For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ജവന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിൽ കൊലപാതകങ്ങൾ!ലാലേട്ടന്റ ഹൃദയസ്പർശിയായ ബ്ലോഗ്

|

വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പറയാതെ പറഞ്ഞ മറുപടിയുമായി മോഹൻലാൽ. രാജ്യത്തേയും ജനങ്ങളേയും നഒരു പോലെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു പുൽവാമയിലെ ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണം. 39 ജവാന്മാരായിരുന്നു ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ടത് . സൈനികർ സംഞച്രിച്ച വാഹന വ്യൂഹത്തിനു നേരെ ചവേർ ആക്രമണം നടത്തുകയായിരുന്നു. ലോക രാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യയുടെ ദുഃഖത്തിൽ പങ്കു ചേർന്നിരുന്നു.

റൗഡി ബേബീസ് പൊളിച്ചു!! കട്ട ലോക്കലായി കാളിദാസും അപർണ്ണയും, എന്റെ കണ്ണാ... മിസ്റ്റർ ആന്റ് മിസ് റൗഡി തകർത്തു

ഇന്ത്യയിലെ സംസ്കാരിക സാമൂഹിക സിനിമ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പുൽവാമ ആക്രമത്തെ അപലംബിച്ച് രംഗത്തെത്തിയിന്നു. വയനാട് സ്വദേശിയായ ബസന്ത് കുമാർ പുൽവാമയിലുണ്ടായ ഭീകാരാക്രമണത്തിൽ വീരമൃത്യൂ വരിച്ചിരുന്നു. കഴിഞ്ഞ ദിവസം മെഗസ്റ്റാർ മമ്മൂട്ടി ഇദ്ദേഹത്തിൻ‌റെ വീടും സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ മോഹൻലാലിനെതിരെ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിമർശകർക്ക് പറയാതെ മറുപടി കൊടുത്തിരിക്കുകയാണ് താരം. പുൽവാമയിലെ ജവന്മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയാണെന്ന് മോഹൻലാൽ. താരത്തിന്റെ ഏറ്റവും പുതിയ ബ്ലോഗ് പുറത്ത്. കാസർഗോഡ് പെരിയയിലെ കൊലപാതകങ്ങളെ പരേഷമായി സൂചിപ്പിച്ചു കൊണ്ടാണ് പുതിയ ബ്ലോഗ് പുറത്തു വന്നിരിക്കുന്നത്.

നസ്റിയയ്ക്കൊപ്പം അഭിനയിക്കാൻ വല്ലാത്ത സുഖമാണ്, വിവാഹത്തിനു ശേഷം ഭാര്യയുമായുമൊത്തുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഫഹദ്..

നാം  ജീവിക്കുന്നു

നാം ജീവിക്കുന്നു

അവർ മരിച്ചു കൊണ്ടേയിരിക്കുന്നു അവർ ജീവിക്കുന്നു... എന്നുള്ള തലക്കെട്ടോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. കുറച്ചു കാലമായി എഴുതിയിട്ട്.. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ എന്തിന് ആരോട് പറയാൻ!! ആര് കേൾക്കാൻ ഇപ്പോൾ എഴുതാണം എന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു ബ്ലോഗിന്റെ തുടക്കം.

 പ്രിയപ്പെട്ട ജവാന്മാർക്ക്

പ്രിയപ്പെട്ട ജവാന്മാർക്ക്

വടക്ക് നിന്ന് മൃതദേഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം പേടകങ്ങളിൽ വെള്ള പുതപ്പിച്ചു കിടക്കുന്നു. തീഗോളമായി ചിതറും മുൻപ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു. അമ്മയോടും അച്ഛനോടും ഭാര്യയോടും പൊന്നുമക്കളോട്... ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവെച്ചു, വേഗം വരാം എന്ന് ആശ്വസിപ്പിച്ച് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിച്ചു. കാശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക് ആ ജവന്മാർക്ക് പ്രിയപ്പെട്ടവരുടേയും കാത്തിരിക്കുന്നവരുടെയും സ്നേഹച്ചൂട് മതിയായിരുന്നു. ആ ചൂടിൽ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുളളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ.. തണുത്ത നിലങ്ങളിൽ അവർ ചിതറി... ഭൂമി വിറച്ചു,. പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി.. ദേവദാരുക്കൾ പേലും കണ്ണടച്ച കൈകൂപ്പി. പിന്നീട് അവർ മൃതദേഹങ്ങൾ പേടകങ്ങളിൽ ഏറഇ വീടുകളിലേയ്ക്ക് കൊണ്ടു പോയി. എല്ലാ പ്രതീക്ഷകളും വലിയൊരു വിലാപത്തിൽ മുങ്ങി. ആ വീടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ....

പാദങ്ങളിൽ പ്രണമിക്കണം

പാദങ്ങളിൽ പ്രണമിക്കണം

ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ പോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടത്തു നിന്ന് ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ വേദനകൾ സങ്കടങ്ങൾ പരാതികൾ കേട്ടിട്ടുണ്ട്. അവർ പകർന്ന സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും അവരുടെ പാദങ്ങളിൽ പ്രണനിക്കാൻ തോന്നിയിട്ടുണ്ട്.

 കേവലം ശമ്പളം മാത്രമല്ല

കേവലം ശമ്പളം മാത്രമല്ല

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീര ജവാന്മാർ ജോലി ചെയ്യുന്നത്. മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെ കുറിച്ച് ഓർക്കാറില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേയ്ക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിയ്ക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നു കിടക്കുന്നതെന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായി ഉറങ്ങണം, ഉണരണം, ഉയരങ്ങളിലേയ്ക്ക് വളരണം. ഓരോ ജവന്മരും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗം പ്രണാമം... ഞങ്ങൾക്കറിയാം നിങ്ങൾ മരിച്ചു കൊണ്ടേയിരിക്കുന്നു. ‍ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്. നിരാർത്ഥക മോഹങ്ങളിൽ മുഴുകി കൊണ്ട്.....

 നമ്മുടെ നാട്ടിലെ  കൊലപാതങ്ങൾ

നമ്മുടെ നാട്ടിലെ കൊലപാതങ്ങൾ

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു. രണ്ടു ഭീകരത തന്നെ.... ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കി ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു. അതിർത്തിയ്ക്ക് അപ്പുറമുളള ഭീകരത ഇല്ലാതാക്കാം... നമുകക് ഇടയിലുളള ഭീകരരെ എന്ത് ചെയ്യും അവരെ ഒറ്റപ്പെടുത്തു.. തള്ളിക്കളയുക ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക.. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടി സ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ. അതെ അവർ മരിച്ച് കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു. മാപ്പ്... മാപ്പ് ലജ്ജയൊടെ , തകർ‌ന്ന ഹൃദയത്തോടെ ഞങ്ങൾ ജീവിതം തുടരട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ലാലേട്ടൻ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

English summary
mohanlala blog about pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more