For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷം അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, ആ സിനിമ വിജയിക്കാതെ പോയെന്നും നവ്യ നായര്‍

  |

  ഇഷ്ടമെന്ന സിനിമയിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ നായികയായത് നവ്യയായിരുന്നു. ചിത്രത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. ഇഷ്ടത്തിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ ഇഷ്ടനായികയായി മാറുകയായിരുന്നു നവ്യ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം.

  ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

  വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു നവ്യ. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് റിയാലിറ്റി ഷോയിലും സ്‌റ്റേഡ് പരിപാടികളിലുമെല്ലാം താരം പങ്കെടുത്തിരുന്നു. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനരംഗത്തേക്ക് തിരിച്ചെത്തിയത്. ഈ സിനിമയെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ആഗ്രഹം തോന്നി

  ആഗ്രഹം തോന്നി

  വിവാഹ ശേഷം കേട്ട സ്ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ സിനിമ സീൻ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത് . സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള സിനിമയായിരുന്നു അതെന്നും നവ്യ നായര്‍ പറയുന്നു.

   ബോധപൂര്‍വ്വമായ തീരുമാനം

  ബോധപൂര്‍വ്വമായ തീരുമാനം

  ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നുവെന്നുമായിരുന്നു നവ്യ പറഞ്ഞത്. വന്‍പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. പക്ഷേ, വിചാരിച്ചത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു. മഞ്ജുവെന്ന കഥാപാത്രത്തെയായിരുന്നു നവ്യ നായര്‍ അവതരിപ്പിച്ചത്. തിലകന്‍റെ അവസാന സിനിമകളിലൊന്നായിരുന്നു ഇത്. ലാലായിരുന്നു ചിത്രത്തിലെ നായകന്‍. ഷൈജു അന്തിക്കാടായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍.

   ഒരുത്തിയിലൂടെ

  ഒരുത്തിയിലൂടെ

  നാളുകള്‍ക്ക് ശേഷമായി ഒരുത്തിയിലൂടെ താരമെത്തുന്നുണ്ട്. ലോക് ഡൗണായതോടെയായിരുന്നു സിനിമയുടെ റിലീസ് നീട്ടിവെച്ചത്. 8 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് നവ്യ എത്തുന്നത്. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറായാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തിയത്. സൈജു കുറുപ്പ്, കെപിഎസി ലളിത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

  ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam
  സോഷ്യല്‍ മീഡിയയില്‍

  സോഷ്യല്‍ മീഡിയയില്‍

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നവ്യ നായര്‍. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമയില്‍ സജീവമല്ലാത്ത സമയത്തും താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാണ് സിനിമയിലേക്ക് തിരിച്ചുവരില്ലേയെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചിരുന്നു. 8 വര്‍ഷത്തിന് ശേഷമായാണ് ഒരുത്തിയില്‍ നവ്യ അഭിനയിച്ചത്.

  English summary
  Navya Nair reveals about Scene Onnu Nammude Veedu movie failure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X