For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നീരജ് മാധവ്! ഇത് പറയാന്‍ കാട്ടില്‍ ഏറുമാടം കെട്ടി താമസിക്കണോ?

  |

  സമൂഹമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നത്. ആനയ്ക്ക് സ്‌ഫോട്ക വസ്തു നിറച്ച പൈനാപ്പിള്‍ നല്‍കി കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് താരങ്ങളും എത്തിയിരുന്നു. ബോളിവുഡ് താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി യുവതാരം നീരജ് മാധവും എത്തിയിരുന്നു.

  ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കർഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ നിലപാടെന്നായിരുന്നു താരം ചോദിച്ചത്. നിരവധി പേരാണ് ഈ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

  വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ ആ വാർത്തയുടെ അടിയിൽ ഒരു ആദരാജ്ഞലികൾ എന്നുപോലും എഴുതാൻ വയ്യാത്തവർ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീർ ഒഴുക്കാൻ വരുന്നത് . ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ താങ്കൾ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇന്നേവരെ ഒരാനയും provocation ഇല്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ territoryൽ കയ്യേറ്റം നടത്തുമ്പഴാണ് അവർ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടർക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാൻ പറ്റില്ലല്ലോ, അവർക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേയെന്ന മറുപടിയായിരുന്നു നീരജ് ആ കമന്‍റിന് കീഴില്‍ നല്‍കിയത്.

  Neeraj Madhav

  'എന്തിനാ ചേട്ടാ ഇത്ര വിഷമം, ഞാനൊക്കെ എന്‍റെ മണ്ണിൽ അധ്വാനിച്ച് ഉണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടൻ കണ്ടിട്ടുണ്ടോ?' ഇതായിരുന്നു മറ്റൊരു വിമർശനം. ഇതിനും നീരജ് മാധവ് മറുപടി നല്‍കിയിരുന്നു. അത് ഇങ്ങനെയായിരുന്നു. ഈ വാർത്തയ്ക്കടിയിൽ വന്ന ഒരു കമന്റാണ്. എന്റെ മണ്ണ് എന്ന് അയാൾ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ? ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടിൽ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്.

  ഇതുപോലെയുള്ള ആളുകൾക്കിടയിൽ awareness ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. Jungle Speaks enna പേരിൽ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉൾക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചർച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും താരം കുറിച്ചിട്ടുണ്ട്.

  'സർ പിന്നെ സിറ്റിയിൽ പത്ത് നിലയുള്ള ഫ്ലാറ്റിന്‍റെ എട്ടാമത്തെ നിലയിൽ ഇരുന്നു കാട്ടുമൃഗ സ്നേഹം പറയുന്നതുകൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്. കാട്ടാന ഇറങ്ങി ബേസ്മെന്റിൽ കിടക്കുന്ന ഓഡി പൊളിക്കുമെന്നുള്ള പേടി വേണ്ടല്ലോ അല്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പിന്നെ ഞാനിത് പറയാൻ വേണ്ടി കാട്ടിൽ പോയി ഏറുമാടം കെട്ടി താമസിക്കണോയെന്നായിരുന്നു നീരജ് തിരിച്ച് ചോദിച്ചത്.

  English summary
  Neeraj Madhav's reaction against negative comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X