For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കാലങ്ങളില്‍ അത്തരം സീനുകള്‍ ചെയ്യാന്‍ ലാലിന് വലിയ താല്‍പര്യമായിരുന്നു, വെളിപ്പെടുത്തി നെടുമുടി വേണു

  |

  വില്ലനായി തുടങ്ങി പിന്നീട് മലയാളത്തിലെ മഹാനടനായി മാറിയ സിനിമാ ജീവിതമാണ് മോഹന്‍ലാലിന്‌റെത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ ലാലേട്ടന്‍ പിന്നീട് സഹനടനായും നായകവേഷങ്ങളിലും തിളങ്ങുകയായിരുന്നു. രാജാവിന്‌റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെ സൂപ്പര്‍ താരമായും മാറി. ക്ലാസ് ചിത്രങ്ങളും മാസ് ചിത്രങ്ങളും ഒരേപോലെ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. മാസ് സിനിമകളിലെ ലാലേട്ടന്റെ ഫൈറ്റ് സീനുകളെല്ലാം എല്ലാവര്‍ക്കും ആവേശം നല്‍കിയിരുന്നു.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അക്ഷര, ചിത്രങ്ങള്‍ കാണാം

  കണ്ടിരിക്കുന്നവരെ അമ്പരിപ്പിക്കുന്ന രീതിയില്‍ നിരവധി സിനിമകളിലാണ് സൂപ്പര്‍ താരം സംഘടനരംഗങ്ങള്‍ ചെയ്തിട്ടുളളത്. അതേസമയം ആദ്യ കാലങ്ങളില്‍ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാലിന് വലിയ താല്‍പര്യമായിരുന്നു എന്ന് നടന്‍ നെടുമുടി തുറന്നുപറഞ്ഞിരുന്നു. അമൃത ടിവിയിലെ ലാല്‍സലാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

  ആദ്യ കാലങ്ങളില്‍ ലാലിന് ശരിക്കും ഒരുപാട് എനര്‍ജിയുണ്ട്. എപ്പോഴും ഇങ്ങനെ അടങ്ങിയിരിക്കുന്ന സ്വഭാവമില്ല. അടി ഇടി തൊഴി, ബൈക്കില്‍ സ്പീഡില്‍ വരിക. ചവിട്ടി നിര്‍ത്തുക. ഇതിനൊടോക്കെ ഭയങ്കര കമ്പമാണ്, നെടുമുടി വേണു പറഞ്ഞു. ഇതിന് മറുപടിയായി സിനിമയില്‍ മാത്രമാണ് അതെന്നായിരുന്നു ചിരിയോടെ ലാലേട്ടന്‍ പറഞ്ഞത്.

  ലാല് അത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴെല്ലാം ഒരു പ്രത്യേക വീറ് ഉണ്ടാകും. മറിച്ച് സ്‌ക്രിപ്റ്റ് റൈറ്റര്‍ വന്ന് ഗോപാലേട്ടന്‌റെ വീട്, ശങ്കരന്‍ നായര്‍ ഇരിക്കുന്നു, മറ്റവന്‍ വരുന്നു എന്നൊക്കെ പോലെയുളള വീട്ടിലെ കഥകള്‍ പറയുമ്പോ അതിലൊന്നു പുളളിക്ക് അത്ര ഉഷാറ് കാണില്ല. അപ്പോ അടുത്ത സീന്‍ രതീഷ് ബൈക്കില്‍ വരുന്നു ലാല് മുന്‍പില്‍ വന്ന് നില്‍ക്കുന്നു. അങ്ങനെ പറയുമ്പോ എഴുന്നേറ്റ് മുണ്ടും മടക്കി കുത്തി റെഡിയായി വരും.

  ആ ഒരു പ്രായത്തിന്‌റെ കുട്ടികളിയില്‍ നിന്നും മാറി കഥാപാത്രങ്ങളിലേക്കുളള വളര്‍ച്ച, അതിന്‌റുളളിലേക്ക് ഇറങ്ങിച്ചെല്ലാനുളള മിടുക്ക്, പിന്നെ ലാല് നേരത്തെ പറഞ്ഞ പോലെ നമ്മുടെ സെറ്റിനെ സജീവമാക്കി നിര്‍ത്തുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ഇതൊക്കെ കുറച്ച് കുറച്ചായി സ്വയം ആര്‍ജ്ജിച്ചെടുത്ത സിദ്ധികളാണ്. ഇതെല്ലാം ഒരു ആക്ടറില്‍പ്പെട്ടതാണ്.

  എത് സാഹചര്യങ്ങളോടും ഇണങ്ങാനുളള മനസുണ്ടാവുക. ബാക്കിയുളളവരെയും അതിലേക്ക് ഇണക്കിയെടുക്കാനുളള മനസുണ്ടാവുക. അതാണ് ഞാന്‍ മോഹന്‍ലാലില്‍ കണ്ട എറ്റവും വലിയ വളര്‍ച്ച എന്ന് പറയുന്നത്. പരിപാടിയില്‍ പ്രിയ സുഹൃത്തിനെ കുറിച്ച് നെടുമുടി വേണു പറഞ്ഞു. അതേസമയം മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുളള താരമാണ് നെടുമുടി വേണു. മിക്ക സിനിമകളിലും മോഹന്‍ലാലിനൊപ്പം പ്രാധാന്യമുളള റോളുകളിലാണ് നടന്‍ എത്തിയത്. ചിത്രം, ഹിസ് ഹൈനസ് അബ്ദുളള പോലുളള ഇവരുടെ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്. മിക്ക സിനിമകളിലും മല്‍സരിച്ചഭിനയിച്ചാണ് ലാലേട്ടനും നെടുമുടി വേണുവും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

  Read more about: mohanlal
  English summary
  nedumudi venu reveals mohanlal was very much interested to do mass scenes in movies in the past
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X