For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീരാളി പിടുത്തം ഏറ്റില്ല! പൃഥ്വിരാജും നസ്രിയയും മിന്നിച്ചു! കൂടെ അബ്രഹാമിനെ പിടിക്കാനുള്ള ഓട്ടമാണ്!

    |

    2018 പിറന്ന് ആറ് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒരു ചിത്രം റിലീസിനെത്തുന്നത്. നീരാളി എന്ന പേരില്‍ ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രം ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയായിരുന്നു സംവിധാനം ചെയ്തിരുന്നത്. അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയായിരുന്നു നീരാളി. ജൂലൈ പതിമൂന്നിന് തിയറ്ററുകളിലേക്ക് എത്തിയ നീരാളിയ്ക്ക് ആദ്യ ദിനം പ്രേക്ഷകരില്‍ നിന്നും നല്ല പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീടിങ്ങോട്ട് സിനിമയ്ക്ക് കാര്യമായ പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല.

    നീരാളി റിലീസിനെത്തി തൊട്ട് അടുത്ത ദിവസം റിലീസ് ചെയ്ത സിനിമയായിരുന്നു കൂടെ. പൃഥ്വിരാജ് നായകനായെത്തിയ സിനിമയില്‍ നസ്രിയ നസീം, പാര്‍വ്വതി എന്നിവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം മുതല്‍ ഗംഭീര പ്രകടനം നടത്തിയാണ് കൂടെ മുന്നേറ്റം തുടരുന്നത്. ഇരു സിനിമകളുടെയും ബോക്‌സോഫീസ് വിശേഷം കാണാം..

    നീരാളി

    നീരാളി

    മോഹന്‍ലാല്‍ നായകനാവുന്ന സിനിമ വരുന്നു എന്ന സന്തോഷത്തിലായിരുന്നു ആരാധകര്‍. ഒടുവില്‍ നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ നീരാളി ജൂലൈ 13 ന് തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. ത്രില്ലര്‍ ഡ്രാമയായ ചിത്രം മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രം ഒരു അപകടത്തില്‍ പെടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തമായി വന്നത്. ഇന്ത്യയിലൊട്ടാകെ മുന്നൂറോളം തിയറ്ററുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ 175 സ്‌ക്രീനുകളും കേരളത്തിലായിരുന്നു.

    ഇന്ത്യയൊട്ടാകെ റിലീസ്

    ഇന്ത്യയൊട്ടാകെ റിലീസ്

    നീരാളി കേരളത്തില്‍ മാത്രമല്ലായിരുന്നു റിലീസിനെത്തിയത്. ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്‌നാട്ടിലെ മറ്റ് പ്രദേശങ്ങള്‍, ഗുജറാത്ത്, പൂനെ, ഗോവ, ഹൈദരാബാദ്, ആന്‍ഡമെന്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങളിലും ജൂലൈ 13 ന് തന്നെ എത്തിയിരുന്നു. ഏറെ കാലത്തിന് ശേഷം എത്തിയ സിനിമ ആയാതിനാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. റിലീസ് ദിവസം ഫാന്‍സ് ഷോ മുതല്‍ എല്ലാം നല്ല തിരക്കോടെയായിരുന്നു ആരംഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്സിലും വന്‍ സ്വീകരണമായിരുന്നു കിട്ടിയത്. പക്ഷെ ഇതെല്ലാം കളക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നുള്ളതാണ് കാര്യം.

    ആദ്യദിന കളക്ഷന്‍

    ആദ്യദിന കളക്ഷന്‍

    ഫോറം കേരള പുറത്ത് റിപ്പോര്‍ട്ടുകളിലാണ് നീരാളി കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയ കളക്ഷന്‍ പറയുന്നത്. 24 ഷോ റിലീസ് ദിവസം കിട്ടിയിരുന്നു. ആദ്യദിനം ഇത്രയധികം പ്രദര്‍ശനം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കുന്നതോടെ കളക്ഷന്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. ഫസ്റ്റ് ഡേ 10 ലക്ഷം വരെയെങ്കിലും എത്താമെന്ന് കരുതിയിരുന്നെങ്കിലും 6.57 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്. കേരളത്തില്‍ പെയ്യുന്ന കനത്ത മഴയും വെള്ളപൊക്കവും സിനിമയെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നാണ് നിഗമനം.

