twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാഹസിക രംഗങ്ങള്‍ ചെയ്യുന്നതിനിടയില്‍ മോഹന്‍ലാലിന് ജയന്‍ നല്‍കിയ ഉപദേശം???

    By Nimisha
    |

    Recommended Video

    ജയന്റെ ഉപദേശം ഇന്നും പ്രാവര്‍ത്തികമാക്കി മോഹന്‍ലാല്‍ | filmibeat Malayalam

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജയനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത് ആക്ഷന്‍ രംഗങ്ങളാണ്. നെഞ്ച് വിരിച്ച് കൊണ്ടുള്ള ആ വരവ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സംഘട്ടന രംഗങ്ങളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന മികവ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറയുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍.

    സഞ്ചാരി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ജയനോടൊപ്പം ഒരുമിച്ച് അഭിനയിച്ചത്. കോളേജ് പഠന കാലത്ത് നസീറിനെയും മധുവിനെയുമാണ് ആരാധിച്ചിരുന്നതെങ്കിലും വില്ലന്‍ രൂപത്തില്‍ ജയനും മനസ്സിലുണ്ടായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനായ നരേന്ദ്രനെ അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ആ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച സഞ്ചാരിയില്‍ പ്രേംനസീറും ജയനുമായിരുന്നു നായകന്‍മാര്‍. ചിത്രത്തിലെ വില്ലനെ അവതരിപ്പിച്ച അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

    പുതുമുഖമെന്ന നിലിയിലല്ല പെരുമാറിയത്

    പുതുമുഖമെന്ന നിലിയിലല്ല പെരുമാറിയത്

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറിയ പുതുമുഖമെന്ന നിലയിലല്ല അദ്ദേഹം തന്നോട് പെരുമാറിയത്. സൂപ്പര്‍ ഹീറോ എന്ന ഇമേജൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരുമൊക്കെയായി ഒരുകൂട്ടം ആളുകള്‍ എപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്.

    ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള സംഘട്ടന രംഗം

    ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള സംഘട്ടന രംഗം

    ഡ്യൂപ്പിനെ ഉപയോഗിക്കാതെ ജയനോടൊപ്പം അഭിനയിക്കുന്ന ഫൈറ്റ് സീന്‍ ചിത്രത്തിലുണ്ടായിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന രംഗങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

    ജയന്റെ ഉപദേശം

    ജയന്റെ ഉപദേശം

    ഡ്യൂപ്പിനെ ഉപയോഗിക്കാതെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടയില്‍ സൂക്ഷിക്കണം, അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു. ഇന്നും വിലമതിക്കുന്ന ഉപദേശമാണതെന്നും മോഹന്‍ലാല്‍ പറയുന്നു.

    നന്നായി അഭിനയിക്കുന്നുണ്ട്, വളര്‍ന്നുവരും

    നന്നായി അഭിനയിക്കുന്നുണ്ട്, വളര്‍ന്നുവരും

    സഞ്ചാരിയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും ലൊക്കേഷനിലെത്തിയിരുന്നു. സെറ്റിലുണ്ടായിരുന്നവരെ പരിചയപ്പെടുത്തുന്നതിനിടയില്‍ മാറി നില്‍ക്കുന്ന തന്നെയും വിളിച്ച് അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. ഈ സിനിമയിലെ വില്ലനാണ്, നന്നായി അഭിനയിക്കുന്നുണ്ട്, വളര്‍ന്ന് വരുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞതെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

    കാണാമെന്ന് പറഞ്ഞ് പോയി

    കാണാമെന്ന് പറഞ്ഞ് പോയി

    ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പോകുമ്പോള്‍ മോനേ കാണാം എന്ന് പറഞ്ഞ് പോയതാണ് അദ്ദേഹം. സഞ്ചാരിക്ക് ശേഷം അറിയപ്പെടുന്ന രഹസ്യത്തിന്റെ ലൊക്കേഷനിലേക്കാണ് അദ്ദേഹം പോയത്. അതിന് ശേഷം കോളിളക്കത്തിന്റെ സെറ്റിലേക്കും.

    മരണവാര്‍ത്തയറിഞ്ഞപ്പോള്‍

    മരണവാര്‍ത്തയറിഞ്ഞപ്പോള്‍

    കേരളത്തെയും സിനിമാലോകത്തെയും ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ജയന്‍ മരിച്ചുവെന്ന വാര്‍ത്ത. അദ്ദേഹം മറിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ബാലന്‍ കെനായരോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയിരുന്നു. അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനെയും കണ്ടിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

    English summary
    Mohanlal is talking about Jayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X