twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുണ്ണിയില്‍ കേരളം കാത്തിരുന്ന രഹസ്യം ലീക്കായി! മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ഓഡിയോ പുറത്ത് വന്നത്!

    |

    ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ജീവിച്ചിരുന്ന കള്ളന്‍ കൊച്ചുണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഒക്ടോബറിലാണ് റിലീസിനെത്തുന്നത്.

    പേളി ബിഗ് ബോസ് വിന്നര്‍ ആവില്ല! കുടുംബ പ്രേക്ഷകര്‍ വരെ വെറുത്തു, ബിഗ് ബോസ് വലിയ കളികള്‍ ഇങ്ങനെയാണ്!!പേളി ബിഗ് ബോസ് വിന്നര്‍ ആവില്ല! കുടുംബ പ്രേക്ഷകര്‍ വരെ വെറുത്തു, ബിഗ് ബോസ് വലിയ കളികള്‍ ഇങ്ങനെയാണ്!!

    മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി മോഷ്ടാവായിരുന്നെങ്കിലും നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. ഐത്യഹികമാലയിലൂടെയാണ് കൊച്ചുണ്ണിയെ കുറിച്ച് മലയാളികള്‍ കേട്ടറിഞ്ഞത്. എന്നാല്‍ കൊച്ചുണ്ണിയെ കുറിച്ച് ഇതുവരെ ആരും കേള്‍ക്കാത്ത ചില കഥകളുമായിട്ടാണ് സിനിമ വരുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. അതിലൊരു സര്‍പ്രൈസ് പുറത്തായിരിക്കുകയാണ്.

    ശരിക്കും മണ്ടന്മാര്‍ ആരാണ്? അഡാറ് ലവ് ഡിസ്‌ലൈക്ക് കൊണ്ട് ഹിറ്റ്! സംവിധായകന്‍റെ ട്രോൾ അറിഞ്ഞിരുന്നോ?ശരിക്കും മണ്ടന്മാര്‍ ആരാണ്? അഡാറ് ലവ് ഡിസ്‌ലൈക്ക് കൊണ്ട് ഹിറ്റ്! സംവിധായകന്‍റെ ട്രോൾ അറിഞ്ഞിരുന്നോ?

    കായംകുളം കൊച്ചുണ്ണി

    കായംകുളം കൊച്ചുണ്ണി

    നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ പതിനൊന്നിനാണ് റിലീസിനെത്തുന്നത്. മോഹന്‍ലാല്‍, പ്രിയ ആനന്ദ്,പ്രിയങ്ക തിമേഷ് എന്നിവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം സണ്ണി വെയിന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ട്രെയിലര്‍ ഹിറ്റായതോടെ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് വലിയ പ്രതീക്ഷകളാണ്.

    വൈറലായ രഹസ്യം

    വൈറലായ രഹസ്യം

    കൊച്ചുണ്ണിയില്‍ മലയാളികള്‍ ഇതുവരെ അറിയാത്ത പല കാര്യങ്ങളുണ്ടാവുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു. ഏറെ നാളത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമായിരുന്നു സിനിമയുടെ കഥ പൂര്‍ത്തിയാക്കിയത്. കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ ആ രഹസ്യം പുറത്തായിരിക്കുകയാണ്. സംവിധായകനും മോഹന്‍ലാലും സംസാരിക്കുന്ന ഓഡിയോ ആണ് വാട്‌സാപ്പിലൂടെ ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ ഡബ്ബിംഗിനിടെ സ്റ്റുഡിയോയില്‍ നിന്നും മറ്റുമുള്ള സംഭാഷണമാണിതെന്നാണ് സൂചന.

     ആ രഹസ്യമിതാണ്..

    ആ രഹസ്യമിതാണ്..

    കായംകുളം കൊച്ചുണ്ണിയുടെ പേരിലുള്ള അമ്പലത്തെ കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. പത്തനംത്തിട്ടയിലെ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യമാണ് മോഹന്‍ലാല്‍ റോഷനോട് ചോദിക്കുന്നത്. ശരിക്കും അങ്ങനയൊന്ന് ഉണ്ടെന്നും ഇവിടെ നിന്നുമാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതെന്നും റോഷനും പറയുന്നു. വെളുപ്പിന് മൂന്ന് മണിക്കൊക്കെ ആളുകള്‍ അവിടെ വന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം അറിയുന്നത്. ഇതാണോ കേരളം കാത്തിരുന്ന രഹസ്യമെന്നും മോഹന്‍ലാല്‍ തിരിച്ച് ചോദിക്കുന്നുണ്ട്.

      ആ വാക്കുകളിങ്ങനെ...

    ആ വാക്കുകളിങ്ങനെ...

    പത്തനംത്തിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തിലുള്ള എടപ്പാറ മലദേവര്‍നട ക്ഷേത്രത്തില്‍ ഈ മുസല്‍മാന്‍ ഇന്നും കുടിക്കൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീര്‍ ഒപ്പുന്ന, ജാതിയ്ക്കും മതത്തിനും അതീതമായി ദൈവസങ്കല്‍പ്പമായി കായംകുളം കൊച്ചുണ്ണി. എന്നുമാണ് ലീക്കായ ഓഡിയോയില്‍ ഉള്ളത്. മോഹന്‍ലാലിന്റെയും റോഷന്‍ ആന്‍ഡ്രൂസിന്റെയും ശബ്ദമാണെന്നുള്ളത് വ്യക്തമായി തന്നെ തിരിച്ചറിയാം. സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുന്നതിനിടെയാണ് ഓഡിയോ ലീക്കായത്.

     റിലീസിന് മുന്‍പ് തന്നെ ഹിറ്റാണ്

    റിലീസിന് മുന്‍പ് തന്നെ ഹിറ്റാണ്

    കായംകുളം കൊച്ചുണ്ണി റിലീസിന് മുന്‍പ് തന്നെ ഹിറ്റാണ്. വിവിധ മേഖലകളില്‍ നിന്നുമായി ഇതിനോടകം കോടികള്‍ വാരിക്കൂട്ടിയാണ് കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തുന്നത്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിംഗ് റൈറ്റ്സ്, എന്നിങ്ങനെ വിവിധ മേഖകളില്‍ നിന്നുമാണ് സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം ഇറോസ് ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തെലുങ്ക്, മലയാളം, തമിഴ്, റൈറ്റ്സ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. മ്യൂസിക് റൈറ്റ്സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റെതാണ്

    മുടക്ക് മുതല്‍ കൈയിലെത്തി

    മുടക്ക് മുതല്‍ കൈയിലെത്തി

    45 കോടി മുതല്‍ മുടക്കില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റത്. നാല് കോടി രൂപയ്ക്ക് ഫാര്‍സ് ഫിലിംസാണ് ഇത് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് നാല് കോടി, സാറ്റലൈറ്റ് അവകാശം ഏകദേശം പത്ത് കോടിയ്ക്ക് മുകളില്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ സിനിമയുടെ മുടക്ക് മുതലിന്റെ 99 ശതമാനവും സിനിമ സ്വന്തമാക്കിയിരിക്കുകയാണ്.

    കേരളം കാത്തിരുന്ന രഹസ്യം-സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്ന ഓഡിയോ

    സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

    English summary
    Nivin Pauly's Kayamkulam Kochunni's audio leaked
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X