twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ അന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്! കൊച്ചുണ്ണിയുടെ ലൊക്കേഷനിലെ അപകടത്തെ കുറിച്ച് സംവിധായകന്‍

    |

    ഈ ഓണത്തിന് മലയാള സിനിമയില്‍ നിന്നും മറ്റൊരു വിസ്മയം പിറക്കാന്‍ പോവുകയാണ്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ തരംഗമാവുന്ന സിനിമ എന്ന ഖ്യാതിയോടെയാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയെത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടാറുണ്ടായിരുന്നു.

    ആ വാക്ക് പൊന്നായി! മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തകരാന്‍ പോവുന്നത് ഇവരാണ്?ആ വാക്ക് പൊന്നായി! മമ്മൂക്കയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തകരാന്‍ പോവുന്നത് ഇവരാണ്?

    മുതലകളും മറ്റുമുള്ള ഷൂട്ടിംഗ് ലൊക്കേഷന്റെ വിശേഷം അടുത്തിടെ ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഷൂട്ടിംഗിനിടെ നിരവധി തവണ നിവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുമുള്ള ചിത്രീകരണത്തിനിടെ മുതലകളുടെ കൈയില്‍ നിന്നും തലനാരിഴയ്ക്ക് നിവിന്‍ രക്ഷപ്പെട്ടതിനെ കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മമ്മൂട്ടിയുടെ ആ അസുഖത്തിന് മുന്‍പില്‍ പ്രായം വരെ തോറ്റു! ഒറ്റ ഫോട്ടോ തരംഗമാക്കി ഇക്കയുടെ മാജിക്!! മമ്മൂട്ടിയുടെ ആ അസുഖത്തിന് മുന്‍പില്‍ പ്രായം വരെ തോറ്റു! ഒറ്റ ഫോട്ടോ തരംഗമാക്കി ഇക്കയുടെ മാജിക്!!

    പ്രതീക്ഷ വര്‍ദ്ധിക്കുന്നു..

    പ്രതീക്ഷ വര്‍ദ്ധിക്കുന്നു..

    ഓരോ ദിവസം കഴിയുതോറും കായംകുളം കൊച്ചുണ്ണിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ച് വരികയാണ്. മോഷ്ടാവായിരുന്ന കൊച്ചുണ്ണിയുടെ കഥ പറയുന്നതിനാല്‍ ഒരുപാട് സാഹസികതകള്‍ സിനിമയിലുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും ലൊക്കേഷന്‍ ചിത്രങ്ങളും എല്ലാം ആകാംഷ നിറഞ്ഞതായിരുന്നു. കായംകുളം കൊച്ചുണ്ണിയെ കുറിച്ചുള്ള ഓരോ കാര്യവും ആരാധകര്‍ ഏറ്റെടുക്കുന്നതിന് പിന്നിലെ കാരണവും അതായിരുന്നു. അതറിയാവുന്ന അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ ചിത്രീകരണത്തെ കുറിച്ച് തുറന്ന് പറയാറുണ്ടായിരുന്നു.

     സാഹസികത നിറഞ്ഞ സിനിമ

    സാഹസികത നിറഞ്ഞ സിനിമ

    കായംകുളം കൊച്ചുണ്ണി നിറയെ സാഹസികത നിറഞ്ഞതായിരുന്നു. സംവിധായകനും നിവിന്‍ പോളിയ്ക്കും ചിത്രീകരണത്തിനിടെ പരിക്കേറ്റിരുന്നു. നിവിന്റെ കൈ ഒടിഞ്ഞതോടെ ഷൂട്ടിംഗ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് മുടക്കാന്‍ കഴിയാതെ വേദന സഹിച്ച് നിവിന്‍ ലൊക്കേഷനിലേക്കെത്തിയതും സിനിമയ്ക്ക് വേണ്ടി ചെയ്തിരുന്ന ത്യാഗങ്ങളും മുന്‍പും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. കൊച്ചുണ്ണിയുടെ ചില ലൊക്കേഷന്‍സ് അപകടം നിറഞ്ഞതായിരുന്നു. പ്രധാന വെല്ലുവിളി ശ്രീലങ്കയിലെ ഒരു താടകത്തില്‍ നിന്നുമുള്ളതായിരുന്നെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

