Just In
- 14 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 14 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 14 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 14 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- News
ഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
മമ്മൂട്ടിക്ക് പിന്നാലെ നീരജ് മാധവും! പെണ്വേഷത്തിലുള്ള ചിത്രത്തിന് ചാലഞ്ച്! മറുപടിയുമായി ടൊവിനോയും!
മാമാങ്കത്തില്‍ സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തേയും മമ്മൂട്ടി അവതരിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഫോട്ടോ പുറത്തുവന്നത്. വനിതയുടെ കവര്പേജിലുള്ള മമ്മൂട്ടിയുടെ ലുക്ക് കണ്ട് ആരാധകരും അമ്പരന്നിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തും അദ്ദേഹത്തെ അഭിനന്ദിച്ചും എത്തിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചായിരുന്നു ആരാധകര്‍ വാചാലരായത്. ഫോട്ടോ വൈറലായി മാറിയതിന് പിന്നാലെയായാണ് പുതിയ ചാലഞ്ചുമായി നീരജ് മാധവ് എത്തിയത്.
ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, അജു വര്‍ഗീസ്, നിവിന്‍ പോളി, ജയസൂര്യ, പ്രിയാമണി, ഗീതുമോഹന്‍ദാസ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളേയും നീരജ് ചാലഞ്ച് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് കീഴിലായി മറുപടിയുമായി താരങ്ങളും എത്തിയിരുന്നു. പെണ്വേഷത്തിലുള്ള ചിത്രമായിരുന്നു നീരജ് പോസ്റ്റ് ചെയ്തത്. താന്‍ സ്കൂളിലേക്ക് പോയത് തന്നെ ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നായിരുന്നു താരത്തിന്റെ കമന്റ്.
താന്‍ ഇതുവരെ ക്രോസ് ഡ്രസിങ് ചെയ്തിട്ടില്ലെന്ന മറുപടിയായിരുന്നു ടൊവിനോ തോമസ് നല്‍കിയത്. ഇത് പോലെയൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു പ്രിയാമണിയും പറഞ്ഞത്. നീരജിന്റെ പെണ്‍വേഷത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കണ്ണെഴുതി പൊട്ടും തൊട്ട് കൈയ്യില്‍ പുല്ലും കുട്ടയുമായി നില്ക്കുന്ന ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ നീരജിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.
View this post on InstagramA post shared by Neeraj Madhav (@neeraj_madhav) on