For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരിപാടിക്കിടെ ദിലീപിന്‌റെ മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു, കാരണം പറഞ്ഞ് നാദിര്‍ഷ

    |

    മിമിക്രി രംഗത്ത് തുടങ്ങി പിന്നീട് സിനിമയിലെത്തിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകനടനായി ദിലീപ് മാറിയപ്പോള്‍ നാദിര്‍ഷ സംവിധാനത്തിലാണ് തിളങ്ങിയത്. അമര്‍ അക്ബര്‍ അന്തോണി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്താണ് നാദിര്‍ഷ തുടങ്ങിയത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, മേരാനാം ഷാജി തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി പുറത്തിറങ്ങി. ദിലീപിന്‌റെ നിര്‍മ്മാണത്തിലാണ് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ഒരുങ്ങിയത്.

    ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

    ദിലീപിനെ നായകനാക്കിയുളള പുതിയൊരു ചിത്രവും നാദിര്‍ഷയുടെതായി വരുന്നുണ്ട്. അതേസമയം ഒരുമിച്ചുളള പരിപാടികളിലെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോളാറുളള താരങ്ങളാണ് ദിലീപും നാദിര്‍ഷയും. തങ്ങളുടെ പഴയകാല മിമിക്രി അനുഭവങ്ങളെല്ലാം താരങ്ങള്‍ പങ്കുവെക്കാറുണ്ട്. അമൃത ടിവിയുടെ ഒരു പരിപാടിയില്‍ പാട്ട് പാടുന്ന കാര്യത്തില്‍ നമ്മള് എറ്റവും കൂടുതല്‍ കളിയാക്കിയിട്ടുളളത് ദിലീപിനെയാണ് എന്ന് നാദിര്‍ഷ പറഞ്ഞിരുന്നു.

    കോട്ടയം നസീര്‍, കലാഭവന്‍ നവാസ് തുടങ്ങിയവരും അതിഥികളായി എത്തിയ പരിപാടിയിലാണ് നാദിര്‍ഷ ദിലീപിനെ കുറിച്ച് മനസുതുറന്നത്. മിമിക്‌സ് ഗാനമേള ഷോ ചെയ്യാന്‍ നേരത്ത് ദിലീപിന്‌റെ മുന്‍പിലുളള മൈക്ക് ഓഫ് ചെയ്യണമെന്ന് നമ്മള് സ്ട്രിക്റ്റായിട്ട് പറഞ്ഞിരുന്നു എന്ന് നാദിര്‍ഷ പറയുന്നു. കാരണം അപശബ്ദങ്ങള് പുറപ്പെടുവിക്കും എന്ന് പറഞ്ഞിട്ട്.

    ആ ദിലീപാണ് പിന്നീട് സിനിമയില്‍ പാട്ട് പാടിയത്. പാട്ട് പാടിയത് മാത്രമല്ല സംഗീതം ചെയ്യേണ്ട അവസ്ഥ വന്നു. നമ്മള് ദിലീപിന് വേണ്ടി സൗണ്ട് തോമ പോലുളള പടങ്ങള്‍ക്ക് പാട്ടുകള്‍ എഴുതി. ദിലീപ് പാടി. ഈ പാട്ടുകള്‍ പിന്നീട് ഗാനമേളയ്ക്ക് എനിക്ക് കേറി പാടേണ്ടി വന്നു. നാദിര്‍ഷ പരിപാടിയില്‍ പറഞ്ഞു.

    അതേസമയം കേശു ഈ വീടിന്‌റെ നാഥനാണ് ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ഉര്‍വ്വശിയാണ് ദിലീപിന്‌റെ നായിക. അറുപത് വയസിലധികം പ്രായമുളള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഓണത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    സിനിമകള്‍ക്ക് മുന്‍പ് നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച താരങ്ങളാണ് ദിലീപും നാദിര്‍ഷയും. സ്റ്റേജ് പരിപാടികള്‍ക്ക് പുറമെ ഒരുമിച്ച് വീഡിയോ കാസറ്റുകളും ചെയ്തിരുന്നു താരങ്ങള്‍. സംവിധാനത്തിന് പുറമെ അഭിനേതാവായും ഗാനരചയിതാവായും സംഗീത സംവിധായകനായുമൊക്കെ തിളങ്ങിയ താരമാണ് നാദിര്‍ഷ. കൂടാതെ നടന്റെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

    Read more about: dileep nadirsha
    English summary
    Nadirshah Trolled Actor Dileep In Amrita TV's Comedy Masters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X