For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്ലാതെ ഒരുവര്‍ഷത്തോളം ഇരുന്നിട്ടുണ്ട്! മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ചുനിന്നതെന്ന് നരേന്‍!

  |

  അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ നിഴല്‍ക്കൂത്തിലൂടെയായിരുന്നു നരേന്‍ തുടക്കം കുറിച്ചത്. ഫോര്‍ ദി പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസമേറ്റ്‌സ്, ഒടിയന്‍ തുടങ്ങി കൈദിയിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. സുനില്‍ എന്നായിരുന്നു ഈ നായകന്റെ ആദ്യത്തെ പേര്. പിന്നീട് അദ്ദേഹം തന്നെ നരേന്‍ എന്നാക്കി മാറ്റുകയായിരുന്നു.തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. നായകവേഷം മാത്രമേ സ്വീകരിക്കൂയെന്ന നിബന്ധനയൊന്നും താരത്തിനില്ല. മോഹന്‍ലാല# ചിത്രമായ ഒടിയന് പിന്നാലെയായി കൈദിയുമായാണ് അദ്ദേഹം എത്തിയത്. പോലീസ് ഓഫീസറായാണ് താരം ഈ സിനിമയില്‍ എത്തിയത്. ദീപാവലിക്ക് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  കാര്‍ത്തി മാത്രമല്ല നരേന്റെ പ്രകടനവും എടുത്ത് പറയത്തക്കതാണെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് ഈ താരം. അന്യഭാഷയില്‍ നിന്നും മികച്ച അവസരം തേടിെത്തുമ്പോള്‍ താരം മലയാളത്തെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. സിനിമയില്ലാതിരുന്ന അവസരങ്ങളിലൂടെ കടന്നുപോവേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  കൈദിയിലൂടെ തിരിച്ചുവരവ്

  കൈദിയിലൂടെ തിരിച്ചുവരവ്

  ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നരേന്‍. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും പോലീസ് വേഷത്തിലെത്തിയ താരത്തിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മാനഗരം സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. ഒരുരാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളുമായെത്തിയ കൈദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിയുടെ കരിയര്‍ ബ്രേക്ക് ചിത്രമായി കൈദി മാറിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നരേനൊപ്പമുള്ള അനുഭവം സുഖകരമായിരുന്നുവെന്നായിരുന്നു കാര്‍ത്തി പറഞ്ഞത്.

  ഗോഡ്ഫാദര്‍ ഇല്ല

  ഗോഡ്ഫാദര്‍ ഇല്ല


  ഗോഡ്ഫാദറോ കൈപിടിച്ചുകയറ്റാന്‍ ആശോന ഇല്ലാതെയാണ് നരേന്‍ എത്തിയത്. അതിനാല്‍ത്തന്നെ അതിന്റെ അഭാവം തന്റെ കരിയറില്‍ പ്രതിഫലിച്ചിരുന്നുവെന്നും താരം പറയുന്നു. ഗോഡ് ഫാദര്‍ ഇല്ലാത്തത് വലിയ വിനയായെമ്‌നും താരം പറഞ്ഞിരുന്നു. തിരിച്ചുവരവിനെക്കുറിച്ച് വാചാലനാവുന്നതിനിടയിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ ലഭിച്ചിരുന്നുവെങ്കിലും ഇടക്കാലത്ത് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷനായിരുന്നു.

  അന്യഭാഷയിലേക്കുള്ള വരവ്

  അന്യഭാഷയിലേക്കുള്ള വരവ്


  മലയാളത്തില്‍ കാലുറപ്പിക്കുന്നതിന് മുന്‍പ് അന്യഭാഷയില്‍ പ്രവേശിച്ചത ്ശരിയായിരുന്നില്ല. ഒരേ സമയം രണ്ട് തോണികളില്‍ കാലിട്ട അവസ്ഥയായി മാറുകയായിരുന്നു അത്.അതിനിടയില്‍ സിനിമ ഇല്ലാതെയും ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷത്തോളമാണ് പടമൊന്നും ഇല്ലാതെ വെറുതെ ഇരുന്നത്. മനസ്സിന്റെ ബലം കൊണ്ട് മാത്രമാണ് അന്ന് താന്‍ പിടിച്ചുനിന്നതെന്നും താരം പറയുന്നു.

  ഒടിയനിലേക്ക് തിരഞ്ഞെടുത്തത്‌

  ഒടിയനിലേക്ക് തിരഞ്ഞെടുത്തത്‌


  നരേനെ ഒടിയനിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് വിശദീകരിച്ച് വിഎ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നു. നരേനെ മുമ്പ് കണ്ടിട്ടൊ സംസാരിച്ചിട്ടൊ ഉണ്ടായിരുന്നില്ല.. പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ നരേൻ ആണെന്ന് തോന്നി. അതുപ്രകാരം ആൻറെണിയോടും ലാലേട്ടനോടും സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേൻ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു. നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു. എല്ലാ സീനുകളും ലാലേട്ടൻ, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷൻ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേൻ അത് പൂർണ്ണമായി ഉൾകൊണ്ട് അഭിനയിച്ചു. അഭിപ്രായത്തിൽ പ്രകാശൻ എന്ന കഥാപാത്രം നരേൻറെ ജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നുതന്നെയാണ്.

  Read more about: narain നരേന്‍
  English summary
  narain's revealations about stuggling period in film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X