Just In
- 2 hrs ago
ഐഎഫ്എഫ്കെ സുവര്‍ണ ചാകോരം 'ദെ സേ നതിങ്ങ് സ്റ്റെയ്സ് ദ സെയിമി'ന്
- 3 hrs ago
ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍
- 4 hrs ago
രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍
- 4 hrs ago
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി
Don't Miss!
- News
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു
- Sports
ISL: നാടകീയം ബ്ലാസ്റ്റേഴ്സ്, 0-2ന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി മഞ്ഞപ്പട
- Technology
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- Automobiles
ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ
- Lifestyle
വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
പേരന്പ് ആദ്യ ദിവസം തന്നെ കാണും! ആ മാസ്മരിക പ്രകടനം തിയ്യേറ്ററില്‍ നിന്നു തന്നെ കാണണം: മോഹന്‍ലാല്‍

ഒരിടവേളയക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പേരന്പ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിരുന്നത്.
ഒടിയനും ലൂസിഫറിനും പിന്നാലെ മരക്കാറും! ഹൈദരാബാദില്‍ ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റുകള്‍!
ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. പേരന്‍പിലെ അമുദവന് എന്ന കഥാപാത്രത്തെ മമ്മൂക്ക മികവുറ്റതാക്കിയെന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നത്. കൂടാതെ തമിഴിലേക്കുളള മമ്മൂക്കയുടെ തിരിച്ചുവരവ് ഗംഭീരമായെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
മമ്മൂക്കയുടെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു. മമ്മൂക്കയ്ക്ക് അടുത്ത ദേശീയ അവാര്‍ഡ് ഈ കഥാപാത്രത്തിലൂടെ ലഭിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ പേരന്‍പിനെക്കുറിച്ച് നടന് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും വൈറലായിരിക്കുകയാണ്. പേരന്പ് തിയ്യേറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് ലാലേട്ടന് പറഞ്ഞിരിക്കുന്നത്. ആ മാസ്മരിക പ്രകടനം തിയ്യേറ്ററുകളില്‍ നിന്ന് തന്നെ കാണണമെന്ന് ലാലേട്ടന് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യം പറഞ്ഞത്. നിരവധി വിദേശഭാഷാ ചിത്രങ്ങള്‍ക്കും അന്യാഭാഷാ ചിത്രങ്ങള്‍ക്കുമൊപ്പമാണ് മമ്മൂക്കയുടെ പേരന്പ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് എത്തിയിരുന്നത്. ഇതിനകം മികച്ച നിരൂപക പ്രശംസകള്‍ നേടിയെടുക്കാനായ ചിത്രത്തിന്റെ തിയ്യേറ്റര്‍ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
പുലിമുരുകനെ മറികടക്കാന്‍ ഒടിയന്! കൂടുതല്‍ വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാകും
കലിപ്പ് മൂഡില്‍ ചാക്കോച്ചന്! പുതിയ ചിത്രം അളള് രാമേന്ദ്രന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്!