For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതം, വിവാദത്തില്‍ വിശദീകരണവുമായി മുകേഷ് എംഎല്‍എ

  |

  പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തുസംസാരിച്ചെന്ന സംഭവത്തില്‍ വിശദീകരണവുമായി കൊല്ലം എംഎംല്‍എ മുകേഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം സംസാരിച്ചത്. അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കുട്ടി കൊല്ലം എംഎല്‍എയായ മുകേഷിനെ വിളിക്കുകയായിരുന്നു. ആറ് തവണ വിളിച്ചപ്പോഴാണ് മുകേഷിന് കുട്ടിയോട് കുറച്ച് കയര്‍ത്ത് സംസാരിക്കേണ്ടി വന്നത്‌. കൂട്ടുകാരന്‍ തന്ന നമ്പറാണെന്ന് ആണ് മുകേഷിനോട് കുട്ടി പറഞ്ഞത്.

  ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം

  എന്നാല്‍ സ്വന്തം മണ്ഡലത്തിലെ നമ്പര്‍ തരാതെ വേറെ എവിടെയോ ഉളള എംഎല്‍എയുടെ നമ്പര്‍ തന്ന കൂട്ടുകാരന്‌റെ ചെവിക്കുറ്റിക്കടിക്കണമെന്ന് മുകേഷ് പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ കോളിന്‌റെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. സംഭവം വിവാദമായതോടെ ഇതിന് പിന്നിലെ സത്യാവസ്ഥ തുറന്നുപറഞ്ഞാണ് മുകേഷ് എത്തിയത്.

  തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് പറയുന്നു. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്നും മുകേഷ് ആരോപിച്ചു. 'ഇലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ പലപല കാര്യങ്ങള്‍ പറഞ്ഞ് എന്നെ ഓരോരുത്തരും ഇങ്ങനെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫോണിന്‌റെ ചാര്‍ജ്ജ് പോലും പെട്ടെന്ന് തീരുന്ന അവസ്ഥ. ചിലര്‍ക്ക് എന്തുകൊണ്ട് ട്രെയിന്‍ ലേറ്റായെന്ന് അറിയണം, ചിലര് കറണ്ടില്ലെന്ന് പറയുന്നു. അപ്പോ അതൊക്കെ ആരോ എന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത് വിളിക്കുന്നതാണ്'.

  'എന്നാല്‍ ഇത്രയും നാളായിട്ടും ആ കാര്യത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല', മുകേഷ് പറയുന്നു. 'ഫോണ്‍ കോളുകള്‍ എപ്പോഴും എടുക്കാറുളള ഒരാളാണ് ഞാന്‍. എല്ലാത്തിനും മറുപടി കൊടുക്കാറുമുണ്ട്. ഫോണിനെ പേടിച്ച് ഒളിച്ചോടുന്ന ഒരാളല്ല. പക്ഷേ ഇത് എന്തോ വലിയ പ്ലാനിംഗിന്‌റെ ഭാഗമാണ്. ആ കുട്ടിയുടെ കാര്യം തന്നെ പറയാം. ആ കുട്ടി വിളിച്ചപ്പോഴെല്ലാം ഞാന്‍ സൂം മീറ്റിംഗിലാണ്'.

  'ഞാന്‍ തിരിച്ചുവിളിക്കാം എന്ന് രണ്ടാമതും മൂന്നാമതും വിളിച്ചപ്പോഴൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ആറുപ്രാവശ്യം വിളിച്ചപ്പോള്‍ ആ സൂം മീറ്റിംഗ് കട്ടായി പോയി. അപ്പോ ആ കുട്ടിയോട് ഞാന്‍ പറഞ്ഞു; ഞാന്‍ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞില്ലെ എന്ന്. ഇത്രയും സമയം വളരെ പ്രധാനപ്പെട്ട മീറ്റിംഗായിരുന്നു. പിന്നെ ഒരു കാര്യം പറയാനുണ്ടെന്ന് കുട്ടി പറഞ്ഞപ്പോള്‍ സ്വന്തം എംഎല്‍എയോട് പറഞ്ഞുകൂടെ. അത് എന്താ പറയാത്തതെന്ന് ചോദിച്ചു'.

  'അവിടത്തെ എംഎല്‍എയെ അറിയാമോ എന്ന് ചോദിച്ചപ്പോ അറിയില്ലെന്ന് കുട്ടി പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണമെന്ന് ഞാന്‍ പറഞ്ഞു. ഫ്രണ്ട് തന്നെ നമ്പറാണെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ അത് ശരിക്കും ഫ്രണ്ടല്ല. ശത്രുവാണ്. എന്നെ ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്'.

  'എന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്യണം. ആറ് തവണ എന്തിന് വിളിച്ചു. ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. അതിന് മുന്‍പ് സംസാരിച്ചത് എന്താണ് പുറത്തുവിടാത്തത്. മുന്‍പും കുട്ടികളെ കൊണ്ട് എന്നെ ഫോണ്‍ വിളിച്ചിട്ടുണ്ട്. ഇതെല്ലാം ആസുത്രിതമാണ്'.

  'എന്‌റെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് വിളിക്കുക, ബാങ്കിലേക്ക് വിളിക്കുക എന്നിങ്ങനെയുളള സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്. ഇതിന്‌റെ പേരില്‍ ഞാന്‍ ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കുട്ടികളോട് എറ്റവും നന്നായി പെരുമാറുന്ന ആളാണ് ഞാന്‍. എനിക്കും മക്കളുണ്ട്. ചൂരല്‍വെച്ച് അടിക്കണമെന്ന് പറഞ്ഞത് സ്‌നേഹശാസനയാണ്. സ്വന്തം അച്ഛന്‌റെയോ ചേട്ടന്‌റെയോ പ്രായമുളള ഒരാളാണ് ഞാന്‍'.

  മമ്മൂട്ടി അഭിനയിച്ചതിന് 5 പൈസ മേടിച്ചില്ല.. വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

  രാഷ്ട്രീയമുളള സംഭവമാണിത് എന്നും മുകേഷ് പറഞ്ഞു. 'ഇതിന്‌റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും മുന്നില്‍ കൊണ്ടുവരും. സൈബര്‍ സെല്ലിലും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കും. ഫോണ്‍ വിളിച്ച മോനോട് പറയാനുളളത്. ഇത്തരം ആളുകള്‍ പറയുന്നത് കേള്‍ക്കരുതെന്നാണ്. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ തനിക്ക് അതിലും വലിയ വിഷമമുണ്ടെന്നും' മുകേഷ് വീഡിയോയിലൂടെ പറഞ്ഞു.

  Read more about: mukesh
  English summary
  mukesh mla's clarification on phone call contraversy goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X