For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  105 കിലോയില്‍ നിന്നും 83 ലേക്ക്! മേക്കോവറിലൂടെ ഞെട്ടിച്ച് ഗോവിന്ദ് മേനോന്‍! ചിത്രം വൈറലാവുന്നു! കാണൂ

  |

  ഗംഭീര മേക്കോവര്‍ നടത്തി പലരും ഞെട്ടിക്കാറുണ്ട്. രൂപത്തിലും ഭാവത്തിലും വരുത്തുന്ന മാറ്റങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയ്ക്കായും അല്ലാതെയുമൊക്കെയായി എല്ലാവരും ഇത്തരത്തിലുള്ള രൂപമാറ്റം നടത്താറുണ്ട്. വസ്ത്രധാരണത്തിലും മുടിയിലും ശരീരഭാരത്തിലുമൊക്കെയായാണ് പലരും മാറ്റം വരുത്താറുള്ളത്. അതാത് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങള്‍ തടി കൂട്ടുകയും കുറയ്ക്കുന്നതും ചെയ്യുന്നത്. അത്തരത്തിലുള്ളൊരു മേക്കോവറിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

  തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്റും അവരുടെ ഗാനങ്ങളുമൊക്കെ ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ആലാപനത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഇവര്‍ക്ക് ഇന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാന്റിലെ പ്രധാന ഗായകരിലൊരാളായ ഗോവിന്ദ് മേനോന്‍ സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് ഇപ്പോള്‍. തമിഴകത്തെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായ 96 ലെ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയത് ഗോവിന്ദ് മേനോനായിരുന്നു. ആലാപനത്തിലൂടെയോ പാട്ടിലൂടെയോ അല്ല ഇത്തവണ അദ്ദേഹം ഞെട്ടിച്ചത്. കിടിലന്‍ മേക്കോവറാണ് അദ്ദേഹം നടത്തിയത്്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പൊന്നമ്മ ചേച്ചിയുടെ നല്ല മനസ്സൊക്കെ സ്ത്രീപക്ഷക്കാര്‍ കണ്ടോ ആവോ? ഒളിയമ്പുമായി താരം! കാണൂ!

  അതിശയിപ്പിക്കുന്ന മേക്കോവര്‍

  അതിശയിപ്പിക്കുന്ന മേക്കോവര്‍

  തൈക്കൂടം ബാന്റിനെ ഓര്‍മ്മിക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന മുഖങ്ങളിലൊന്നാണ് ഗോവിന്ദ് മേനോന്റേത്. കട്ടത്താടിയും വട്ടക്കണ്ണാടിയും വെച്ച് വേദിയിലേക്ക് വയലിനുമായെത്തുന്ന തടിയനൊക്കെ ഇനി പഴങ്കഥ. ഗംഭീര മേക്കോവര്‍ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഈ താരമിപ്പോള്‍. പൊണ്ണത്തടിയൊക്കെ കുറച്ച് ചുള്ളനായതിന്റെ ചിത്രം പുറത്തുവിട്ടത് ഗോവിന്ദ് തന്നെയായിരുന്നു. ഫേസ്ബുക്കിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കുറിപ്പും ഫോട്ടോയും വൈറലായിരുന്നു. എങ്ങനെ ഇത് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

  ശരീരഭാരം കുറച്ചു

  ശരീരഭാരം കുറച്ചു

  105 കിലോഗ്രാം ഭാരമുണ്ടായിരുന്ന താനിപ്പോള്‍ 83 കിലോയാണുള്ളതെന്നും 6 മാസത്തെ പ്രയത്‌നത്തിന് ശേഷമാണ് താന്‍ ശരീരഭാരം കുറച്ചതെന്നും ഗോവിന്ദ് കുറിച്ചിട്ടുണ്ട്. കൃത്യമായ ഡയറ്റും ജിമ്മിലെ വര്‍ക്കൗട്ടുമാണ് ഇപ്പോഴത്തെ രൂപത്തിന് പിന്നിലെന്ന് താരം പറയുന്നു. ഗോവിന്ദ വസന്ത എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദിന് തമിഴകത്തുനിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായ 96ന് ഈണമൊരുക്കിയത് അദ്ദേഹമായിരുന്നു. തൃഷയും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

  6 മാസം കൊണ്ടുള്ള മാറ്റം

  6 മാസം കൊണ്ടുള്ള മാറ്റം

  ഭക്ഷണപ്രിയനായ ഗോവിന്ദിന് ശരീരഭാരം ഒരു വിഷമായിരുന്നില്ല മുന്‍പ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ ഇത് എങ്ങനെ സാധിച്ചുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 6 മാസത്തിനുള്ളിലാണ് 105 കിലോ 83 ആക്കി കുറച്ചത്. തടി കുറയ്ക്കാനായി കഷ്ടപ്പെടുന്നവര്‍ക്ക് പാഠമായി മാറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തി. അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളൊന്നുമില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നായിരുന്നു ആരാധകന്‍ കുറിച്ചത്.

  പ്രചോദിപ്പിക്കുന്ന പോസ്റ്റ്

  പ്രചോദിപ്പിക്കുന്ന പോസ്റ്റ്

  ജീവിതത്തില്‍ ഇനിയും ഒരുപാട് നേടാനുണ്ടെന്നറിയാമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഗോവിന്ദ് കുറിച്ചിട്ടുണ്ട്. നിങ്ങളുടെ ശരീരം സൂക്ഷിച്ചാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. 6 മാസം കൊണ്ട് തന്റെ ശരീരത്തിലുണ്ടായ മാറ്റം ഇങ്ങനെയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പഴയ രൂപത്തിലുളള ഫോട്ടോയ്‌ക്കൊപ്പമാണ് ഇപ്പോഴത്തെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

  ചിത്രം കാണാം

  ഗോവിന്ദ് മേനോന്‍ പങ്കുവെച്ച ചിത്രവും കുറിപ്പും കാണാം.

  English summary
  Govind Vasantha facebook post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X