For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചുണ്ണി പോലെ മാസ് ചിത്രവുമായി നിവിന്‍ പോളി! രാജീവ് രവിയുടെ തുറമുഖത്തിന് തുടക്കമായി! കാണൂ

  |
  ഷൂട്ടിങ് കണ്ണൂരിൽ , തുറമുഖം വരുന്നു | Oneindia Malayalam

  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുകയാണ് നിവിന്‍ പോളി. അടുത്തിടെ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം നടന്‌റെ കരിയറിലെ വലിയ ഹിറ്റായി മാറിയിരുന്നു. കൂടാതെ മികച്ച പ്രതികരണത്തോടൊപ്പം 100കോടി ക്ലബില്‍ ഇടംപിടിക്കാനും ചിത്രത്തിന് സാധിച്ചു. കൊച്ചുണ്ണിയുടെ വിജയത്തിനു ശേഷം മലയാളത്തില്‍ നിവിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു.

  മമ്മൂട്ടിയുടെ മധുരരാജ രണ്ടും കല്‍പ്പിച്ചു തന്നെ! ഒന്നൊന്നര വരവായിരിക്കും! യുഎസിലും വമ്പന്‍ റിലീസ്‌

  കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

  തുറമുഖം

  തുറമുഖം

  നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുറമുഖം. അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപ്പസ്,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സംവിധായകന്‍ പുതിയ സിനിമയുമായി എത്തുന്നത്. 1950കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കയറ്റിറക്കു തൊഴിലാളികളുടെ ചാപ്പാ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആധാരമെന്നും അറിയുന്നു.

  സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം

  സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം

  നിമിഷ സജയനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ അഭിനയിക്കുന്ന പ്രധാന സിനിമകളിലൊന്നു കൂടിയാണ് തുറമുഖം. നിമിഷയുടെ ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിക്കും വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവി ആയിരുന്നു. നിവിന്‍ പോളിക്കൊപ്പം ബിജു മേനോനും സിനിമയില്‍ പ്രാധാന്യമുളെളാരു വേഷത്തില്‍ എത്തുന്നുണ്ട്.

  ഷൂട്ടിംഗ് തുടങ്ങി

  ഷൂട്ടിംഗ് തുടങ്ങി

  തുറമുഖത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതായുളള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കണ്ണൂരിലാണ് നടക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസ് നര്‍മ്മിക്കുന്ന ചിത്രം പ്രധാനമായും കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. രാജീവ് രവി തന്നെ തിരക്കഥയൊരുക്കിയ ചിത്രം ഒരു പീരിയഡ് സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക്

  ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക്

  ബിജു മേനോന്‍,ഇന്ദ്രജിത്ത്,അര്‍ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു. കായംകുളം കൊച്ചുണ്ണി,മിഖായേല്‍ എന്നീ സിനിമകള്‍ക്കു ശേഷമാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം വരുന്നത്.

  തുറമുഖം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ്

  തുറമുഖം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ്

  തുറമുഖം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് നിവിന്‍ പോളിയ്ക്കൊപ്പം രാജീവ് രവി മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത നാടക നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ ആസ്പദമാക്കിയായിരുന്നു ആ ചിത്രം. എന്നാല്‍ അതേക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. പിന്നീട് തുറമുഖവുമായി മുന്നോട്ടുപോവുകയായിരുന്നു സംവിധായകന്‍. ചിത്രത്തിലേക്ക് വിവിധ പ്രായത്തിലുളള പുതുമുഖങ്ങളെ തേടി കാസ്റ്റിംഗ് കോളും അടുത്തിടെ വന്നിരുന്നു.

  യമണ്ടന്‍ പ്രേമകഥയിലെ പ്രണയലോലുപയെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി പോസ്റ്റര്‍! കാണൂ

  പോക്കിരിരാജ കണ്ടിട്ടുളളവര്‍ക്ക് മനസിലാകും! മധുരരാജയില്‍ ജയുടെ കഥാപാത്രം റെലവന്റാണ്: മമ്മൂട്ടി

  English summary
  nivin pauly's thuramukham movie shooting started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X