twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നിര്‍മ്മിക്കാന്‍ നിവിന്‍ പോളിയെ പ്രേരിപ്പിച്ചത്? സ്വന്തം ചിത്രം മാത്രം?

    By Nihara
    |

    മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലേക്കെത്തിയതാണ് നിവിന്‍ പോളി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ തന്നെ അവിഭാദജ്യ ഘടകമായി മാറിയത്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നിവിന്‍ പോളി. അതുകൊണ്ട് തന്നെ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങുന്നത്. സഖാവിനു ശേഷം പുറത്തിറങ്ങിയ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓണക്കാല ചിത്രങ്ങളില്‍ ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം കൂടിയാണിത്. പ്രേമം ഫെയിം സലിം അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്തത്.

    ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

    വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

    മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?

    ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് നിവിന്‍ പോളി വീണ്ടും നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവായിരുന്നു പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. ഇതിനു പിന്നാലെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ താരം തയ്യാറായത്. സിനിമയുമായി അധികം ബന്ധമൊന്നുമില്ലെങ്കിലും ഒരു സിനിമ എങ്ങനെ എടുക്കണമെന്ന് കൃത്യമായി സലീം അല്‍ത്താഫിന് അറിയുമായിരുന്നുവെന്ന് നിവിന്‍ സാക്ഷ്യപ്പെടുത്തുന്നു.

    Nivin Pauly

    ഒരുപാട് സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും നല്ലൊരു സിനിമാക്കാരന്റെ മനസ്സ് അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് മനസ്സിലായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് മനസ്സിലാക്കി സ്വയം മുന്നേറുന്ന അല്‍ത്താഫിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനായിരുന്നു തന്റെ തീരുമാനം. ഓരോ ഷോട്ടിലും ഉപയോഗിക്കേണ്ട കളര്‍ പാറ്റേണിനെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചുമൊക്കെ വരെ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. അല്‍ത്താഫെന്ന സംവിധായകന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു നിവിന്‍ പോളി എന്ന നിര്‍മ്മാതാവ് എന്ന് ചിത്രം കണ്ട പ്രേക്ഷകരും വിലയിരുത്തുന്നു.

    English summary
    Althaf had a clear idea about the movie. He is not someone who had assisted many directors. But he reads a lot and keeps updating himself about filmmaking. He is well versed with how a shot has to be, the lighting patterns, costume colours and how the humour in the film has to be treated. So, when someone informed is making the film, I had the confidence that it wouldn't be a bad movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X