For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

  |

  നടൻ മാത്രമല്ല മികവുള്ള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കഴിവുള്ള സംവിധായകൻ കൂടിയാണ് താനെന്ന് തെളിയിച്ചയാളാണ് പൃഥിരാജ്. നിർമാതാവ് കൂടിയായ പൃഥിരാജ് ഇപ്പോൾ ബ്രോ ഡാഡി എന്ന തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ആദ്യ ചിത്രത്തിലെ നായകനായ മോഹൻലാൽ തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും പൃഥ്വിയുടെ നായകൻ.

  Bro Daddy location stills, bro daddy movie, mohanlal bro daddy, mohanlal prithviraj, മോഹൻലാൽ ബ്രോ ഡാഡി, ബ്രോ ഡാഡി, മോഹൻലാൽ പൃഥ്വിരാജ്, പൃഥ്വിരാജ് ബ്രോ ഡാഡി

  കൂടാതെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൈനിറയെ സിനിമകൾ അഭിനയിക്കാനും നിർമിക്കാനും ഉള്ളപ്പോഴും സംവിധാനം വേണ്ടയെന്ന് തീരുമാനിക്കാതെ അതും കൂടി ഒരുമിച്ച് ചേർത്താണ് പൃഥ്വിരാജ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്. ലൂസിഫറിന്റെ വൻവിജയത്തിന് ശേഷം രണ്ടാം ഭാ​ഗം എമ്പുരാൻ എന്ന പേരിൽ ഉടൻ സംഭവിക്കുമെന്ന് നേരത്തെ സംവിധായകൻ പൃഥ്വിരാജും നടായകൻ മോഹൻലാലും നിർമാതാക്കളും നേരത്തെ അറിയിച്ചിരുന്നതാണ്.

  Also read: ഇന്നലെ വരെ സ്‌നേഹിച്ചവർക്ക് എന്നെയിപ്പോൾ ഇഷ്ടമല്ല; സീരിയലിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ

  എന്നാൽ കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ എമ്പുരാന്റെ ചിത്രീകരണം വൈകുകയാണ്. ഇതിനിടയിലാണ് ഫാമിലി എന്റർടെയ്നറായ ബ്രോ ഡാഡി പൃഥ്വിരാജ് പ്രഖ്യാപിച്ചത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ഭൂരിഭാ​ഗം ഭാ​ഗങ്ങളും ഹൈദരാബാദിലാണ് ചിത്രീകരിച്ചത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായി പൃഥ്വിരാജും ചിത്രത്തിൽ വേഷമിടുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

  Bro Daddy location stills, bro daddy movie, mohanlal bro daddy, mohanlal prithviraj, മോഹൻലാൽ ബ്രോ ഡാഡി, ബ്രോ ഡാഡി, മോഹൻലാൽ പൃഥ്വിരാജ്, പൃഥ്വിരാജ് ബ്രോ ഡാഡി

  സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ തന്നെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് പുറമെ കല്യാണി പ്രിയദർശൻ, മല്ലികാ സുകുമാരൻ, ആന്റണി പെരുമ്പാവൂർ, മീന, ജ​ഗദീഷ് തുടങ്ങിയവരും സിനിമയുടെ ഭാ​ഗമാകുന്നുണ്ട്. ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായായെന്നാണ് ഒരിക്കൽ ജഗദീഷ് ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

  Also read: ശബരിയുടെ ഇളയമകള്‍ ഇപ്പോഴും അച്ഛനെ ചോദിക്കും; കുടുംബം ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന് സാജന്‍ സൂര്യ

  പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള മികവ് അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ജ​ഗദീഷ് പറഞ്ഞിരുന്നു. കാമറ, ലെന്‍സ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാ നിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാമെന്നും മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നതെന്നും ജ​ഗദീഷ് പറഞ്ഞിരുന്നു. ആന്റണി പെരുമ്പാവൂർ ചിത്രത്തിൽ ഒരു പൊലീസ് കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ദൃശ്യം സീരിസിന് ശേഷം ഹിറ്റ് ജോഡിയായ മോഹൻ-ലാൽ മീന കൂട്ടുകെട്ട് ബ്രോ ഡാഡിയിലുമുണ്ട്.

  Bro Daddy location stills, bro daddy movie, mohanlal bro daddy, mohanlal prithviraj, മോഹൻലാൽ ബ്രോ ഡാഡി, ബ്രോ ഡാഡി, മോഹൻലാൽ പൃഥ്വിരാജ്, പൃഥ്വിരാജ് ബ്രോ ഡാഡി

  എല്ലാംകൊണ്ടും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് ബ്രോ ഡാഡി. ഇപ്പോൾ സംവിധായകൻ പൃഥ്വിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. 'സംവിധായകനായ പൃഥ്വിരാജിനൊപ്പം' എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. ഇരുവർക്കുമൊപ്പം ഫ്രെയിമിൽ നടി മീനയുമുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നുവെന്നാണ് ഏറ്റവും കൂടുതൽ ആരാധകർ ആശംസകൾ നേർന്ന് കുറിച്ചത്. കൂടാതെ ഒടിടി റിലീസുണ്ടാകുമോ എന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്.

  Also read: ഹോമിന് ശേഷം ഇന്ദ്രൻസിന്റെ 'നല്ലവിശേഷം', റിലീസിനൊരുങ്ങുന്നു...

  ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത കരുതിയാണ് അവസാനമായി പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമ. ചിത്രത്തിൽ വില്ലൻ വവേഷത്തിലായിരുന്നു പൃഥ്വി അഭിനയിച്ചത്. നിർമാണവും പൃഥ്വി തന്നെയായിരുന്നു. റോഷൻ മാത്യു, ശ്രിന്ധ, മാമുക്കോയ, മണികണ്ഠൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ അണിയറപ്രവർത്തനങ്ങളും പുരോ​ഗമിക്കുന്നുണ്ട്.

  Bro Daddy location stills, bro daddy movie, mohanlal bro daddy, mohanlal prithviraj, മോഹൻലാൽ ബ്രോ ഡാഡി, ബ്രോ ഡാഡി, മോഹൻലാൽ പൃഥ്വിരാജ്, പൃഥ്വിരാജ് ബ്രോ ഡാഡി

  ടൈറ്റിൽ റോളിൽ മോഹൻലാലെത്തുന്ന സിനിമയിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ഫാന്റസി വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ബി​ഗ് ബജറ്റ് ചിത്രമായ ബറോസിന് വേണ്ടി ആരാധകർ പ്രഖ്യാപനം മുതൽ കാത്തിരിപ്പിലാണ്. കൂടാതെ മരക്കാർ അറബിക്കടലിന്റെ സിം​ഹം അടക്കമുള്ള മോഹൻലാൽ ചിത്രങ്ങൾ തിയേറ്ററുകൾ തുറക്കുന്നതിലെ പ്രതിസന്ധി മൂലം റിലീസ് മുടങ്ങി കിടക്കുകയാണ്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് സിനിമ ട്വൽത്ത് മാൻ ചിത്രീകരണവും പുരോ​ഗമിക്കുന്നുണ്ട്.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  Also read: പിന്നെന്തിന് നിങ്ങള്‍ പിരിയുന്നു? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി താരദമ്പതികളുടെ വീഡിയോ

  English summary
  Mohanlal shared a photo with Prithviraj and Meena taken from Bro Daddy location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X