     പത്ത് ദിവസത്തെ കളക്ഷന്‍

    പത്ത് ദിവസത്തെ കളക്ഷന്‍

    നീരാളി പ്രദര്‍ശനം തുടങ്ങി പത്ത് ദിവസം കഴിഞ്ഞിരിക്കുകയാണ്. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ നിന്നും നീരാളിയുടെ കളക്ഷന്‍ റിപ്പോര്‍്ട്ട ഫോറം കേരള പുറത്ത് വിട്ടിരുന്നു. നിലവില്‍ പതിനൊന്ന് ഷോ ആണ് നീരാളിയ്ക്ക് ലഭിക്കുന്നത്. അതില്‍ നിന്നുമായി പത്ത് ദിവസം കൊണ്ട് 21.86 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞിരിക്കുന്നത്.

    കൂടെ

    കൂടെ

    ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന്റെ സംവിധാനത്തിയ സിനിമയായിരുന്നു കൂടെ. പൃഥ്വിരാജ്, പാര്‍വ്വതി, എന്നിവരെ നായിക നായകന്മാരാക്കി ഒരുക്കിയ സിനിമയില്‍ നസ്രിയ നസീമായിരുന്നു പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം നസ്രിയ തിരിച്ച് വരുന്നു എന്നതായിരുന്നു കൂടെയുടെ വലിയ പ്രത്യേകത. പ്രതീക്ഷിച്ച പോലെ തന്നെ തിരിച്ച് വരവിലും നസ്രിയ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ജൂലൈ 14 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്കും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

    കൊച്ചി മള്‍ട്ടിപ്ലെക്സില്‍

    കൊച്ചി മള്‍ട്ടിപ്ലെക്സില്‍

    കേരള ബോക്‌സോഫീസില്‍ മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്സിലും നല്ല പ്രകടനമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആദ്യ ദിവസം കിട്ടിയതിലും മികച്ച പിന്തുണയായിരുന്നു തൊട്ടടുത്ത ദിവസങ്ങളില്‍ ലഭിച്ചിരുന്നത്. ദിവസം പതിനേഴ് പ്രദര്‍ശനങ്ങളില്‍ നിന്നും 6.10 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ദിവസം പ്രദര്‍ശനം എണ്ണം കൂട്ടിയതിന്റെ വ്യത്യാസം കാണിച്ച് 6.91 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. രണ്ട് ദിവസം കൊണ്ട് 13.01 ലക്ഷം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നാല് ദിവസം കൊണ്ട് 25 ലക്ഷം നേടിയ സിനിമ അഞ്ച് ദിവസം കൊണ്ട് 31 ലക്ഷം മറി കടന്നിരുന്നു.

    ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

    ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

    നീരാളി 10 ദിവസം കൊണ്ട് 21 ലക്ഷം മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് നേടിയപ്പോള്‍ കൂടെ തിരുവനന്തപുരം ഏരിയപ്ലെക്ലസില്‍ നിന്ന് മാത്രം 20 ലക്ഷം നേടിയിരിക്കുകയാണ്. മാത്രമല്ല 9 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വലിയൊരു റെക്കോര്‍ഡ് കളക്ഷനിലേക്കാണ് കൂടെ എത്തിയിരിക്കുന്നത്. നിലവില്‍ 19 ഷോ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതില്‍ നിന്നും 53.46 ലക്ഷം നേടി കഴിഞ്ഞിരിക്കുകയാണ്. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളാണ് ബോക്സോഫീസില്‍ വലിയ കളക്ഷന്‍ നേടി മുന്നേറ്റം നടത്തുന്നത്. ഒരു കോടിയ്ക്ക് മുകളിലാണ് അബ്രഹാമിന്റെ സന്തതികളുടെ കളക്ഷന്‍.

    English summary
    Neerali, Koode box office report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X