twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പട്ടാളക്കാര്‍ സര്‍ഗാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരു പറഞ്ഞു ? മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്

    ആറു വര്‍ഷമായി മോഹന്‍ലാല്‍ ബ്ലോഗെഴുതാന്‍ തുടങ്ങിയിട്ട്. വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് താരത്തിന്‍റെ എഴുത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    By Nihara
    |

    എല്ലാ മാസവും ബ്ലോഗെഴുത്തുമായി ആരാധകര്‍ക്കു മുന്നില്‍ എത്താറുണ്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഉയരും ഞാന്‍ നാടാകെ എന്ന തലക്കെട്ടോടു കൂടിയാണ് ഇത്തവണ ബ്ലോഗ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്നു മാറി ആയു‍ര്‍വേദ കേന്ദ്രത്തില്‍ സുഖചികിത്സ ചെയ്യുന്നതിനിടെയാണ് ആരാധകരോട് സംവദിക്കാന്‍ താരം സമയം കണ്ടെത്തിയിട്ടുള്ളത്.

    ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ തടി കുറയ്ക്കുന്നതെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. മേജര്‍ രവി ചിത്രത്തിനു ശേഷം ഈ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ആദിവാസി ഊരുകളിലെ കുട്ടികളുടെ ഉന്നമനത്തിനായി തയ്യാറാക്കിയിരിക്കുന്ന പ്രൊജക്ട് ഷൈന്‍ പദ്ധതിയെക്കുറിച്ചാണ് ഇത്തവണ ത്തെ ബ്ലോഗ്.

    ചികിത്സയ്ക്കിടയില്‍ നിന്നും എഴുത്ത്

    ആയുര്‍വേദ ചികിത്സയിലാണ്

    പാലക്കാട് ജില്ലയിലെ ഗുരുകൃപ ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയുമായി കഴിയുന്നതിനിടയിലാണ് ബ്ലോഗുമായി സൂപ്പര്‍താരം എത്തിയിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ സൈനിക പരീക്ഷയ്ക്കും മറ്റു മത്സര പരീക്ഷകള്‍ക്കും തയ്യാറാകാന്‍ സഹായിക്കുന്നതിനായി ഒരുക്കിയ പ്രൊജക്ട് ഷൈന്‍ പദ്ധതിയെക്കുറിച്ചാണ് ബ്ലോഗില്‍ പ്രതിപാദിക്കുന്നത്.

    വിവരങ്ങള്‍ ശേഖരിച്ചു

    കണ്ണു നിറഞ്ഞു പോയി

    ഇത്തരമൊരു പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. അറിഞ്ഞ കാര്യങ്ങളൊക്കെ അത്ഭുതപ്പെടുത്തിയെന്നും കണ്ണു നനയിച്ചുവെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.

    തോക്കുമായി വരുന്നത് മാത്രമല്ല

    പട്ടാളക്കാരുടെ മനസ്സ്

    സ്വന്തം ജീവന്‍ പണയം വെച്ചാ രാജ്യത്തിന്‍റെ മാനം കാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പട്ടാളക്കാര്‍. ഭരണകൂട ഭീകരതയുടെ ഭാഗമായി സൈന്യത്തെ വിമര്‍ശിക്കുന്നവരാണ് ബുദ്ധി ജീവികള്‍. സര്‍ഗാത്മകമായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ പറയുന്നത് എന്നാല്‍ അട്ടപ്പാടിയിലെ ഊരുകളിലെത്തുന്ന പട്ടാളക്കാര്‍ സ്വയം സമര്‍പ്പിതമായ മനസ്സുമായാണ് വരുന്നത്.

    ആദിവാസി ജീവിതത്തെക്കുറിച്ച് അറിഞ്ഞു

    താഴ്വാരത്തിന്‍റെ ഷൂട്ടിങ്ങില്‍ ലഭിച്ച സുഹൃത്ത്

    താഴ്വാരം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തവിടന്‍ എന്ന സുഹൃത്ത് എനിക്കുണ്ടായിരുന്നു. തവിടനില്‍ നിന്നാണ് ആദിവാസി ജീവിതത്തെക്കുറിച്ച് അറിയുന്നത്.ആരെങ്കിലും തുറന്നു കൊടുത്തില്ലെങ്കില്‍ കാടിനുള്ളില്‍ തന്നെ ആയിരിക്കും അവരുടെ ജീവിതം. നമുക്ക് ഒരുപാട് ആദിവാസി പുനരുദ്ധാരണ പദ്ധതികളുണ്ട്. എന്നാല്‍ അവ എത്രത്തോളം ഫലപ്രദമാണെന്ന് അറിയില്ല.

    പൊതുപരിപാടികളില്‍ കാണാറില്ല

    മാറ്റി നിര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍

    മുന്‍നിര സമൂഹത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമായി ആദിവാസികളെ മാറ്റി നിര്‍ത്തുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് പ്രൊജക്ട് ഷൈന്‍ പദ്ധതിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.

    ആകാശച്ചെരുവില്‍ ഒറ്റയ്ക്ക് തിളങ്ങുന്ന നക്ഷത്രം

    ഉയരും ഞാന്‍ നാടാകെ

    നിത്യേന നെഗറ്റീവായ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിനിടയില്‍ കാണുന്ന ഇത്തരം പദ്ധതികള്‍ ആകാശച്ചെരുവില്‍ ഒറ്റയ്ക്ക് തിളങ്ങുന്ന നക്ഷത്രമാണ്. പ്രൊജക്ട് ഷൈന്‍ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബിഗ് സല്യൂട്ട് . അട്ടപ്പാടി ഊരുകളില്‍ നിന്നും ആത്മവിശ്വാസത്തോടെ കുട്ടികള്‍ വിളിച്ചു പറയുന്നത് തനിക്ക് ഇവിടെനിന്നും കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ഉയരും ഞാന്‍ നാടാകെ എന്ന് ആത്മവിശ്വാസത്തോടെ അവര്‍ വിളിച്ചു പറയുന്നു.

    English summary
    Mohanlal's new blog about project shine.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X