twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുക്കൊണ്ട് മൈ ലൈഫ് പാര്‍ട്ടണര്‍ ശ്രദ്ധിക്കപ്പെട്ടില്ല?

    |

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് മൈ ലൈഫ് പാര്‍ട്ടണര്‍. നടനും സംവിധായകനുമായ എംബി പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

    സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്ന സമയത്തായിരുന്നു, സ്വവര്‍ഗ്ഗ ലൈംഗീകത പ്രമേയമാക്കി മൈ ലൈഫ് പാര്‍ട്ടണര്‍ ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായി സിനിമ റിലീസിന് ഒരുങ്ങുമ്പോള്‍ വലിയൊരു കോലാഹലം വരെ ഈ സിനിമയ്ക്ക് എതിരേ സൃഷ്ടിച്ചിരുന്നു.

    റിലീസിനെത്തുന്ന സമയമായപ്പോള്‍ തിയേറ്ററുടമകളും ചിത്രം ഏറ്റെടുക്കാതെ പിന്മാറിയിരുന്നു. അതുക്കൊണ്ട് തന്നെ നാല്പത് ഇടങ്ങളിലായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഈ ചിത്രം വെറും ആറ് തിയറ്ററുകളില്‍ മാത്രമായാണ് പ്രദര്‍ശിപ്പിച്ചത്.

    മൈ ലൈഫ് പാര്‍ട്ടണര്‍ പറയുന്നത്

    എന്തുക്കൊണ്ട് മൈ ലൈഫ് പാര്‍ട്ടണര്‍ ശ്രദ്ധിക്കപ്പെട്ടില്ല?

    സ്വന്തം അസ്ഥിത്വം തെളിയിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന ലൈഗീക ന്യൂനപക്ഷത്തിന്റെ നേര്‍ കാഴ്ചയായിരുന്നു മൈ ലൈഫ് പാര്‍ട്ടണര്‍. അമീര്‍ നിയാസും സുദേവുമാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ അനുശ്രീ, സുകന്യ,ഗീതാ വിജയന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിണ്ട്.

    ചിത്രത്തിന് പറ്റിയ ആഘാതം- സുദേവ് പറയുന്നു

    എന്തുക്കൊണ്ട് മൈ ലൈഫ് പാര്‍ട്ടണര്‍ ശ്രദ്ധിക്കപ്പെട്ടില്ല?

    സിനിമ മേഖലയില്‍ നിന്നേറ്റ തിരിച്ചടിയാണ് മൈ ലൈഫ് പാര്‍ട്ടണര്‍ വാണിജ്യപരമായ വിജയം നേടാതെ പോയതെന്ന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സുദേവ് നായര്‍ പറയുന്നു. അവാര്‍ഡിന് ശേഷം ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് സുദേവ് ഇകാര്യം പറഞ്ഞത്.

     മൈ ലൈഫ് പാര്‍ട്ടണര്‍ തിയേറ്ററുടമകള്‍ ഏറ്റെടുക്കാതിരുന്നത്

    എന്തുക്കൊണ്ട് മൈ ലൈഫ് പാര്‍ട്ടണര്‍ ശ്രദ്ധിക്കപ്പെട്ടില്ല?

    നാല്പതിടത്ത് പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും, തിയറ്ററുടമകള്‍ പിന്മാറിയതോടെ വെറും ആറിടങ്ങളില്‍ മാത്രമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സ്വവര്‍ഗ്ഗ ലൈംഗീകത പ്രമേയമാക്കി എടുത്ത ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന മുന്‍വിധിയായിരന്നു തിയറ്ററുക്കാര്‍ക്ക് ഉണ്ടായിരുന്നത്.

    കാസ്റ്റിങിന്റെ കാര്യത്തിലും ചിത്രം പരാജയപ്പെട്ടു

    എന്തുക്കൊണ്ട് മൈ ലൈഫ് പാര്‍ട്ടണര്‍ ശ്രദ്ധിക്കപ്പെട്ടില്ല?

    സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതോടൊപ്പം ചിത്രത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലായിരുന്നതും സിനിമയുടെ വാണിജ്യ പരമായ വിജയത്തിന് മങ്ങലേല്‍ക്കുകയായിരുന്നു.

    English summary
    'My Life Partner' which unfolds a deep emotional relationship between two men.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X