For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രൈം ത്രില്ലർ ചിത്രവുമായി 'അമ്മ', മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ സർപ്രൈസ് പ്രഖ്യപവനുമായി മോഹൻലാൽ

  |

  താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്കാണ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തത്. കലൂരിലാണ് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഉദ്ഘാടനം. നൂറ് പേർ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 10 കോടിയോളം ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

  Mammootty's New Look Has Gone Viral | FilmiBeat Malayalam

  ഗ്ലാമറസ് ലുക്കിൽ അമല പോൾ നടിയുടെ പുതിയ ചിത്രം നോക്കൂ

  ഇനി മുതൽ അമ്മയുടെ യോഗങ്ങൾ ഇവിടെ വെച്ചാകും നടക്കുക. ഇതിനായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ അഭിനേതാക്കൾക്ക് വന്ന് തിരക്കഥ കേൾക്കാനും എഴുത്തുകാർക്കും സംവിധായകർക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകൾ ഒരുക്കിയിട്ടുണ്ട്. ന്യൂയോർക്കിലെയും മറ്റും മാതൃകകളാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ഓഡിറ്റോറിയത്തിൽ സിനിമ പ്രദർശിപ്പിക്കാം.പൂജകൾ നടത്താം. ഭാരവാഹികൾക്ക് പ്രത്യേക മുറികളും, ഓഫീസ് സ്റ്റാഫുകളുമുണ്ടാകുമെന്ന് അമ്മയ ജനറൽ സെക്രട്ടറി ഇടവേള ബാബു ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

  മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മോഹൻലാൽ പറഞ്ഞു. കൂടാതെ ട്വന്റി ട്വന്റിക്ക് ശേഷം അമ്മ സംഘടന ചെയ്യുന്ന മറ്റൊരു ചിത്രത്തെ കുറിച്ചും മോഹൻലാൽ കൂട്ടിച്ചേർത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വെന്റി ട്വന്റി പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു. 135ഓളം പ്രവര്‍ത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണെന്നും നടൻ കൂട്ടിച്ചർത്തു.

  സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ടി.കെ. രാജീവ് കുമാറാണ്.. പ്രിയദർശനും രാജീവ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു ക്രൈം ത്രില്ലർ സിനിമയായിരിക്കുമെന്നും ചിത്രത്തിനെ കുറിച്ച് മോഹൻലാൽ പറഞ്ഞു. ആശീർവാദ് ആകും വൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുക. ചിത്രത്തന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. ചിത്രത്തിൽ പേര് നിർദ്ദേശിക്കായി പ്രേക്ഷകർക്കായി ഒരു മത്സരവും അമ്മ സംഘടന ഒരുക്കിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും.

  സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം വൈകുകയായിരുന്നു . നിലവിൽ അമ്മയുടെ ഓഫീസ് തിരുവവന്തപുരത്താണ് പ്രവർത്തിക്കുന്നതെങ്കിലും സംഘടനയുടെ സുപ്രധാന മീറ്റിറ്റംഗികളെല്ലാം കൊച്ചിലാണ് നടക്കാറുള്ളത്. കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്. ഒരു പഴയ കെട്ടിടം നവീകരിച്ച് എടുക്കുകയായിരുന്നു.

  Read more about: amma mammootty mohanlal
  English summary
  New Movie Of Amma Announced: Mammootty, Mohanlal And Other 140+ Artists With Be Part Of It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X