For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കലൈഞ്ജർക്ക് വിട ചൊല്ലി സിനിമാലോകം!! പ്രിയ കലാകാരനെ കാണാൻ താരങ്ങൾ ഓടിയെത്തി, പ്രതികരണം കാണൂ

  |

  രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമ ലോകത്തും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിയാണ് കരുണാനിധി. അദ്ദേഹത്തിന് ആദരമർപ്പിച്ച് തമിഴ് , മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഈദരസൂചകമായി തമിഴ് സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം തന്നെ നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് നിശ്ചയിച്ചിരുന്ന മറ്റ് ചടങ്ങുകളും നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ ഇന്ന് തമിഴ് നാട്ടിൽ സിനിമ പ്രദർശനമുണ്ടായിരിക്കില്ലെന്നും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൗണ്‍സില്‍ പ്രസിഡന്‍റ് വിശാല്‍ കൃഷ്‍ണ അറിയിച്ചു.

  അഡ്ജസ്റ്റ് ചെയ്തു!പിന്നേയും വേദന കൂടി, ഒടുവിൽ ആശുപത്രിയിൽ, ബിഗ്ബോസ് ഹൗസിൽ അഞ്ജലിയ്ക്ക് സംഭവിച്ചത്

  മുൻ മുഖ്യ മന്ത്രിയും തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജറിന് അദരാഞ്ജലികൾ അർപ്പിക്കാൻ തമിഴ് സനിമക ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. രജനീകാന്ത്, മകൾ ഐശ്വര്യ, ഭാര്യ ലത, അജിത്ത്, സൂര്യ, പിതാവ് ശിവകുമാർ , ധനുഷ്, ശിവകാര്‍ത്തികേയന്‍, വൈരമുത്തു എന്നിവരൊക്കെ കരുണാനിധിക്ക് നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. കൂടാതെ മലയാള താരങ്ങളായ മോഹൻലാലും , മമ്മൂട്ടിയുടെ കലൈജാറിന് ആദരാഞ്ജലികൽ അർപ്പിച്ചിട്ടുണ്ട്.

  തുല്യ ശക്തികൾ നേർക്കു നേർ!! പുറത്തു പോകുന്നത് സ്ട്രോങ് മത്സരാർഥി, ബിഗ്ബോസ് ഹൗസിൽ വൻ ട്വിസ്റ്റ്

  സിനിമയിൽ സംഭവന നൽകി

  രാഷ്ട്രീയത്തിനോടൊപ്പം സിനിമയിലും വലിയ സംഭവന നൽകിയ വ്യക്തിയാണ് കരുണനിധിയെന്ന് നടൻ മോഹൻലാൽ പറഞ്ഞു. തനിയ്ക്ക് വളരെ അടുത്ത് അറിയാവുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആത്മവിന് നിത്യശാന്തി നേരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേ

  കറുത്ത ദിനങ്ങൾ

  ഒരു കലാകാരൻ എന്ന നിലയിൽ താൻ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കറുത്ത ദിനമാണ് ഇതെന്നായിരുന്നു രജനീകാന്തിന്റെ ആദ്യ പ്രതികരണം. അദ്ദേഹവും ഭാര്യയും മകളും ചേർന്ന് കലൈഞ്ജറിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ദിനസങ്ങൾക്ക് മുൻപ് കരുണാനിധിയെ രജനി ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. താൻ ചെന്നപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നെന്നും അതിനാൽ തന്നെ നേരിട്ട് സംസാരിക്കാനാ‍ കഴിഞ്ഞിരുന്നില്ലെന്നും രജനി മാധ്യമങ്ങളോട് പറ‍ഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നെന്നും രജനി മാധ്യങ്ങളോട് പറഞ്ഞു.

  ക്യാപെയ്ൻ

  മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള, #Marina4Kalaignar എന്ന ട്വിറ്റര്‍ ക്യാംപെയ്‍നില്‍ രജനീകാന്തും പങ്കെടുത്തിരുന്നു

  വിശ്വരൂപം 2 വിന്റെ പ്രമോഷൻ നിർത്തിവെച്ചു

  ഇന്നലെ 6.30 ഓടെയാണ് കരുണാനിധിയുടെ വിയോഗമുണ്ടായത്. ഈ സമയം കമൽഹാസൻ തമിഴ്നാട്ടിൽ ഉണ്ടായിരുന്നില്ല. തന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം 2 ന്റ പ്രമോഷനുമായി ബന്ധപ്പെട്ട് ദില്ലിയിലായിരുന്നു. എന്നാൽ മരണവാർത്ത അറിഞ്ഞതോടെ പരിപാടികൾ റദ്ദ് ചെയ്തി അദ്ദേഹം ചൈന്നൈയിൽ എത്തുകയായിരുന്നു.

  അജിത്ത് ഹൈദരാബാദിൽ

  കരുണാനിധിയുടെ മരണ സമയത്ത് അജിത്ത് തന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ രാമോജി ഫിലി സിറ്റിയിലായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ ചിത്രീകരണം നിർത്തിവെച്ച് ചെന്നൈയിലേയ്ക്ക് പുറപ്പെട്ടിരുന്നു. കൂടാതെ നടൻ വിശാലും ട്രിച്ചിയില്‍ ചിത്രീകരണത്തിലായിരുന്നു. അദ്ദേഹവും ഇന്നലെത്തന്നെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു. #Marina4Kalaignar ക്യാംപെയ്‍നിലും വിശാല്‍ പങ്കെടുത്തിരുന്നു.
  യുഎസില്‍ സര്‍ക്കാരിന്‍റെ ചിത്രീകരണത്തിലാണ് വിജയ്. കരുണാനിധിയോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.

  English summary
  mohanlal and tamil movie industry respond karunanidhi death

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more