Don't Miss!
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയപ്പ്..
- Finance ഭാവിയിൽ പണം വാരാം, ഈ ഓഹരികളിൽ നിക്ഷേപിക്കു, ഉറപ്പിന് പിന്നിലെ കാരണം ഇതാണ്
- Lifestyle ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
പെരുച്ചാഴിയില്‍ ലാലേട്ടന്റെ ഐറ്റം ഡാന്‍സ്
ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്യുന്ന പെരുച്ചാഴിയെന്ന ചിത്രം തയ്യാറാവുന്നത്. ഭുരിഭാഗവും അമേരിക്കയില്‍ ചിത്രീകരിക്കുന്ന പെരുച്ചാഴിയില്‍ മോഹന്‍ലാലിനും മുകേഷിനും രാഷ്ട്രീയക്കാരുടെ വേഷമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
പെരുച്ചാഴിയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തുടങ്ങി. എണ്‍പതുകളില്‍ ലാലും മുകേഷും ഒന്നിച്ചതുപോലുള്ള പുതുമയുള്ള ആക്ഷേപഹാസ്യമുള്ളൊരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. ലാലിന്റെ ഐറ്റം ഡാന്‍സ് എത്തരത്തിലുള്ളതാണെന്നോ, ഗാനമേതെന്നോ ഉള്ളകാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഐറ്റം ഗാനരംഗത്ത് മോഹന്‍ലാലിനൊപ്പം പൂനം ബജ്വയും ഉണ്ടാകുമെന്നാണ് സൂചന. ഇവരെക്കൂടാതെ അജു വര്‍ഗ്ഗീസ്, ബാബു രാജ്, വിജയ് ബാബു എന്നിവരും ഗാനരംഗത്ത് ചുവടുവെയ്ക്കും.എന്തായാലും പ്രേക്ഷകര്‍ക്ക് വമ്പന്‍ വിരുന്ന് തന്നെയാകും പെരുച്ചാഴിയെന്നകാര്യത്തില് സംശയമില്ല.
പെരുച്ചാഴിയിലെ ലാലിന്റെ ഗറ്റപ്പും വസ്ത്രങ്ങളുടെ സ്റ്റൈലും ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. റോമന്‍ ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ ലാലിനായി തയ്യാറാക്കിയിരിക്കുന്നത്. ലാലേട്ടന് മുണ്ടും ഷര്ട്ടുമിട്ടുനില്ക്കുന്ന ചിത്രങ്ങളാണ് ഇതുവരെ പെരുച്ചാഴിയുടെ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. റോമന്‍ ഡിസൈനിലാണ് ഈ മുണ്ട് തയ്യാറാക്കിയിരിക്കുന്നത്. മോഹന്‍ലാലിന് വേണ്ടി മുണ്ട് നിര്‍മ്മിച്ചിരിക്കുന്നത് എംസിആര്‍ ആണ്.
കഥാപാത്രം രാഷ്ട്രീയക്കാരനായതിനാലാണ് ലാലേട്ടന് വെളുത്ത മുണ്ടും ഷര്‍ട്ടും നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ വച്ച് ചിത്രീകരിക്കുന്ന രംഗങ്ങളില്‍ ലാലിന് മറ്റ് തരത്തിലുള്ള വസ്ത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഈ രംഗങ്ങളില്‍ ലാല്‍ കളര്‍ വസ്ത്രങ്ങളും കോട്ടുമെല്ലാം ധരിയ്ക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കെല്ലാം വേണ്ട ബ്ലെയ്സര്‍ റെയ്മണ്ട് ആണ് നിര്‍മ്മിക്കുന്നത്.
ഒരു രാഷ്ട്രീയക്കാരന് ആയതു കൊണ്ട് വെള്ള വസ്ത്രമാണ് വേണ്ടത്. അധികം പരീക്ഷണങ്ങള്‍ നടത്താനുള്ള സ്കോപ്പില്ല. ഷര്‍ട്ടിന്റെ കൈ അല്പം മടക്കി വച്ചിട്ടുള്ള പ്രത്യേകതരം ഷര്‍ട്ടാണ് ലാലേട്ടന് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പെരുച്ചാഴിയിലെ എല്ലാ താരങ്ങള്‍ക്കും വേണ്ടിയുള്ള കോട്ട് റെയ്മണ്ഡ് കമ്പനിയാണ് പ്രത്യേകമായിട്ട് ഒരുക്കുന്നത്.
പെരുച്ചാഴിയുടെ കോസ്റ്റിയൂം ഡിസൈനര്‍ പ്രീതി എസ് കാന്തന് ആണ്. കമല്‍ ഹസ്സന്റെ മന്മഥന് അമ്പ്, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത് പ്രീതി എസ് കാന്തന് ആയിരുന്നു.
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'