twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ പുതിയ പ്രസിഡന്‍റായി മോഹന്‍ലാല്‍,പൃഥ്വിയും രമ്യ നമ്പീശനും സംഘടനയില്‍ നിന്നും പുറത്തേക്കോ

    |

    Recommended Video

    അമ്മ സംഘടനയിൽ പുതിയ മാറ്റങ്ങൾ

    താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയുകയാണെന്ന് ഇന്നസെന്റ് വ്യക്തമാക്കിയതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീമായിരുന്നു. യുവതാരനിര നേൃതനിരയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകളായിരുന്നു ഉയര്‍ന്നുകേട്ടിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സംഘടനയില്‍ അസ്വാരസ്യങ്ങളുണ്ടായത്. ആരോപണ വിധേയനായ താരത്തെ പുറത്താക്കിയ നടപടി ശരിയല്ലെന്ന് വാദിക്കുന്ന വിഭാഗവും പുറത്താക്കണമെന്ന ശക്തമായ ആവശ്യവുമായി മുന്നിലെത്തിയ വിഭാഗത്തിനുമിടയില്‍ നിന്ന് ഭാരവാഹികല്‍ പെടാപ്പാട് പെടുകയായിരുന്നു.

    മമ്മൂട്ടിയുടെ മുഖം കാണിക്കാതെ പൊളിച്ചടുക്കിയ മരണമാസ് ട്രെയിലര്‍, അബ്രഹാമിന് അടപടലം ട്രോളുകള്‍, കാണൂമമ്മൂട്ടിയുടെ മുഖം കാണിക്കാതെ പൊളിച്ചടുക്കിയ മരണമാസ് ട്രെയിലര്‍, അബ്രഹാമിന് അടപടലം ട്രോളുകള്‍, കാണൂ

    17 വര്‍ഷത്തിന് ശേഷമാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്. ഓരോ തവണയും അദ്ദേഹം സ്ഥാനമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും ഇത്തവണ മാറിയേ തീരൂ എന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ജൂണ്‍ അവസാന വാരത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരവാഹിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇന്നസെന്റിന് പിന്നാലെ സംഘടനാഭാരവാഹിത്വം ഒഴിയുകയാണെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നേതൃനിരയിലേക്ക് മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതേക്കുറിച്ച് വിശദമായറിയാനായി തുടര്‍ന്നുവായിക്കൂ.

    അമ്മയില്‍ നിന്ന് മമ്മൂട്ടിയും പടിയിറങ്ങുന്നു? ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു???അമ്മയില്‍ നിന്ന് മമ്മൂട്ടിയും പടിയിറങ്ങുന്നു? ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു???

    പ്രസിഡന്റായി മോഹന്‍ലാല്‍

    പ്രസിഡന്റായി മോഹന്‍ലാല്‍

    താരസംഘടനയായ അമ്മയുടെ അമരക്കാരനായി മോഹന്‍ലാല്‍ എത്തുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവിധ മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂണ്‍ അവസാന വാരത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുന്നതിനിടയിലാണ് പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്നുള്ള വാര്‍ത്ത പുറത്തുവന്നത്. നിലവിലെ വൈസ് പ്രസിഡന്റായ താരത്തെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

    തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കം

    തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കം

    നിലവിലെ പ്രസിഡന്റായ ഇന്നസെന്റിന്റെ കാലാവധി 2018 ല്‍ അവസാനിക്കും. അതോടെയാണ് ജൂണ്‍ അവസാന വാരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നേതൃനിര ലക്ഷ്യമിട്ട് നിരവധി താരങ്ങള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കി മോഹന്‍ലാലിനെ പ്രസിഡന്റായി അവരോധിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വനിതാസംഘടന നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു വരാനിരിക്കുന്നത്. അതിനിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്.

    പൃഥ്വിരാജിനെതിരെ നടപടിക്ക് സാധ്യത

    പൃഥ്വിരാജിനെതിരെ നടപടിക്ക് സാധ്യത

    നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് താരസംഘടനയിലെ ഭിന്നിപ്പുകളെക്കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. സംഘടനയിലെ അംഗമായിരുന്നിട്ട് കൂടി പ്രസ്തുത വിശയത്തില്‍ സംഘടന കൃത്യമായ നടപടി കൈക്കൊണ്ടില്ലെന്ന തരത്തിലുള്ള വിമര്‍ശനം രൂക്ഷമായിരുന്നു. ആരോപണവിധേയനായ താരത്തെ പുറത്താക്കാന്‍ ആദ്യം സംഘടന തയ്യാറായിരുന്നില്ല. യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. സംഘടനയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് യുവതാരം പൃഥ്വിരാജിനെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

    രമ്യ നമ്പീശനെതിരെയും നടപടി

    രമ്യ നമ്പീശനെതിരെയും നടപടി

    ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി രമ്യ നമ്പീശന്‍ ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് ശേഷം നടന്ന അടിയന്തര യോഗത്തില്‍ ആരോപണവിധേയനായ താരത്തിനെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടവരില്‍ ഈ താരവുമുണ്ടായിരുന്നു. അമ്മയുടെ മൃദുസമീപനത്തിനെതിരെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങള്‍ പ്രതികരിച്ചപ്പോള്‍ താരവും പിന്തുണച്ചിരുന്നു. ഇക്കാരണത്താല്‍ താരത്തിനെതിരെയും നടപടിയുണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

    പൃഥ്വിയും രമ്യയും പുറത്തേക്ക്

    പൃഥ്വിയും രമ്യയും പുറത്തേക്ക്

    അമ്മയുടെ നിലപാടിന് വിരുദ്ധമായ രീതിയില്‍ സഞ്ചിച്ചതിനാല്‍ പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും സംഘടനയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു നടപടിക്കെതിരെ മറ്റ് താരങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ളതും വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ജൂണ്‍ 24ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇതേക്കുറിച്ചുള്ള തീരുമാനമുണ്ടാവുമെന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    മമ്മൂട്ടിയുടെ നിലപാട്

    മമ്മൂട്ടിയുടെ നിലപാട്

    നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി താന്‍ ഈ സ്ഥാനത്ത് മാറുകയാമെന്ന് അറിയിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സിനിമയിലെ തിരക്കുകളോടൊപ്പം സംഘടനാപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം മാറുന്നത്. യുവതാരങ്ങള്‍ നേതൃനിരയിലേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

    English summary
    Mohanlal will be the new president of Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X