twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയത്തിലെ നഷ്ടം പെണ്ണിന് വേദനയല്ല എന്നാര് പറഞ്ഞു, മൃത്യുവിന് സമം.. കണ്ടു നോക്കൂ

    കാമുകനൊപ്പമുള്ള ഓരോ മനോഹര നിമിഷങ്ങളും വീണ്ടും ഓര്‍ത്തെടുക്കുന്നതിലൂടെ വിഷാദത്തിന് അടിപ്പെട്ടുപോകുന്ന പെണ്ണിനെയാണ് മൃത്യുവില്‍ കാണിക്കുന്നത്.

    By Rohini
    |

    പ്രണയ പരാജയത്തില്‍ ഏറ്റവും വേദന ആണിന് മാത്രമാണെന്നാണ് വാദം. പെണ്ണ് സകലതും മറന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അത് പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല. പ്രണയ പരാജയം വികാരപരമായി പെണ്ണിനെ ഏറെ തളര്‍ത്തുക തന്നെ ചെയ്യും.

    മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച നടിയാണോ ഇത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഈ ആല്‍ബം കാണൂമമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച നടിയാണോ ഇത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഈ ആല്‍ബം കാണൂ

    ഈ ആശയത്തെ ആസ്പദമാക്കിയാണ് മൃത്യു എന്ന സംഗീത ആല്‍ബം ഒരുക്കിയിരിയ്ക്കുന്നത്. ഗായത്രകി സുരേഷ് ഈണം നല്‍കി പാടിയ നോവിന്‍ ബാലുരി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.

    mrithyu

    കാമുകനില്‍ നിന്ന് വേര്‍പിരിഞ്ഞ നായികയുടെ വികാരപരമായ വേദനകളെ കുറിച്ചാണ് മൃത്യു എന്ന ആല്‍ബം. കാമുകനൊപ്പമുള്ള ഓരോ മനോഹര നിമിഷങ്ങളും വീണ്ടും ഓര്‍ത്തെടുക്കുന്നതിലൂടെ വിഷാദത്തിന് അടിപ്പെട്ടുപോകുന്ന പെണ്ണിനെയാണ് മൃത്യുവില്‍ കാണിക്കുന്നത്.

    എടുത്ത് പറയേണ്ടത് ആല്‍ബത്തിന്റെ ദൃശ്യ ഭംഗിയാണ്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വീഡിയോ ആല്‍ബത്തിന്റെ ഓരോ ഫ്രെയിമും അത്രയേറെ മനോഹരമാണ്. അഘോഷ് വൈഷ്‌നവം ആണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    വിവിയ ശാന്ത് അലി എന്നിവര്‍ക്കൊപ്പം ഒരു ആനയും ആല്‍ബത്തില്‍ പ്രധാന കഥാപാത്രമാകുന്നു. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. കാണൂ...

    English summary
    'Mrithyu' is all about the intense feelings of a woman when she gets separated from her loved one. The pain and despair she undergoes recollecting the beautiful times they spent together...the hugs and kisses, the warmth she got from him...The rollercoster of emotions and haunting thoughts make her life a living hell and ultimately she surrenders to MRITHYU.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X