For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം എപ്പോള്‍, ഭാവി വരന്‍ എങ്ങനെയായിരിക്കണം, എന്താണ് ഫെമിനിസം? നമിതയുടെ ഉത്തരങ്ങള്‍

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ താരമാണ് നമിത. ടെലിവിഷനിലൂടെ കൈയ്യടി നേടിയ ശേഷം സിനിമയിലെത്തുകയും നായികയായി മാറുകയുമായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നമിത നായികയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ചും മറ്റും നമിത മനസ് തുറക്കുകയാണ്.

  ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

  കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. എപ്പോഴായിരിക്കും കല്യാണം, ഭാവി വരന്‍ എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് നമിത മറുപടി നല്‍കിയിരിക്കുന്നത്. വിവാഹത്തെ കുറിച്ച് ഇതുവരേയും ചിന്തിച്ചിട്ടില്ലെന്നാണ് നമിത പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  അതിനെ കുറിച്ചൊന്നും ഇതുവരേയും ചിന്തിച്ചിട്ടില്ല. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടേ കല്യാണമൊക്കെ നോക്കുകയുള്ളൂ. നമ്മള്‍ എത്ര പ്രതീക്ഷിച്ചിട്ടും കാര്യമില്ല. എങ്ങനെയുള്ള ആളാണ് വരുന്നതെന്ന് അറിയില്ലെന്നാണ് നമിത പറയുന്നത്. അതേസമയം കുടുംബം നോക്കുന്ന അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളായിരിക്കണമെന്നാണ് നമിത പറയുന്നത്. തന്നെ മനസിലാക്കാന്‍ കഴിയുന്നൊരാളായിരിക്കണമെന്നും നമിത പറയുന്നു.

  കോളേജില്‍ റെുഗലറായി പോകാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും നമിത പറയുന്നു. അതേസമയം ഈ പ്രായത്തിനുള്ളില്‍ ഒരുപാട് ചെയ്യാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ടെന്നും താരം പറയുന്നു. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റങ്ങളെ കുറിച്ചും നമിത മനസ് തുറന്നു. പുറത്തു പോകുമ്പോള്‍ മറ്റുള്ളവര്‍ സെല്‍ഫിയെടുക്കാന്‍ വരുന്നത് ഇഷ്ടമാണ്. അവര്‍ സന്തോഷവും സ്‌നേഹവുമൊക്കെ പങ്കുവെക്കാറുണ്ട്. ഇതൊക്കെ അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നാണ് നമിത പറയുന്നത്.

  എന്നാല്‍ ചില സമയങ്ങളില്‍ ചില ആണുങ്ങള്‍ നമ്മുടെ ശരീരത്തില്‍ ടച്ച് ചെയ്ത് സെല്‍ഫിയെടുക്കുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും നമിത പറഞ്ഞു. അങ്ങനെയുണ്ടായ സാഹചര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും നമിത പറയുന്നു. നമിത ഫെമിനിസ്റ്റ് ആണോ എന്ന ചോദ്യത്തിന് തനിക്ക് ഇതുവരേയും ഫെമിനിസം എന്നതിന്റെ അര്‍ത്ഥം മനസിലായിട്ടില്ലെന്നാണ് നമിതയുടെ മറുപടി.

  താന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരുപോലെയാണെന്നാണ്. എല്ലാ കാര്യത്തിലും ഒരുപോലെയായിരിക്കണം. പണ്ടത്തെ പോലെയല്ല ഇപ്പോള്‍. എല്ലാവരും എല്ലാ ജോലികളും ചെയ്യുന്നുവെന്നും എല്ലാവരും പരസ്പരം ബഹുമാനിക്കണമെന്നും താരം പറയുന്നു.

  അതേസമയം നെഗറ്റീവ് കമന്റുകള്‍ ശീലമായെന്നാണ് നമിത പറയുന്നത്. നമ്മള്‍ എന്ത് ചെയ്താലും നെഗറ്റീവ് കമന്റണ്ടാകും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞേ അതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടത് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ചു. ചില വാര്‍ത്തകളുടെ തലക്കെട്ട് കണ്ടാല്‍ ഇതൊക്കെ എപ്പോള്‍ പറഞ്ഞുവെന്ന് സ്വയം ചിന്തിക്കുമെന്നും താരം പറയുന്നു. അതിനാല്‍ നെഗറ്റിവിറ്റിയെ മൈന്‍ഡ് ചെയ്യാറില്ലെന്നും നമിത വ്യക്തമാക്കി.

  Namitha Pramod Exclusive Interview | Filmibeat Malayalam

  24കാരിയായ നമിത ട്രാഫിക്കിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി. സൗണ്ട് തോമ, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, റോള്‍ മോഡല്‍സ്, മാര്‍ഗം കളി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിവും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അല്‍ മല്ലുവാണ് അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: namitha pramod
  English summary
  Namitha Pramod Answers Questions About Her Marriage Future Husband And The Meaning Of Feminism, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X