twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൈ സ്‌റ്റോറി വീണ്ടും വിവാദത്തില്‍ ഇക്കുറി പ്രതിസ്ഥാനത്ത് സംവിധായിക? എല്ലാവരും പൃഥ്വിരാജിനൊപ്പം!

    By Jince K Benny
    |

    പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറി വിവാദങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നായകനായ പൃഥ്വിരാജിന്റെ പേരിലായിരുന്നു വിവാദം. ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വിരാജ് ഡേറ്റ് നല്‍കാതെ ചിത്രം പാതിവഴിയിലായി എന്നതായിരുന്നു ചിത്രത്തേക്കുറിച്ച് ഉയര്‍ന്ന് വന്ന ആദ്യ വിവാദം.

    പറവ പറക്കുന്നു അതിരുകളില്ലാതെ... താരങ്ങളില്ലാതെ ബോക്‌സ് ഓഫീസ് തരംഗമായി പറവ... പറവ പറക്കുന്നു അതിരുകളില്ലാതെ... താരങ്ങളില്ലാതെ ബോക്‌സ് ഓഫീസ് തരംഗമായി പറവ...

    മേര്‍സല്‍ കുതിക്കുന്നു കേരളത്തില്‍ പുതിയ റെക്കോര്‍ഡിനായി... വിവാദങ്ങള്‍ തളര്‍ത്താത്ത ആറ് ദിവസം!!! മേര്‍സല്‍ കുതിക്കുന്നു കേരളത്തില്‍ പുതിയ റെക്കോര്‍ഡിനായി... വിവാദങ്ങള്‍ തളര്‍ത്താത്ത ആറ് ദിവസം!!!

    തന്റെ ചിത്രം പൂര്‍ത്തിയാക്കാതെ പൃഥ്വിരാജ് മറ്റ് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുകയാണെന്ന് കാണിച്ച് സംവിധായിക റോഷ്‌നി ദിനകര്‍ ഫിലിം ചേമ്പറിനെ സമീപിച്ചതോടെയാണ് വിവാദം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ചേംബര്‍ ഇടപെടുകയും പൃഥ്വിരാജ് ചിത്രം പൂര്‍ത്തീകരിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും മറ്റ് അഭിനേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

    റോഷ്‌നി ദിനകറിന്റെ ആദ്യ ചിത്രം

    റോഷ്‌നി ദിനകറിന്റെ ആദ്യ ചിത്രം

    2002 മുതല്‍ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മൈ സ്‌റ്റോറി. റോഷ്‌നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നതും. ഒരു കോടിയോളം പ്രതിഫലം വാങ്ങിയിട്ടാണ് പൃഥ്വിരാജ് രണ്ടാം ഷെഡ്യൂളില്‍ സഹകരിക്കാതിരുന്നതെന്നും റോഷ്‌നി ദിനകര്‍ ആരോപിച്ചിരുന്നു.

    ഒന്നും മിണ്ടാതെ പൃഥ്വിരാജ്

    ഒന്നും മിണ്ടാതെ പൃഥ്വിരാജ്

    തന്റെ പേരില്‍ ഇത്തരത്തിലൊരു ആരോപണവും ഫിലിം ചേമ്പറില്‍ പരാതിയും എത്തിയിട്ടും ഇതിനേക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. ചേംബറിന്റെ നിര്‍ദേശ പ്രകാരം തന്റെ ഡേറ്റുകള്‍ ക്രമീകരിച്ച് ചിത്രത്തിന് ഡേറ്റ് നല്‍കുകയായിരുന്നു പൃഥ്വി.

    സംവിധായികയ്‌ക്കെതിരെ താരങ്ങളും തിരക്കഥാകൃത്തും

    സംവിധായികയ്‌ക്കെതിരെ താരങ്ങളും തിരക്കഥാകൃത്തും

    പൃഥ്വിരാജ് ഇക്കാര്യത്തില്‍ മൗനം പാലിച്ചപ്പോള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണനും നായിക പാര്‍വ്വതിയും താരങ്ങളായ മണിയന്‍പിള്ള രാജുവും നന്ദുവും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തി. പൃഥ്വിരാജ് ഡേറ്റ് നല്‍കാത്തതല്ല മൈ സ്റ്റോറിയുടെ ചിത്രീകരണം മുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

    പാര്‍വ്വതിയുടെ വാക്കുകള്‍

    പാര്‍വ്വതിയുടെ വാക്കുകള്‍

    ആരോപണങ്ങളെല്ലാം തെറ്റാണ്. ഇക്കാര്യം തെളിയിക്കാനും കഴിയും. മോശം ആരോപണമാണ്. പൃഥ്വി മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ മര്യാദ കൊണ്ടാണ്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാതിരിക്കാന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഡേറ്റ് നല്‍കിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനും കഴിയില്ല. ഫിലിം ചേമ്പറില്‍ സംവിധായിക നല്‍കിയ പരാതിക്ക് പിന്നാലെ തനിക്കും കത്ത് കിട്ടി. അതില്‍ ഷൂട്ടിംഗിന്റെ ഡേറ്റിനേക്കുറിച്ച് സൂചനയൊന്നുമില്ലെന്നും പാര്‍വ്വതി പറയുന്നു.

