For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരപരിവേഷത്തിനല്ല പുരസ്‌കാരം! മമ്മൂട്ടി, ധനുഷ്, രണ്‍വീര്‍ എന്നിവരെ പരിഗണിക്കാത്തതിനെ‍റെ കാരണം ഇതാണ്

|

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ത്യൻ ജനത ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. സിനിമ പുറത്തിറങ്ങുമ്പോൾ തന്നെ പുരസ്കാരത്തെ കുറിച്ചുളള ചർച്ചകൾ സജീവമാകാറുണ്ട്. അറുപത്തിയാറമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിനു നോട്ടു പിന്നാലെ നിരവധി വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. മികച്ച താരങ്ങളേയും ചിത്രങ്ങളേയും പരിഗണിച്ചില്ലെന്നുള്ള പരാതി വിവിധ ഭാഷകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇപ്പോഴിത മറുപടിയുമായി ജൂറി ചെയർമാൻ രാഹുല്‍ റവൈല്‍ രംഗത്ത്.

മമ്മൂട്ടി മാത്രമല്ല

മമ്മൂട്ടി മാത്രമല്ല

പേരൻപിലെ പ്രകടനത്തിന്,മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്നുളള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ പുരസ്കര പ്രഖ്യാപനത്തിൽ താരത്തിനോ ചിത്രം പേരൻപിനോ യാതൊരു വിധ പരാമർശവും ഉണ്ടായിരുന്നില്ല. രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ മമ്മൂക്ക മാത്രമല്ല ധനുഷ്(വടചെന്നൈ), റണ്‍ബീര്‍ കപൂര്‍(സഞ്ജു), രണ്‍വീര്‍ സിംഗ്(പത്മാവത്) തുടങ്ങിയവരെയും അവഗണിച്ചതിലും പ്രതിഷേധം ഉയരുകയാണ്.

 പേരൻപിലെ സാധാന

പേരൻപിലെ സാധാന

പേരൻപിൻ മികച്ച പ്രകടനമാണ് സധന കാഴ്ചവെച്ചത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ മാനസിക ശരീരിക അവസ്ഥയിലൂടെ കടന്നു പോകുന്ന അച്ഛന്റേയും മകളുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരൻപ്. അമുദനെന്ന അച്ഛനായി മമ്മൂട്ടി എത്തിയപ്പോൾ മകൾ പാപ്പയായി എത്തിയത് സാധനയായിരുന്നു. മികച്ച പ്രകടനമായിരുന്നു സാധന ചിത്രത്തിൽ കാഴ്ച വെച്ചത്. അന്തരാഷ്ട്രതലത്തിൽ തന്നെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 സർക്കാരിന് വേണ്ടിയല്ല

സർക്കാരിന് വേണ്ടിയല്ല

ദേശീയ പുരസ്കാര പ്രഖ്യാപനത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. പുരസ്കാര നിർണ്ണയത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും ജൂറി ചെയർമാൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്നുളള താൽപര്യം അനുസരിച്ചാണോ പുരസ്കാരങ്ങൾ നൽകിയതെന്ന് ചോദിച്ചു കൊണ്ട് തങ്ങൾ ഫോൺ കോളുകൾ ധാരളമായി വരുന്നുണ്ട്. ഉറിക്ക് പുരസ്‌കാരം നല്‍കിയത് ബിജെപിയ്ക്ക് വേണ്ടിയാണെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എന്നാല്‍ ഉറിയ്ക്ക് പുരസ്കാരം നൽകിയതിൽ രാഷ്ട്രീയ തീരുമാനമില്ലെന്നും രാഹുല്‍ റവൈല്‍ പറയുന്നു.

ഉറിയ്ക്ക്  പുരസ്കാരം ലഭിച്ചത്

ഉറിയ്ക്ക് പുരസ്കാരം ലഭിച്ചത്

കൂട്ടയ്മയുടെ വിജയത്തിന്റ ഭാഗമായിട്ടാണ് ഉറിയ്ക്ക് പുരസ്കാരം ലഭിച്ചത്. താരപരിവേഷമില്ലാത്ത നടന്മാരാണ് വിക്കി കൗശലും ആയുഷ്മാൻ ഖുറേഷിയും. അതു കൊണ്ട് അവർ പുരസ്കാരത്തിന് അർഹരല്ലെന്ന് തോന്നുണ്ടോ? ഇവർ മുകളിലേയ്ക്ക് തങ്ങൾക്ക് ആരേയും കണ്ടെത്താനായിട്ടില്ലെന്നും ജൂറി പറഞ്ഞു.

സഞ്ജയ് ലീല ബൻസാലിയ്ക്ക് ലഭിക്കുന്ന നേട്ടം

സഞ്ജയ് ലീല ബൻസാലിയ്ക്ക് ലഭിക്കുന്ന നേട്ടം

മികച്ച സംഗീത സംവിധായകനുളള പുരസ്കാരം ലഭിച്ചത് പദ്മാവദിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയയ്ക്കാണ്. ഇതാദ്യമായിട്ടാണ് ഒരു സംവിധായകന് ഇത്തരത്തിലുളള പുരസ്കാരം ലഭിക്കുന്നത്. ചരിത്രത്തിൽ തന്നെ ഇതാദ്യത്തെ സംഭവമാണെന്നു ജൂറി കൂട്ടിച്ചേർത്തു. ജൂറിയെ വിമർശിക്കുന്നവർ ഈ കാര്യങ്ങൾ ചിന്തിക്കുന്നില്ല. കൂടാതെ മികച്ച ബാലതാരത്തിനുളള പുരസ്കാരം നാലു കുട്ടികൾക്കാണ് ലഭിച്ചിരിക്കുന്നത്. ഇവർ നാലാളും മികച്ച പ്രകടനം കാഴ്ചവെച്ചതു കൊണ്ടാണ് പുരസ്കാരം പങ്കിട്ട് നൽകിയതെന്നും രാഹുല്‍ റവൈല്‍ പറഞ്ഞു

മമ്മൂക്കയ്ക്ക് വേണ്ടി എന്തും ചെയ്യും! ആക്രമണം ശക്തമായതോടെ വിവാദ പോസ്റ്റ് കളഞ്ഞ് ജൂറി ചെയര്‍മാന്‍

English summary
national film-awards rahul rawail on criticisms mammootty dhanush ranbir and ranveer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more