      ശ്രീലങ്കയിലെ ലൊക്കേഷന്‍

    ശ്രീലങ്കയിലെ ലൊക്കേഷന്‍

    കൊച്ചുണ്ണിയ്ക്ക് വേണ്ടി കണ്ടെത്തിയതില്‍ മനോഹരമായ ലൊക്കേഷന്‍ ശ്രീലങ്കയില്‍ നിന്നുമുള്ളതായിരുന്നു. അവിടെയുള്ള ഒരു തടാകത്തില്‍ നിന്നുമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അവിടെ എത്തിയതിന് ശേഷമായിരുന്നു ആ തടാകത്തില്‍ മൂന്നുറോളം മുതലകള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നത്. അവിടെ നിന്നും ഷൂട്ടിംഗ് മുന്നോട്ട് കൊണ്ട് പോവുകയല്ലാതെ ഞങ്ങള്‍ക്ക് മുമ്പില്‍ മറ്റ് വഴികളില്ലായിരുന്നു. അതിനാല്‍ ക്രൂവിലുണ്ടായിരുന്ന കുറച്ച് പേരെ തടാകത്തിലിറക്കി ഒച്ചയുണ്ടാക്കി മുതലകളെ ഓടിച്ചിട്ടാണ് നിവിനെ ഇറക്കിയത്. ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുമ്പോശ് അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളില്‍ ഉണ്ടായിരുന്നു. അന്ന് ഭാഗ്യം കൊണ്ടായിരുന്നു രക്ഷപ്പെട്ടതെന്നും സംവിധായകന്‍ പറയുന്നു.

     പാമ്പിന്റെ കടിയേറ്റു

    പാമ്പിന്റെ കടിയേറ്റു

    മാംഗ്ലൂരില്‍ നിന്നും ചിത്രീകരണം നടക്കുന്നതിനിടെ കടപ്പ വനത്തില്‍ നിന്നും ഒരു ടെക്‌നീഷന് പാമ്പിന്റെ കടിയേറ്റിരുന്നു. സെറ്റില്‍ ഡോക്ടര്‍ ഉണ്ടായിരുന്നതിനാല്‍ അതിവേഗം വൈദ്യസഹായം നല്‍കുകയായിരുന്നു. ഇടയ്ക്ക് നിവിന്റെ കൈ ഒടിഞ്ഞിരുന്നു. അതിന് ശേഷം കാളവണ്ടി നിവിന്റെ ദേഹത്തേക്ക് മറിഞ്ഞ് വീണിരുന്നു. താലനാരിഴയ്ക്കാണ് നിവിന്‍ ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

    റിലീസിനൊരുങ്ങുന്നു

    റിലീസിനൊരുങ്ങുന്നു

    ബിഗ് ബജറ്റിലൊരുക്കുന്ന കൊച്ചുണ്ണിയ്ക്ക് 40 കോടിയോളം രൂപയാണ് മുതല്‍ മുടക്ക്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണത്തിന് റിലീസ് തീരുമാനിച്ചിരിക്കുന്ന കായംകുളം കൊച്ചുണ്ണി ആഗസ്റ്റ് 18 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ മികച്ചൊരു സിനിമയായിരിക്കുമെന്നതിനെ കുറിച്ച് പലരും അഭിപ്രായം രേഖപ്പെടുത്തിരുന്നു. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കുന്ന ചിത്രം കൊച്ചുണ്ണിയായിരിക്കുമെന്നാണ് പറയുന്നത്. കൊച്ചുണ്ണിയുടെ ട്രെയിലറും ആ പ്രതീക്ഷ നല്‍കിയിരുന്നു.

     അണിയറയിലുള്ളത് വമ്പന്മാര്‍..

    അണിയറയിലുള്ളത് വമ്പന്മാര്‍..

    161 ദിവസങ്ങള്‍ നീണ്ട് നിന്ന ചിത്രീകരണത്തില്‍ ബിനോദ് പ്രധാന്‍, നീരവ് ഷാ, സുധീര്‍ പല്‍സാനെ എന്നിവര്‍ ചേര്‍ന്നാണ് സിനിമാറ്റോഗ്രാഫി നിര്‍വഹിച്ചത്. 40 ദിവസത്തെ ഷൂട്ടിങ്ങിനായി ക്യാമറ കൈകാര്യം ചെയ്തത് നീരവ് ഷായും ടീമുമാണ്. ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ ഉഛജയാണ് നീരവ് ഷാ. അവസാന 11 ദിവസത്തോളം ഷൂട്ട് ചെയ്തത് മറാത്തി ഛായാഗ്രാഹകനായ സുധീര്‍ പല്‍സാനെയാണ്. ചിത്രത്തിന്റെ കളറിങ്ങ് നടത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസിലാണ്. ഒരു ഷോട്ട് പറഞ്ഞാല്‍ അത് ഒരു അഴകായി മാറ്റിത്തരുന്ന സാഗറാണ് ചിത്രത്തിന്റെ ജിബ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ജിബ് ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

    English summary
    Nivin Pauly had a narrow escape during the shoot of Kayamkulam Kochunni!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X