twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    By Aswathi
    |

    കണ്ണൂരില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കുന്ന സിനിമയാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍. ഒരു നാട് നിര്‍മിക്കുന്ന ചിത്രം എന്ന നിലയില്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു ഈ സിനിമ. തികച്ചും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിതച്ചാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ഒരു സിനിമ ഉണ്ടാകുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

    മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ബഡ്ജറ്റിലാണ് നമ്മള്‍ സിനിമ പൂര്‍ത്തിയാക്കിയത്. 3,15,000 രൂപയാണ് ആകെ നിര്‍മ്മാണ ചിലവ്. 116 മിനുട്ടാണ് ദൈര്‍ഘ്യം.
    പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള ജനകീയ സിനിമയാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു ഗ്രാമവും അവിടുത്തെ സാധാരണക്കാരായ നാട്ടുകാരും നിര്‍മ്മണ പങ്കാളിയാകുന്ന ഒരു സിനിമ ഉണ്ടാകുന്നത്. തുടര്‍ന്ന് വായിക്കൂ...

    ഒരു നാട് നിര്‍മിക്കുന്നു

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    വെങ്ങിലോട് ഉദയ കലാസമിതിയും സംവിധായകന്‍ ഷിജു ബാലഗോപാലന്റെ നേതൃത്വത്തിലുള്ള അണിയറപ്രവര്‍ത്തകരുമാണ് സിനിമ നിര്‍മിക്കുന്നത്.

    ഉദയ കലാ സമിതി

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് 1955 ലാണ് ഉദയകലാ സമിതിക്ക് രൂപം നല്‍കിയത്. വാര്‍ഷികാഘോഷങ്ങളില്‍ ഗംഭീര പരിപാടികളൊരുക്കുന്ന സമിതി 45 ല്‍ അധികം നാടകങ്ങള്‍ അരങ്ങിലെത്തിച്ച് അമച്വര്‍ നാടകരംഗത്തെ അറിയപ്പെടുന്ന ട്രൂപ്പായി.

    സംവിധായകന്‍

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായും എഡിറ്ററായുമൊക്കെ ജോലി നോക്കിയ ഷിജു ബാല ഗോപാലനാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലൈഫ് ഇന്‍ സെക്കന്റ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്ത പരിചയമുണ്ട് ഷിജുവിന്.

    കഥ തിരക്കഥ സംഭാഷണം

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    മനീഷ് ജോസഫാണ് സിനമയ്ക്ക് കഥാ, തിരക്കഥ, സംഭാഷണമൊരുക്കിയത്. നല്ല സൗഹൃദങ്ങളില്‍ നിന്നാണ് പല നല്ലകാര്യങ്ങളും പുറത്തുവരുന്നത് എന്നതാണ് ഈ സിനിമിക്ക് പിന്നിലെ കൂട്ടുകെട്ട് തെളിയിക്കുന്ന മറ്റൊരു വസ്തുത. മനീഷും ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായും എഡിറ്ററായും പ്രവര്‍ത്തിച്ച ഷിജുവും സിനിമയെന്ന സ്വപ്‌നം ഒരുമിച്ച് കണ്ടവരാണ്. ഇവരുടെ കൂട്ടായ ചര്‍ച്ചയിലാണ് നന്മകള്‍ പൂക്കുന്നത്.

    അഭിനേതാക്കള്‍

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    ഈ സിനിമയില്‍ അമ്പതോളം അഭിനേതാക്കളുണ്ട്. എന്നാല്‍ ഇവരാരും മുമ്പ് അഭിനയം പയറ്റി തെളിഞ്ഞവരോ സിനിമയുമായി ഒരുതരത്തിലുമുള്ള ബന്ധമുള്ളവരോ അല്ല. ഒരിക്കല്‍ പോലും ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിക്കാത്ത കണ്ണൂരിലെ കുറച്ച് ആളുകളെ ഓഡിഷനീലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. തീര്‍ത്തും നാട്ടിന്‍പുറത്തുകാരായി കുറച്ചു പേര്‍.

    സിനിമ ശ്രദ്ധിക്കപ്പെടുന്നത്.

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    ഒട്ടനവധി കാര്യങ്ങളുണ്ട് ഈ സിനിമ ശ്രദ്ധിക്കപ്പെടാന്‍. ഒരു നാടിന്റെ കൂട്ടായിമയില്‍ ഇറങ്ങുന്ന ആദ്യത്തെ സിനിമ. ഏറ്റവും കുറഞ്ഞ നിര്‍മാണച്ചെലവ്. 3,15,000 രൂപ. 50 പുതുമുഖ അഭിനേതാക്കള്‍, അണിയറയില്‍ 14 പേര്‍ മാത്രം. അങ്ങനെ അങ്ങനെ എടുത്തുപറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടിതില്‍

    നാടിന്റെ കഥ

    കണ്ണൂരെ ചെക്കന്മാര്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടി

    ഗ്രാമങ്ങളെ കുറിച്ച് കേട്ട് കേള്‍വി മാത്രമുള്ള പുതിയ തലമുറയിലെ ഒരു പെണ്‍കുട്ടി ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍. പുറംലോകം ആ നാടിനെ കുലുഷിതമെന്ന് മുദ്രകുത്തി. നന്മകളുടെ ഉറവ വറ്റിപ്പോയെന്ന് പറഞ്ഞു. ഈ പറച്ചിലുകള്‍ തെറ്റാണെന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിയുന്ന പെണ്‍കുട്ടിയുടെ കഥ. ഒപ്പം ഒരു നാടിന്റെയും

    English summary
    Malayalam film Nanmakal Pookkunna Nattil gets U certificate from Censor Board.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X