിനം, എന്താണെന്ന് കാണാം ജൂൺ 24 ഉം മോഹൻലാലുമായി അടുത്ത ബന്ധം!! സിനിമ ജീവിതത്തിലെ സുപ്രധാന ദിനം, എന്താണെന്ന് കാണാം

    മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു ഇന്നസെന്റ് അധ്യക്ഷനായിട്ടുള്ള സമിതിയുടെ ജനറൽ സെക്രട്ടറി എന്നാൽ ഇപ്പോൾ ഈ സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നത് ഇടവേള ബാബുവാണ്. ഇത്തവണ അമ്മയിൽ വനിത പ്രതിനിധികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി, ഇന്നസെന്റ്, മധു, മേനക, കെപിഎസ്ഇ ലളിത, ഇന്ദ്രജിത്ത്, ജയസൂര്യ, നാദിർഷ, മിയ ,ഹണി റോസ്, രഞ്ജി പണിക്കർ, മധുപാൽ തുടങ്ങിയ താരങ്ങൾ യോഗത്തിൽ പങ്കെടുത്തു

    മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ കാരണമിത്!! താരം തന്നെ അത് വെളിപ്പെടുത്തുന്നു...മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ കാരണമിത്!! താരം തന്നെ അത് വെളിപ്പെടുത്തുന്നു...

     താരങ്ങൾ പങ്കെടുത്തില്ല

    താരങ്ങൾ പങ്കെടുത്തില്ല

    ജൂൺ 24 നായിരുന്നു മോഹൻലാൽ അമ്മ പ്രസിഡന്റായി സ്ഥാനമേറ്റത്. ആദ്യ യോഗത്തിൽ തന്നെ താരം വളരെ വിഷമകരമായ ഒരു കാര്യം പങ്കുവെച്ചു. അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ വളരെ കുറച്ച് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇത് തന്നെ ഏറെ വിഷമപ്പെടുത്തിയെന്നും താരം പറഞ്ഞു. എറണാകുളത്ത് ഉണ്ടായിട്ട് പോലും പല താരങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എല്ലാവരേയും യോഗത്തിനായി ക്ഷണിച്ചതായിരുന്നു. എന്നാൽ ഏറ്റവും കൂറവ് അംഗങ്ങൾ പങ്കെടുത്ത ഒരു അമ്മ യോഗമാണ് നടന്നതെന്നും മോഹൻലാൽ പറഞ്ഞു. പുതിയതായി പ്രസിഡന്റ് സ്ഥാനമേൽക്കുന്ന തനിയ്ക്ക് ഇതു വളരെയധികം സങ്കടമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അമ്മ ജനറൽ ബോഡിയോഗത്തിൽ എല്ലാവരും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നു ലാലേട്ടൻ പറഞ്ഞു.

    പ്രശ്നങ്ങൾ  പരിഹരിക്കണം

    പ്രശ്നങ്ങൾ പരിഹരിക്കണം

    സംഘടനയുടെ കീഴിൽ ചെറുതും വലതുമായ ഒരുപാട് പ്രശ്നങ്ങൾ ഉടലെടുക്കും. പ്രതീക്ഷിക്കാത്ത പല വിമർശനങ്ങളും നേരിടേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ പുറം ലോകം അറിയാതെ പ്രശ്നം നല്ലരീതിയിൽ പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ വികാരപ്രകടനമല്ല വേണ്ടത് മറിച്ച് അതിനെ സമാധാനത്തോടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മോഹൻ ലാൽ പറഞ്ഞു.

     എല്ലാവരുടെ ഒറ്റുനോക്കുന്നു

    എല്ലാവരുടെ ഒറ്റുനോക്കുന്നു

    കഴിഞ്ഞ 25 വർഷമായി മികച്ച പ്രവർത്തികൾ കാഴ്ചവെച്ച് മറ്റു ഇന്ത്യൻ സിനിമ സംഘടനകളുടെ മുന്നിൽ തലഉയർത്തി നിൽക്കുന്ന സംഘടനയാണ് അമ്മ. ഇത്തരത്തിൽ നല്ല രീതിയിൽ പോകുന്ന ഒരു നല്ല സംഘടന ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്. അതിനാൽ തന്നെ മറ്റു ഭാഷക്കാരെ അസൂയപ്പെടുത്തുന്ന തരത്തിലുളള പ്രവർത്തനങ്ങളാണ് അമ്മ കാഴ്ച വെക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

    പുതിയ അംഗങ്ങൾ

    പുതിയ അംഗങ്ങൾ

    മോഹൻലാൽ പ്രസിഡന്റായിട്ടുള്ള അമ്മയുടെ പുതിയ ഭരണ സമിതിയിലെ ബാക്കി അംഗങ്ങൾ ഇവരൊക്കെയാണ്. മമ്മൂട്ടിയ്ക്ക് പകരക്കാരനായി എത്തുന്നത് ഇടവേള ബാബുവാണ്. വൈസ് പ്രസിഡന്റുമാർ , മുകേഷ്, ഗണേഷ് കുമാർ, സെക്രട്ടറിയായി സിദ്ദിഖ് , ട്രഷറർ ജഗദീഷ്. ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്‌സീക്യൂട്ടിവ് മെമ്പേഴ്‌സ്

    English summary
    mohanlal says about amma meeting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X