For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ന്യായത്തിനോടൊപ്പം!! അവൾക്കൊപ്പമോ അവനൊപ്പമോ, മുരളി ഗോപിയുടെ വെളിപ്പെടുത്തൽ

  |

  നടിയ്ക്ക് നേരെയുണ്ടായ ആക്രമണം മലയാളം സിനിമയുടെ താളം തെറ്റിക്കുകയായിരുന്നു. ഒറ്റക്കെട്ടായി നിന്നിരുന്ന മലയാള സിനിമ ഇരു ചേരിയിലേയ്ക്ക് തിരിഞ്ഞ കാഴ്ചയാണ് പിന്നെ കണ്ടത്. കേസിൽ കുറ്റാരോപിതാനായി ദിലീപിനെ കൂടി അറസ്റ്റ് ചെയ്തതോടെ കഥയുടെ നിറ തന്നെ മാറുകയായിരുന്നു. ഇതിനു പിന്നാലെ നിരവധി സംഭബഹുലമായ സന്ദർഭങ്ങൾക്കാണ് നാം കാഴ്ചക്കാരായത്.

  ആദ്യം നിരോധിക്കേണ്ടത് പ്ലാസ്റ്റിക്കല്ല, പിസി ജോര്‍ജിനെ!! എംഎൽഎയ്ക്കെതിരെ വിമർശനവുമായി താരങ്ങൾ

  നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ രണ്ടു നട്ടിലേയ്ക്കാണ് സിനിമ ലോകം പിരിഞ്ഞത്. എന്നാൽ ഇരു വിഭാഗത്തിലും ചേരാതെ വിഷയത്തിൽ തന്റേതായ നിലപാടുകൾ പരസ്യമായി വ്യക്തമാക്കിയ വ്യക്തിയാണ് നടനും തിരക്കഥകൃത്തും സംവിധായകനുമായ മുരളി ഗോപി. നടിയ്ക്ക് നേരെയുണ്ടായ ആക്രമണം തുടർ‌ന്ന് നടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം. ഒരു ഒമലൈൻ മാധ്യമത്തിനു നൽകിയ  അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.‌

  അത് വെറുമൊരു സ്വീക്വന്‍സല്ല!! അതിനൊരു അർത്ഥമുണ്ട്, തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് സംയുക്ത

  ഹാഷ് ടാഗുകൾ ഇടാനില്ല

  താൻ ന്യയത്തിനോടൊപ്പം നിൽക്കുന്ന വ്യക്തിയാണ്. ഈ കേസ് കോടിതിയുടെ പരിധിയിൽ വരുന്നതാണ്. ബ്രസീൽ അർജന്റീന മാച്ചല്ല. ഒരാളുടെ വശം ചേർന്ന് സംസാരിക്കാൻ. ഇവിടെ നടന്നത് അതിദാരുണമായ ഒരു കുറ്റകൃത്യമാണ്. കേസിൽ സത്യം അറിയുന്നതുവരെ കാത്ത് നിൽക്കുക മാത്രമാണ് വഴി. അല്ലാതെ ഹാഷ്ടാഗുകൾ ഇട്ട് കളിക്കാനും ഗാലറിയിലിരുന്നു കൂവാനും ഞാനില്ലെന്ന് മുരളി ഗോപി പറഞ്ഞു.

  താരാരാധന

  സിനിമയിലെ താരാരാധന ഒരു പരിധിവരെ ന്യായികരിക്കാമെങ്കിലും രഷ്ട്രീയത്തിലെ താരരാധന ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും മുരളി ഗോപി പറഞ്ഞു.താരാരാധന ഇരുതല മൂർച്ഛയുള്ള വാളു പോലെയാലാണ്. ഒരു ഭാഗത്ത് സിനിമയെന്ന വ്യവസായത്തെ പിടിച്ച് നിർത്തുന്ന വലിയ ശക്തിയാണ്. എന്നാൽ ഇതിന് ദൂഷ്യ വശങ്ങളുമുണ്ട്. മുൻപ് എതിർ ദിശയിൽ നിൽക്കുന്ന താരത്തിന്റെ പോസ്റ്റർ വലിച്ചു കീറുന്നതാണ് ആരാധനയെങ്കിൽ ഇന്ന് അതിന് ഒരു അസുരമായ മുഖം വന്നിരിക്കുകയാണ്. അത് സമൂഹമാധ്യമങ്ങളിലൂടെയായിരിക്കും അത് നിഴലിച്ചു കാണുക.
  ‍‍‍

  വ്യക്തിപൂജ

  ആരാധന , വ്യക്തി പൂജ എന്നൊക്കെയുള്ളത് ഇന്ത്യൻ ഡിഎൻഎയിൽ അലിഞ്ഞു ചേർന്നിട്ടുളളതാണ്. ഇത് സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലാണ് കൂടുതൽ. ഫാൻസ് എന്ന പദം സിനമയുമായി ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ടാകണം ഈ പ്രതിഭാസം സിനിമയിൽ മാത്രമാണെന്ന് തെറ്റിധരിക്കുന്നത്. ഇവിടെയുളള പല രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ വ്യക്തി പൂജയിൽ അധിഷ്ടിതമാണെന്ന് അദ്ദേഹം പറഞ്ഞു.

  അച്ഛന്റെ വീഴ്ച

  തന്റെ പതിനാലാമത്തെ വയസ്സിലാണ് അച്ഛൻ പക്ഷാഘാതം വന്ന് വീഴുന്നത്. പെട്ടെന്നാണ് ജീവിതത്തിൽ ഇരുട്ട് പരന്നത്. പിന്നീട് ഇതുവരെ ജീവിച്ച് ജീവിതത്തിന്റെ ഇരുട്ടു മൂടിയ വശമാണ് കണ്ടത്. വലിയ ഉരങ്ങളിൽ നിന്ന് വലിയ ഗർത്തങ്ങളിലേയ്ക്കുള്ള ദൂരം വെറും നിമിഷങ്ങൾ മാത്രമാണെന്നുള്ള ഒരു പൊള്ളുന്ന ബേധ്യപ്പെടലായിരുന്നു അത്. വലിയ പഠങ്ങളായിരുന്നു അത്.

  അച്ഛൻ പ്രചോദനം

  കലയിലും നിലപാടുകളിലും വീക്ഷണങ്ങളിലും ഒരു മാതൃക ഉണ്ടാകുക എന്നത് മാനവരാശിയുടെ തന്നെ ഏറ്റവും വലിയ ദർഭാഗ്യകരമാണ്. മാതൃക മാറ്റി നിർത്തി ഇൻഡിജിനിയസ് ആകുമ്പോഴാണ് കലയും നിലപാടും വീക്ഷണം വീക്ഷണമാകുന്നത്.. അച്ഛൻ എന്നും എനിയ്ക്ക് പ്രചോദനമാണ് എന്ന് തീർത്ത് പറയുമ്പോൾ തന്നെ അദ്ദേഹം ഒരിക്കവലും സ്വധധീനം അല്ല എന്നും തീർത്ത് പറയേണ്ടി വരുമെന്നും മുരളി ഗോപി പറഞ്ഞു.

  English summary
  murali gopi says about actoress assult case and dileep issue

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more