twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    By Lakshmi
    |

    മുമ്പ് സിനിമയില്‍ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവര്‍ അതേ വിഷയങ്ങളില്‍ത്തന്നെ നില്‍ക്കുകയായിരുന്നു പതിവ്. വളരെ നിഷ്‌കര്‍ഷയോടെ എല്ലാവരും ഈ വാര്‍ട്ടര്‍ ടൈറ്റ് കംപാര്‍ട്‌മെന്റ് രീതി പിന്തുടര്‍ന്ന് പോരുകയായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ മാറ്റത്തിന്റെ കാലമാണ്. ബഹുമുഖ പ്രതിഭകളെയാണ് സിനമയ്ക്ക് ആവശ്യം. ബഹുമുഖപ്രതിഭകളല്ലാത്തവര്‍ക്ക് അധികകാലം സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയുമുണ്ട് ഇന്ന്. അതുകൊണ്ടുതന്നെ അഭിനേതാക്കള്‍ ഗായകരാവുകയും, നിര്‍മ്മാതാക്കളാവുകയും ചെയ്യുന്നു. ഒപ്പം ഛായാഗ്രാഹകരും തിരക്കഥാകൃത്തുക്കളും സംവിധായകവേഷമണിയുന്നു.

    മലയാളത്തില്‍ സംവിധായകവേഷമണിയുന്ന തിരക്കഥാകൃത്തുക്കളുടെ എണ്ണം കൂടുകയാണ്. അടുത്തിടെ ഇറങ്ങിയ പല ചിത്രങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വലിയ വിജയമാവുകയും ചെയ്തവയില്‍ പലരും പ്രമുഖ തിരക്കഥാകൃത്തുക്കളുടെ ആദ്യ സംവിധായകസംരംഭങ്ങളായിരുന്നു. സ്വന്തം ചിത്രത്തിന് സ്വന്തം തിരക്കഥയെന്ന രീതിയും ഇന്ന് പതിവാകുകയാണ്. സ്വന്തം ഭാവനയില്‍ വിരിഞ്ഞ കഥകള്‍ സംവിധാനം ചെയ്യുമ്പോള്‍ കൂടുതല്‍ സുഖമുണ്ടെന്നകാര്യം പലമുന്‍നിര സംവിധായകരും സമ്മതിയ്ക്കുന്നുണ്ട്. ഇതാ സ്വന്തം ചിത്രങ്ങള്‍ക്കു വേണ്ടി തിരക്കഥ രചിച്ച സംവിധായകരും തിരക്കഥാരചനയില്‍ തുടങ്ങിയ സംവിധാനത്തിലേയ്‌ക്കെത്തിയ പ്രതിഭകളും അത്തരത്തിലുള്ള ചില ചിത്രങ്ങളും.

     രഞ്ജിത്ത്

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    തിരക്കഥാകൃത്തായി വന്ന് സംവിധായകനും നിര്‍മ്മാതാവുമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് രഞ്ജിത്ത്. മറ്റുസംവിധായകര്‍ക്കായി തിരക്കഥകള്‍ രചിച്ച രഞ്ജിത്ത് പിന്നീട് സ്വന്തം തിരക്കഥകള്‍ സംവിധാനം ചെയ്ത് വലിയ ഹിറ്റുകളുണ്ടാക്കുകയും ചെയ്തു. രണ്ടുജോലിയ്ക്കും അതിന്റേതായ സുഖമുണ്ടെന്ന് പറയുന്നയാളാണ് രഞ്ജിത്ത്.

    ബ്ലെസ്സി

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    സംവിധായകന്‍ എന്നതാണ് ബ്ലെസ്സിയുടെ ലേബല്‍, ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് മികച്ച സംവിധായകരുടെ ഇടയില്‍ സ്ഥാനം നേടിയിട്ടുമുണ്ട് ബ്ലെസ്സി. അടുത്തിടെ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന്റെ തരിക്കഥ ബ്ലെസ്സിയുടേത് തന്നെയായിരുന്നു. സ്വന്തം തിരക്കഥ സംവിധാനം ചെയ്യുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ബ്ലെസ്സി പറയുന്നത്.

