For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൈക്കിൾ ''മൂത്തോൻ'' നിനക്ക് വേണ്ടി! നിറ കണ്ണുകളോടെ ഗീതു , ഹൃദയ സ്പർശിയായ കഥ വെളിപ്പെടുത്തി താരം

  |

  കാലാം മാറിയിട്ടും ഇന്നും സ്വവർഗ്ഗ പ്രണയവും, വിവാഹവും അംഗീകരിക്കാൻ സമൂഹത്തിന് ഏറെ ബുദ്ധിമുട്ടാണ്. ഒരു വിഭാഗക്കാറൻ മാറ്റത്തിനൊപ്പം സഞ്ചരിക്കുമ്പോൾ മറ്റൊരു വിഭാഗം ഇപ്പോഴും മുഖം തിരിച്ചു നിൽക്കുകയാണ്. ഇത്തരത്തിലൊരു സമൂഹത്തിനു മുന്നിലേയ്ക്കാണ് ഗീതു മോഹൻദാസ് മൂത്തോനുമായി എത്തിയത്. ഗീതുവിന്റ ധീരമായ ഈ ചുവട് വയ്കപ്പിന് കയ്യടികളാണ് ഉയരുന്നത്. പ്രണയത്തിന് മതവും ജാതിയുമില്ലാ എന്ന് പറയുന്നതു പോലെ ലിംഗ വ്യത്യാസമില്ലെന്നും മൂത്തോൻ എന്ന ഒറ്റ ചിത്രത്തിലൂടെ വളരെ ശക്തമായി തന്നെ പറഞ്ഞു ഉറപ്പിക്കാൻ ഗീതുവിന് കഴിഞ്ഞിട്ടുണ്ട്.

  ഇപ്പോഴിത മൂത്തോൻ എന്ന ചിത്രത്തിന്റെ പിറവിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹൻ ദാസ്. തന്റെ ഉറ്റ സുഹൃത്താണ് ചിത്രം ജനിക്കാനുള്ള കാരണമെന്ന് താരം പറയുകയാണ്. ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പത്താമത് ക്വീർ പ്രൈഡ് മാർച്ചിന്റെ സംസ്കാര പരിപാടിയിലാണ് 20 വർഷങ്ങൾക്കു മുൻപുള്ള ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തിയത്.

  തന്റെ ഉറ്റ സുഹൃത്തായ മൈക്കിളിന് വേണ്ടിയാണ് താൻ മൂത്തോൻ ചെയ്തതെന്ന് ഗീതു പറയുന്നു. സ്വവർഗ അനുരാഗിയായ സുഹൃത്ത് 20 വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു ഗീതു പറഞ്ഞു. ഹൃദയസ്പർശിയായ സംഭവമായിരുന്നു ഗീതു ലോകത്തോട് വെളിപ്പെടുത്തിയത്. ഏറെ വൈകാരികമായിട്ടാണ് സുഹൃത്ത് മൈക്കിളിന്റെ ജീവിതത്തിൽ സംഭവിച്ച കറുത്ത അധ്യായത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  സ്വവർഗ അനുരാഗിയായ മൈക്കിൾ സമൂഹത്തെ ഭയപ്പെടുകയായിരുന്നു. അദ്ദേഹത്തെ നിശ്സബ്ദനാക്കപ്പെടുകയും ചെയ്തു. അവനു വേണ്ടി ഒന്നും ചെയ്യാനായില്ലെന്നുള്ള കുറ്റബോധം തന്നെ വേട്ടയാടി കൊണ്ടിരുന്നു . ഇവനു വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ. ഇത് നിങ്ങൾ ഓരോർത്തർക്കും വേണ്ടിയുളള ചിത്രം കൂടിയാണിത്- ഇടറിയ ശബ്ദത്തിൽ ഗീതു പറഞ്ഞു. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയുടെ പത്താമത് ക്വീർ പ്രൈഡ് മാർച്ച് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു.

  ധനുഷിനോടൊപ്പം മഞ്ജു! അസുരൻ ടീം വീണ്ടും ഒന്നിച്ചപ്പോൾ , ചിത്രം പുറത്ത്

  ഏവരും പറയാൻ മടിക്കുന്ന യാഥ്യാർഥ്യമാണ് ഗീതു അതിമനോഹരമായി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വവർഗ്ഗ അനുരാഗം അതിമനോഹരമായി വരച്ചു കാട്ടുന്ന മൂത്തോന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് നിവിൻ പോളി അടക്കമുള്ള താരങ്ങൾ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു കഴ്ചവെച്ചത്. അമീറും അക്ബറും പ്രേക്ഷകരുടെ മനസ്ലിൽ തളച്ചു കയറുകയായിരുന്നു. ലക്ഷദ്വീപ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതു ഗീതു തന്നെയാണ്. ടൊറന്റോ ഫെസ്റ്റ്വലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം കയ്യടി വാരി കൂട്ടാൻ മൂത്തോനായിരുന്നു. ഇപ്പോഴിത മറ്റൊരു നേട്ടം കൂടി മൂത്തോൻ സ്വന്തമാക്കിയിരിക്കുകയാണ്. ‌ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റ്വൽ പാരീസിലെ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്.. ഗീതു തന്നെയാണ് ഈ സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

  കടൽ പോലെ തിരയടിക്കുന്ന ചോര പോലെ ചുവക്കുന്ന യാഥാർഥ്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് മുത്തോനെന്ന് ചിത്രത്തെ കുറിച്ച് മ‍ഞ്ജുവര്യർ പറഞ്ഞത്. പലരും പറയാൻ മടക്കുന്ന സത്യങ്ങളാണ് മൂത്തോനിലൂടെ ഗീതു മോഹൻദാസ് പറഞ്ഞത്. മലയാള സിനിമ ഇന്നേവരെ കടന്നു ചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ മൂത്തോൻ കാണിച്ചു തരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്തിട്ടുണ്ട്. ഈ സിനിമ നിങ്ങളുടെ ഉള്ളിൽ തട്ടുന്നതാണ്. ഗീതുവിനും, നിവിനും, രജീവ് രവിയ്ക്കും അനുരാഗ് കശ്യപിനും മറ്റ് എല്ലാവർക്കും അഭിനന്ദനങ്ങൾ- മഞ്ജു വാര്യർ കുറിച്ചു.

  English summary
  Moothon dedicatedto my close friend says geetu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X