Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു മടിയും കൂടാതെ ദുല്‍ഖര്‍ അന്ന് ഞങ്ങള്‍ക്കൊപ്പം കൂടി, ഇതറിഞ്ഞ് മമ്മൂക്ക വിളിച്ചു, വെളിപ്പെടുത്തി മുകേഷ്
ദുല്‍ഖര്‍ സല്‍മാന്റെ പിതാവിന്റെ റോളില്‍ മുകേഷ് വേഷമിട്ട ചിത്രമായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍. സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2017ലാണ് പുറത്തിറങ്ങിയത്. ദുല്‍ഖറിനും മുകേഷിനും പുറമെ ഇന്നസെന്റും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമായിരുന്നു ചിത്രത്തിലെ നായികമാരായി എത്തിയത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ജോമോന്റെ സുവിശേഷങ്ങള്‍ ഷൂട്ടിംങ്ങിനിടെ ദുല്‍ഖര്‍ സല്‍മാനൊപ്പമുളള അനുഭവം സിനിമാ ഡാഡിക്ക് നല്കിയ അഭിമുഖത്തില്‍ മുകേഷ് പങ്കുവെച്ചിരുന്നു. പുതിയ തലമുറയ്ക്ക് പഴയ തലമുറയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മുകേഷ് പറയുന്നു. എന്നാല്‍ സിനിമാ സെറ്റുകളില്‍ പലപ്പോഴും ഇതിന് വിപരീതമാണ് സംഭവിക്കുന്നത്.

പുതിയ അഭിനേതാക്കള്‍ സീനിയവര് ആയവരില്‍ നിന്നും അകന്നുനില്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചത് ദുല്‍ഖര്‍ സല്‍മാനാണെന്നും മുകേഷ് പറഞ്ഞു. ജോമോന്റെ സുവിശേഷങ്ങള്‍ ചിത്രീകരണത്തിനിടെ ദുല്ഖറിനൊപ്പമുണ്ടായ അനുഭവമാണ് മുകേഷ് പറഞ്ഞത്. ഞാനും ഇന്നസെന്റ് ചേട്ടനും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

ആ പടത്തിന്റെ സെറ്റില്‍ ഞാനും ഇന്നസെന്റ് ഏട്ടനും സംസാരിച്ച് ഇരുന്നപ്പോള്‍ ഒരു കസേരയെടുത്തിട്ട് ഒരു മടിയും കൂടാതെ ദുല്‍ഖറും ഞങ്ങളുടെ കൂടെകൂടി. ഞങ്ങള്‍ പറയുന്ന ഓരോ തമാശകള്‍ കേട്ട് ദുല്‍ഖറും, ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞങ്ങളും ചിരിച്ചു. ഞങ്ങള്‍ മൂന്ന് പേരും തമ്മില്‍ നല്ല സിങ്കായി.

ഇക്കാര്യം സത്യന് അന്തിക്കാട് മമ്മൂട്ടിയെ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് അന്ന് വൈകുന്നേരം മമ്മൂട്ടി എന്നെ വിളിച്ച് ദുല്‍ഖര്‍ ഇന്നസെന്റുമായും മുകേഷുമായും നല്ല കമ്പനിയാണെന്ന് സത്യന് അന്തിക്കാട് പറഞ്ഞ് അറിഞ്ഞിട്ട് വിളിച്ചതാണെന്ന് പറഞ്ഞു. ഇങ്ങനെയാടാ വേണ്ടത്. എനിക്കൊരുപാട് സന്തോഷമായി. അങ്ങനെയേ അവന് മെച്ചപ്പെടാനാകൂ.

മമ്മൂട്ടി എന്നോട് പറഞ്ഞു. അഭിമുഖത്തില്‍ മുകേഷ് വെളിപ്പെടുത്തി. അതേസമയം തന്റെ എറ്റവും പുതിയ ചിത്രമായ Tസുനാമിയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. ലാലും മകന് ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 11നാണ് തിയ്യേറ്ററുകളിലെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം ഒരു പക്ക ഫാമിലി എന്റര്ടെയ്നര് ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഇത്തവണയും മുകേഷും ഇന്നസെന്റും ഒരുമിച്ച് ചിത്രത്തില്‍ എത്തുന്നുണ്ട്. ഒപ്പം ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുതതിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് വലിയ വിജയമായതിന് പിന്നാലെയാണ് ലാല്‍ ജൂനിയറിന്റെ പുതിയ സിനിമ വരുന്നത്,