twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂ കാര്യമാക്കാറില്ല: മനസ് തുറന്ന് ദിലീപിന്റെ നായിക

    By Midhun
    |

    ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കബനി എന്ന കഥാപാത്രമായിട്ടായിരുന്നു നിഖില എത്തിയിരുന്നത്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന്‍, സുഹാസിനി,ശശി കുമാര്‍ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. മാധ്യമരംഗത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെക്കാന്‍ നിഖിലയ്ക്ക് സാധിച്ചിരുന്നു.ഈ ചിത്രത്തിനു ശേഷം നിഖില അഭിനയിച്ചത് ഒരു തമിഴ് ചിത്രത്തിലായിരുന്നു.

    nikhila vimal

    നടനു സംവിധായകനുമായ ശശികുമാര്‍ മുഖ്യ വേഷത്തിലെത്തിയ വെട്രിവേല്‍ എന്ന ചിത്രത്തിലാണ് നിഖില അഭിനയിച്ചിരുന്നത്. മിയാ ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ലതാ വെട്രിവേല്‍ എന്ന കഥാപാത്രമായിട്ടാണ് നിഖില എത്തിയിരുന്നത്. വസന്തമണി സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലാണ് നിഖില ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. കഥ പറയുമ്പോള്‍,മാണിക്യക്കല്ല് എന്നീ ചിത്രങ്ങളൊരുക്കിയ എം.മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനിവാസനും ഉര്‍വ്വശിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് നിഖില എത്തുന്നത്.

    ആരാധകര്‍ക്കു മുന്നില്‍ കാളിയന്‍ ഡയലോഗ് ലൈവായി പറഞ്ഞ് പൃഥ്വിരാജ്: വീഡിയോ പുറത്ത്! കാണൂആരാധകര്‍ക്കു മുന്നില്‍ കാളിയന്‍ ഡയലോഗ് ലൈവായി പറഞ്ഞ് പൃഥ്വിരാജ്: വീഡിയോ പുറത്ത്! കാണൂ

    മലയാളത്തിനു പുറമേ അന്യഭാഷകളിലും കൈനിറയെ ചിത്രങ്ങളുളള നടിയാണ് നിഖില വിമല്‍. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ നിഖില മനസ് തുറന്നിരുന്നു. എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായം പറയാനുളള സ്വാതത്ര്യമുണ്ടെന്നും സിനിമാ നിരൂപണങ്ങളെ അത്ര ഭയക്കേണ്ട കാര്യമില്ലെന്നും നിഖില പറഞ്ഞു. തന്റെ സിനിമകള്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ വന്നാല്‍ അത് കാര്യമാക്കാറില്ല. ഒരു സിനിമ കാണാന്‍ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരും പറയാതെ തന്നെ അവര്‍ പോയി ചിത്രം കണ്ടിരിക്കും. എതെങ്കിലും സിനിമയെക്കുറിച്ച് ഒരാളുടെ മോശം നിരൂപണം വായിച്ചുവെന്ന് കരുതി താനും ആ സിനിമ കാണാന്‍ പോവാതിരിക്കില്ലായെന്നും നിഖില പറഞ്ഞു.

    ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാംടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

    മരണത്തിനും ജീവിതത്തിനുമിടയില്‍ നീരാളിയിലെ സണ്ണി ജോര്‍ജ്ജ്: മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂമരണത്തിനും ജീവിതത്തിനുമിടയില്‍ നീരാളിയിലെ സണ്ണി ജോര്‍ജ്ജ്: മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    English summary
    nikhila vimal says against negative film reviews
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X