twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ? ഡെറിക് അബ്രഹാം മിന്നിക്കുന്നു..

    |

    Recommended Video

    ഇക്കയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളെ | filmibeat Malayalam

    ജൂലൈ മാസം ആരംഭിച്ചിരിക്കുകയാണ്. ബിഗ് റിലീസായി സിനിമകള്‍ എത്തി കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തിയ മൈ സ്റ്റോറിയാണ് ഈ മാസം തിയറ്ററുകളിലേക്ക് എത്തിയത്. പിന്നാലെ മോഹന്‍ലാലിന്റെ നീരാളി, പൃഥ്വിരാജിന്റെ കൂടെ റിലീസിനെത്തുന്നു.

    my-story

    ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ ഇപ്പോഴും നല്ല പ്രകടനം കാഴ്ച വെക്കുകയാണ്. അതേ സമയം ഹിന്ദിയില്‍ നിന്നും സഞ്ജുവാണ് ജൂണ്‍ അവസാനത്തോടെ റിലീസ് ചെയ്തിരുന്നത്. കേരള ബോക്‌സോഫീസില്‍ നിന്നും മിന്നുന്ന പ്രകടനം നടത്തിയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിനായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. മികച്ച തുടക്കം കിട്ടിയ സിനിമ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. 25 ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്ക് ചിത്രം തുവട് വെച്ചിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1 കോടിയും മറികടന്നിരുന്നു. റിലീസിനെത്തി നാലാഴ്ച കഴിയുമ്പോഴും 100 ന് മുകളില്‍ തിയറ്ററുകളാണ് സിനിമയ്ക്കുള്ളത്. ബോക്‌സോഫീസിലെ പ്രകടനം കണക്ക് വെച്ച് അബ്രഹാമിന്റെ സന്തതികള്‍ ബ്ലോക്ബസ്റ്ററാണ്.

     ഞാന്‍ മേരിക്കുട്ടി

    ഞാന്‍ മേരിക്കുട്ടി

    അബ്രഹാമിന്റെ സന്തതികള്‍ എത്തുന്നതിന് തൊട്ട് മുന്‍പെത്തിയ ജയസൂര്യ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന സിനിമയായിരുന്നു ഇത്. മേരിക്കുട്ടി എന്ന ട്രാന്‍സ് സെക്ഷ്യൂല്‍ വേഷത്തിലായിരുന്നു ജയസൂര്യ അഭിനയിച്ചിരുന്നത്. മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. ജുവല്‍ മേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ബോക്‌സോഫീസില്‍ ഞാന്‍ മേരിക്കുട്ടി ഹിറ്റാണ്.

     മൈ സ്റ്റോറി

    മൈ സ്റ്റോറി

    കോസ്റ്റിയൂം ഡിസൈനറായ റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മൈ സ്റ്റോറി. വലിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. റിലീസിന് ശേഷം സിനിമയെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ വരികയാണ്. ഇത് ചിത്രത്തെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ആദ്യദിനം പതുങ്ങിയാണ് തുടങ്ങിയതെങ്കിലും തൊട്ടടുത്ത ദിവസം അതിലും നന്നായി പെര്‍ഫോമഫോം ചെയ്യാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ബോക്‌സോഫീസില്‍ അവറേജ് ഓപ്പണിംഗാണ്.

    സഞ്ജു

    സഞ്ജു

    സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് സഞ്ജു. രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച സിനിമ ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ മറികടന്നായിരുന്നു മുന്നോട്ട് പോവുന്നത്. തുടക്കം തന്നെ ബോക്‌സോഫീസില്‍ വലിയൊരു റെക്കോര്‍ഡ് തുക കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലടക്കം സഞ്ജു ഹിറ്റാണ്.

    English summary
    My Story Makes An Entry; Abrahaminte Santhathikal Stays Strong!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X