twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനാധിപത്യഇന്ത്യയില്‍ സ്വാതന്ത്ര്യമില്ല: മുരളിഗോപി

    By Lakshmi
    |

    മതവികാരം വ്രണപ്പെടുമെന്ന കാരണം ചൂണ്ടിക്കാണിച്ച് വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നടന്‍ മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ മുരളി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ടിവി ചാനലുകള്‍ പ്രൈം ടൈമില്‍ ക്രൂരമായ ആക്രമണ രംഗങ്ങള്‍ കാണിയ്ക്കുന്നതിനെയും ബാംഗ്ലൂരിലുണ്ടായ എടിഎം ആക്രമണത്തേയുമെല്ലാം പരാമര്‍ശിച്ചുകൊണ്ടാണ് മുരളി സെന്‍സര്‍ ബോര്‍ഡിന്റെ പ്രവൃത്തിയെ വിമര്‍ശിയ്ക്കുന്നത്.

    പലചാനലുകളും സഭ്യമല്ലാത്ത പലതും കാണിയ്ക്കുന്നുണ്ട്. റിയാലിറ്റിഷോകള്‍ എന്ന പേരില്‍ എന്തൊക്കെയാണ് പ്രൈംടൈമില്‍ ചാനലുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ കാര്യം വന്നാല്‍ ഒരാള്‍ സിഗരറ്റ് വലിയ്ക്കുന്നതുപോലും കാണിയ്ക്കാന്‍ പാടില്ല. കക്കൂസിലിരുന്ന് സിഗരറ്റ് വലിച്ചാലും സെന്‍സര്‍ ബോര്‍ഡ് നിയമപ്രകാരം പുകവലിയ്‌ക്കെതിരെയുള്ള സന്ദേശം കാണിയ്ക്കണം- താരം പറയുന്നു.

    1993ല്‍ കര്‍മ്മ എന്ന ചിത്രത്തില്‍ ഹിമാന്‍ഷു റായിയും ദേവിക റാണിയും ചുണ്ടുകള്‍ ചേര്‍ത്ത് ചുംബിച്ചത് അന്നൊരു പ്രശ്‌നമായിരുന്നില്ലെന്ന് മുരളി പറയുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ജനാധിപത്യത്തിലേയ്ക്ക് വന്നപ്പോള്‍ ഇന്ത്യയില്‍ നമ്മള്‍ക്ക് സ്വാതന്ത്ര്യമില്ലാതായെന്നും മുരളി ചൂണ്ടിക്കാണിയ്ക്കുന്നു.

    കലയെന്നാല്‍ കണ്ണാടിപോലെ എന്തിനെയും പ്രതിഫലിപ്പിക്കാനുള്ളതാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേല്‍ മറയിടുന്നതിലൂടെ നമ്മളാണ് ലോകത്തിലെ ഏറ്റവും നല്ല ജനതയെന്ന് അര്‍ത്ഥമില്ലെന്നും മുരളി പറഞ്ഞു

    English summary
    Profound actor cum scriptwriter Murali Gopy lashes out after his new movie Vedivazhipadu gets banned by the censor board
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X