For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാതെ ദുല്‍ഖര്‍ വക ഒരു തുക അക്കൗണ്ടിലേക്ക് വന്നു; താരത്തെക്കുറിച്ച് നിര്‍മല്‍

  |

  മലയാള സിനിമയുടെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുര്‍ഖര്‍ ഇന്ന് മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഹിറ്റുകള്‍ നല്‍കിയ പാന്‍ ഇന്ത്യന്‍ താരമാണ്. അതുകൊണ്ട തന്നെ ദുല്‍ഖറിന്റെ ഓരോ സിനിമയും ആരാധകരും ഏറെ പ്രതീക്ഷകളോടെയാണ് നോക്കി കാണുന്നത്. ഇന്ന് ദുല്‍ഖറിന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ആശംസകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് സിനിമാ ലോകം.

  വക്കീലേ തകര്‍ത്തു; കിടിലന്‍ മേക്കോവറുമായി കോള്‍ഡ് കേസിലെ വില്ലത്തി

  ഇതിനിടെ ഹൃദയം തൊടുന്നൊരു കുറിപ്പിലൂടെ ദുല്‍ഖര്‍ സല്‍മാന് ആശംസ നേര്‍ന്നിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. ദുല്‍ഖറുമൊപ്പം അഭിനയിച്ചതിനെക്കുറിച്ചും തനിക്ക് ആക്‌സിഡന്റ് പറ്റിയപ്പോള്‍ ദുല്‍ഖര്‍ സഹായിച്ചതിനെക്കുറിച്ചുമെല്ലാമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകളിലേക്ക്, വിശദമായി വായിക്കാം.


  'സലാല മൊബൈല്‍സ്'എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. എന്നാണ് നിര്‍മല്‍ പാലാഴി പറയുന്നത്.

  പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ഡിക്യു വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം.ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും താരം പറയുന്നു.

  നിര്‍മലിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. സഹപ്രവര്‍ത്തകന് സഹായവുമായെത്തിയ ദുല്‍ഖറിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നു. സഹായം ചെയ്യുന്നതിനെക്കുറിച്ച് കൊട്ടിഘോഷിക്കാതെയും ദുല്‍ഖര്‍ മാതൃകയാവുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിര്‍മലിനുണ്ടായ ആക്‌സിഡന്റും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം മലയാളികള്‍ക്ക് സുപരിചിതാണ്. മിമിക്ര താരമായ നിര്‍മല്‍ കോമഡി ഷോയിലൂടെയാണ് താരമായി മാറുന്നത്. പിന്നീട് സിനിമയിലും സജീവമായി മാറുകയായിരുന്നു.

  പിറന്നാള്‍ പ്രമാണിച്ച് ദുല്‍ഖറിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തതകര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല.
  'എല്ലാവരുടെയും പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി. ഇതാ സ്വപ്ന സിനിമയുടെയും വിജയാന്തി മൂവീസിന്റെയും ഹാനു രാഘവപുഡിന്റെയും പിറന്നാള്‍ സമ്മാനം എന്നു പറഞ്ഞാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്നുമുള്ള രംഗങ്ങള്‍ അടങ്ങിയൊരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

  Also Read: അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം

  കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക

  മലയാളത്തില്‍ സല്യൂട്ട്, കുറുപ്പ് എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ സിനിമകള്‍. കുറുപ്പിന്റെ റിലീസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്, നസ്രിയ തുടങ്ങിയ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

  Read more about: dulquer salmaan
  English summary
  Nirmal Palazhi Recalls How Dulquer Salmaan Helped Him On His Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X