    ജീത്തു ജോസഫ്

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരില്‍ മുന്നിലാണ് ജീത്തുജോസഫ്. സംവിധാനത്തിലും തിരക്കഥാരചനയിലും ഒരേപോലെ പ്രതിഭയുള്ള ജീത്തുവിന്‍റെ മമ്മി ആന്‍റ് മി, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങള്‍ സ്വന്തം രചനതന്നെയായിരുന്നു. സ്വന്തം തിരക്കഥ സംവിധാനം ചെയ്യുന്നതില്‍ കൂടുതല്‍ സന്തോഷം കണ്ടെത്തുന്നയാളാണ് ജിത്തു

    അനില്‍ രാധാകൃഷ്ണ മേനോന്‍

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    അടുത്തകാലത്ത് ഇറങ്ങിയവയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു നോര്‍ത്ത് 24 കാതം. സ്വന്തം തിരക്കഥയാണ് നോര്‍ത്ത് 24 കാതത്തിലൂടെ അനില്‍ സംവിധാനം ചെയ്തത്. സ്വന്തം തിരക്കഥ സംവിധാനം ചെയ്യാന്‍ കൂടുതല്‍ എളുപ്പമുണ്ടെന്നാണ് അനില്‍ പറയുന്നത്. പക്ഷേ മറ്റൊരാളുടെ കഥ സംവിധാനം ചെയ്യാനാണ് കൂടുതല്‍ കഴിവു വേണ്ടതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അനില്‍ പറയുന്നു.

    രഞ്ജിത്ത് ശങ്കര്‍

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    തിരക്കഥാരചനയെന്നത് സംവിധാനകലയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആണെന്നാണ് രഞ്ജിത്ത് ശങ്കറിന്റെ അഭിപ്രായം. തിരക്കഥയെഴുതാനും അത് സംവിധാനം ചെയ്യാനും കഴിവുണ്ടാവുകയെന്നത് ചെറിയകാര്യമല്ല. മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുകയെന്നതും തനിയ്‌ക്കേറെ സംതൃപ്തി തരുന്നകാര്യമാണെന്ന് രഞ്ജിത്ത് പറയുന്നു.

    ശരത്ത് എ ഹരിദാസന്‍

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് ശരത്ത് എ ഹരിദാസന്‍ സിനിമയിലേയ്‌ക്കെത്തുന്നത്. സ്വന്തം തിരക്കഥയാണ് ശരത്ത് സംവിധാനം ചെയ്യുന്നത്. എഴുത്ത് മാത്രമാകുമ്പോള്‍ നമുക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. പക്ഷേ ഒരു സംവിധായകന്‍ കൂടിയാകുമ്പോള്‍ പലകാര്യങ്ങളിലും ബാലന്‍സ് ചെയ്ത് ചിന്തിയ്ക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് ശരത്ത് പറയുന്നത്.

    അനീഷ് അന്‍വര്‍

    സംവിധായകരാകുന്ന തരിക്കഥാകൃത്തുക്കള്‍

    മുല്ലമൊട്ടും മുന്തിരിച്ചാറുമെന്ന ചിത്രത്തിലൂടെയാണ് അനീഷ് അന്‍വര്‍ സംവിധാന രംഗത്തേയ്ക്ക് വന്നത്. ആദ്യചിത്രരത്തില്‍ അനീഷ് സംവിധായകന്‍ മാത്രമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രമായ സക്കറിയയുടെ ഗര്‍ഭിണികള്‍ക്കുവേണ്ടി തിരക്കഥയെഴുതിയതും അനീഷ് തന്നെയാണ്. അനീഷും സ്വന്തം തിരക്കഥ സംവിധാനം ചെയ്യുന്നതില്‍ കൂടുതല്‍ കംഫര്‍ട്ടബിളായ കലാകാരനാണ്.


    English summary
    Most of the so called 'new gen' directors feel that they can do complete justice to their films only if they themselves script and helm the project.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X