For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങളോട് പ്രതികരിക്കാറില്ല, കാരണം പറഞ്ഞ് നമിതാ പ്രമോദ്, സിനിമാ കരിയറിനെ കുറിച്ച് നടി

  |

  ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മോളിവുഡിലെ മുന്‍നിര നായികയായ താരമാണ് നമിതാ പ്രമോദ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് നമിത ആദ്യമായി നായികയായത്. തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി നമിത മാറി. തന്‌റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് നമിത ചെയ്യാറുളളത്.

  നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

  അതുകൊണ്ട് തന്നെ കരിയറില്‍ വളരെയധികം സെലക്ടീവായിട്ടാണ് നടി സിനിമകള്‍ ചെയ്യാറുളളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച് നമിത പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം നടി സിനിമയിലെത്തി പത്ത് വര്‍ഷം തികയുകയാണ്. ഇപ്പോഴും മലയാളത്തില്‍ സജീവമാണ് നമിത പ്രമോദ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഡസ്ട്രിയിലുളള ആരോടും തനിക്ക് മല്‍സരമില്ലെന്ന് പറയുകയാണ് നമിത.

  'എനിക്ക് ആരോടും മല്‍സരമില്ല, അങ്ങനെ മല്‍സരിക്കണമെന്ന് തോന്നിയിട്ടുമില്ല', നടി പറയുന്നു. 'നമുക്കുളളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മല്‍സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലലോ. കുറച്ചുനാള്‍ അവസരം കിട്ടും അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും'.

  എപ്പോഴും അങ്ങനെയാണെന്നും നടി പറയുന്നു. 'ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒകെ അങ്ങനെയാണ്. വിവാദങ്ങളെ നേരിടുന്നത് എങ്ങനെയാണെന്നും നമിതാ അഭിമുഖത്തില്‍ പറഞ്ഞു. 'വിവാദങ്ങള്‍ ഗോസിപ്പുകള്‍ ഒകെ ഇതിന്‌റെ ഭാഗമാണ്. ഞാന്‍ അതിനെയൊന്നും ഓര്‍ത്ത് തല പുകയ്ക്കാറില്ല. സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോള്‍ മനപൂര്‍വ്വം ശല്യപ്പെടുത്താനായി ഒരുവിഭാഗം ഇറങ്ങിത്തിരിക്കും'.

  'അതിനെയൊക്കെ അതിന്‌റെ വഴിക്ക് വിടുക. നമ്മള്‍ ടെന്‍ഷന്‍ അടിച്ചാല്‍ ആര്‍ക്കാ നഷ്ടം നമുക്ക് തന്നെയല്ലെ. അനാവശ്യ ചിന്തകള്‍ നമ്മുടെ ഫാമിലിയെ ബാധിക്കും. പ്രൊഫഷനെ ബാധിക്കും. എന്തിനാ അപ്പോള്‍ ആവശ്യമില്ലാത്ത ടെന്‍ഷനുകളെ കൂടെ കൊണ്ടുനടക്കുന്നത്', നമിത പറയുന്നു. 'വിവാദങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ അതിനെ നോക്കി ചിരിച്ച് എന്റെ ലോകത്ത് സന്തോഷത്തോടെ ജീവിക്കും. അതാണ് ഞാന്‍ ചെയ്യുന്നത്'.

  ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട് എന്നും നടി പറഞ്ഞു. 'ഇത്രയും നാളത്തെ അനുഭവ പരിചയത്തിന് അനുസരിച്ചുളള ആഴമുളള കഥാപാത്രങ്ങള്‍ ലഭിക്കണം. പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകള്‍ നമ്മുടെ സിനിമകളെ ഓര്‍ത്തിരിക്കണം എന്നാണ് ആഗ്രഹമെന്നും നമിത പ്രമോദ് അഭിമുഖത്തില്‍ വ്യക്തമാക്കി.

  Namitha Pramod Exclusive Interview | Filmibeat Malayalam

  അതേസമയം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നമിത മിക്ക സിനിമകളിലും എത്തിയത്. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ താരം ശ്രദ്ധേയ റോളുകള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. മാര്‍ഗ്ഗംകളി, അല്‍മല്ലു തുടങ്ങിയവയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. രജനി, ഇഷോ തുടങ്ങിയ സിനിമകള്‍ നമിത പ്രമോദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നു.

  Read more about: namitha pramod
  English summary
  namitha pramod opens about her 10 years of cinema career and future plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X