    സാമ്പത്തീക പ്രതിസന്ധി

    സാമ്പത്തീക പ്രതിസന്ധി

    മൈ സ്റ്റോറിയല്‍ പൃഥ്വിരാജിന്റെ പിതാവായി അഭിനയിക്കുന്ന മണിയന്‍ പിള്ള രാജുവും ആരോപണത്തിനെതിരെ രംഗത്ത് എത്തി. തനിക്ക് പൃഥ്വിരാജിനെ ചെറുപ്പം മുതല്‍ അറിയാം. പണത്തിന്റെ കാര്യത്തിലാണെങ്കിലും അദ്ദേഹം പക്കാ ജെന്റില്‍മാനാണ്. ആദ്യ ഷെഡ്യൂളിന് ശേഷം സാമ്പത്തീക പ്രതിസന്ധിയുണ്ടായതാണ് ചിത്രീകരണം മുടങ്ങാന്‍ കാരണമെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു.

    അഭിനയിക്കാന്‍ മുന്‍കൂര്‍ നോട്ടീസ് വേണം

    അഭിനയിക്കാന്‍ മുന്‍കൂര്‍ നോട്ടീസ് വേണം

    ഡേറ്റിന്റെ കാര്യത്തില്‍ പൃഥ്വിരാജിന് പ്രശ്‌നമൊന്നുമില്ലെന്നാണ് താന്‍ മനസിലാക്കുന്നത്. ഷൂട്ടിംഗിന്റെ ഡേറ്റിന്റെ കാര്യത്തില്‍ വിശദീകരണമൊന്നും കിട്ടിയിട്ടില്ല. മുന്‍കൂര്‍ നോട്ടീസ് ലഭിക്കാതെ ആര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു.

    പ്രതിഫലം കൈപ്പറ്റിയെന്നത് തെറ്റ്

    പ്രതിഫലം കൈപ്പറ്റിയെന്നത് തെറ്റ്

    പൃഥ്വിരാജ് ഒരു കോടിയോളം രൂപ പ്രതിഫലം വാങ്ങിയെന്ന റിപ്പോര്‍ട്ട് തെറ്റാണ്. തന്റെ അറിവില്‍ ചില്ലിക്കാശ് പോലും പൃഥ്വി കൈപ്പറ്റിയിട്ടില്ല. ലിസ്ബണിലെ ചിത്രീകരണ സമയത്ത് സാമ്പത്തീക പ്രതിസന്ധി ഉണ്ടായിരുന്നു. അപ്പോഴൊക്കെ പിന്തുണയുമായി എത്തിയ ആളാണ് പൃഥ്വിരാജെന്നും ശങ്കര്‍ രാമമകൃഷ്ണന്‍ പറയുന്നു.

    പൃഥ്വി മിണ്ടാതിരുന്നു

    പൃഥ്വി മിണ്ടാതിരുന്നു

    പത്ത് വര്‍ഷത്തിലേറെയായി പൃഥ്വിരാജിനെ അറിയാം. സിനിമയുമായി ബന്ധപ്പെട്ട ഏത് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രശ്‌നമുണ്ടായാലും സഹായവുമായി എത്തുന്ന വ്യക്തിയാണ്. തനിക്കെതിരെ ആരോപണമുയര്‍ന്ന ഈ സാഹചര്യത്തിലും മിണ്ടാതിരിക്കുകയാണ് പൃഥ്വിരാജ് ചെയ്തതെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.

    ചിത്രീകരണം തുടങ്ങി

    ചിത്രീകരണം തുടങ്ങി

    പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു. കൊച്ചിയിലും മൈസൂരുമാണ് ചിത്രീകരണം. അതിന് ശേഷം യൂറോപ്പില്‍ 17 ദിവസത്തെ ചിത്രീകരണവുമുണ്ട്. ഹോളിവുഡ് താരം റോജര്‍ നാരായനാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

    English summary
    My Story co-stars and script writer Shankar Ramakrishnan supports prithviraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X