For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫഹദിന്റെ താരാധിപത്യം തുടരുന്നു! ബോക്‌സോഫീസ് കൈപ്പിടിയിലൊതുക്കി താരപുത്രന്റെ കുതിപ്പ്! കാണൂ!

|
ബമ്പർ ഹിറ്റായി മാറുന്ന ഞാൻ പ്രകാശൻ | #NjanPrakashan | filmibeat Malayalam

മലയാളികള്‍ ഗൃഹാതുതരയോടെ ഓര്‍ക്കുന്ന സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകരിലൊരാളാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ഒരുകാലത്ത് എഴുതിത്തള്ളിയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. തന്നിലെ അഭിനേതാവിനെ വരച്ചുകാട്ടുകയായിരുന്നു താരപുത്രന്‍. കഥാപാത്രമേതായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നായ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയപ്പോള്‍ നായകനായെത്തിയത് ഫഹദ് ഫാസിലായിരുന്നു. റിലീസ് ദിനം മുതലേ തന്നെ പി ആര്‍ ആകാശിനെ അഥവാ പ്രകാശിനെ ഏറ്റെടുക്കുകയായിരുന്നു ആരാധകര്‍.

നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കതയും മലയാളിയുടെ വേറിട്ട മുഖവും വരച്ചുകാട്ടിയ സിനിമ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. ബിഗ് റിലീസായ ഒടിയന് പിന്നാലെ എത്തിയിട്ടും ക്രിസ്മസ് റിലീസുകളില്‍ ശക്തമായ ആധിപത്യം സ്ഥാപിക്കാന്‍ പ്രകാശനും സംഘത്തിനും കഴിഞ്ഞു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി നേട്ടം സ്വന്തമാക്കിയ സിനിമയുടെ കുതിപ്പ് തുടരുകയാണ്. ബോക്‌സോഫീസിലെ ഇത്തവണത്തെ താരം ആരാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് ഫഹദാണെന്ന്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

സ്ത്രീകൾ കയറിയാൽ ദോഷം!! പോകുന്ന വിഡ്ഢികളോട് പുച്ഛം, ശബരിമല വിഷയത്തിൽ പ്രതികരിച്ച് വിവാദ നടി

15ാം ദിനത്തിലേക്ക്

15ാം ദിനത്തിലേക്ക്

ഞാന്‍ പ്രകാശന്‍ രണ്ടാം വാരവും കടന്ന് കുതിക്കുകയാണ്. ബോക്‌സോഫീസിനെ കൈപ്പിടിയിലൊതുക്കി കുതിക്കുകയാണ് ഫഹദും സംഘവും. പ്രത്യേകിച്ച് അവകാശ വാദങ്ങളൊന്നുമില്ലാതെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സത്യന്‍-ശ്രീനി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ നായകനായി മോഹന്‍ലാല്‍ എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു ആദ്യം നടന്നത്. എന്നാല്‍ ഇത്തവണ താരപുത്രനൊപ്പമാണ് വരവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു. തനിക്ക് മുന്നിലുള്ള അഭിനേതാവിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമാണ് സത്യന്‍ അന്തിക്കാട് പ്രകടിപ്പിക്കാറുള്ളത്. മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനെ അനുസമരിപ്പിക്കുകയായിരുന്നു ഇത്തവണത്തെ വരവെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

ഇതിനോടകം തന്നെ ഒരുകോടി നേട്ടം സ്വന്തമാക്കിയ സിനിമയുടെ വിജയക്കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കലക്ഷനിലും വന്‍മുന്നേറ്റമാണ് സിനിമയ്ക്ക്. ഇത്തവണത്തെ ക്രിസ്മസ് ഫഹദിന്റേതായിരുന്നുവെന്നാണ് ആരാധകരുടെ അവകാശവാദം ഒടിയന് പിന്നാലെയായി സിനിമയെത്തുമ്പോള്‍ കലക്ഷന്‍ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള സംശയം ആരാധകരെ അലട്ടിയിരുന്നു. 18 പ്രദര്‍ശനവുമായി 5.55 ലക്ഷമാണ് ചിത്രം 15ാം ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊച്ചിയില്‍ നിന്നും മാത്രമല്ല

കൊച്ചിയില്‍ നിന്നും മാത്രമല്ല

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമല്ല തലസ്ഥാന നഗരിയില്‍ നിന്നും സിനിമ ഒരുകോടി നേട്ടം സ്വന്തമാക്കിയിരുന്നു. 13ാം ദിനത്തിലെ കലക്ഷന്‍ പുറത്തുവിട്ടതിന് പിന്നാലെയായാണ് ട്രിവാന്‍ഡ്രം പ്ലക്‌സസില്‍ നിന്നും ഒരുകോടി സ്വന്തമാക്കിയെന്ന സന്തോഷമെത്തിയത്. ഇതോടെയാണ് മള്‍ട്ടിപ്ലക്‌സിലെ താരവും ഫഹദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അനന്തപുരിയുടെ സ്വന്തം താരമായ മോഹന്‍ലാലിന്റെ ഒടിയന്‍ തരംഗമായി തുടരുന്നതിനിടയിലാണ് താരപുത്രന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രീനി സത്യന്‍ കൂട്ടുകെട്ട്

ശ്രീനി സത്യന്‍ കൂട്ടുകെട്ട്

അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും അഗ്രഗണ്യനാണ് താനെന്ന് ശ്രീനിവാസന്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. കുറിക്ക് കൊള്ളുന്ന പരിഹാസവും രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളുമാണ് അദ്ദേഹത്തിന്റെ തിരക്കഥയുടെ സവിശേഷത. നിലവിലെ സാഹചര്യങ്ങളെ പരിഹസിക്കുന്ന പതിവ് ശൈലി ഇത്തവണയും അദ്ദേഹം തുടര്‍ന്നിട്ടുണ്ട്. പ്രേക്ഷകരെ വെറുപ്പിക്കാത്ത തരത്തിലാണ് ഞാന്‍ പ്രകാശനെ ഒരുക്കിയത്. നാളുകള്‍ക്ക് ശേഷം പഴയ ഫോമില്‍ അച്ഛനെക്കാണാനായതിന്റെ സന്തോഷം പ്രകടിപ്പിച്ച് വിനീത് എത്തിയിരുന്നു. സത്യനങ്കിളിന് നന്ദി അറിയിച്ചായിരുന്നു താരപുത്രന്റെ വരവ്.

ഫഹദിന്റെ പ്രകടനം

ഫഹദിന്റെ പ്രകടനം

കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറിയ ഫഹദ് ഫാസിലിന് ആദ്യ സിനിമാനുഭവം അത്ര രസകരമായിരുന്നില്ല. കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇടവേളയ്ക്ക് ശേഷം താരപുത്രനെത്തിയപ്പോള്‍ വിമര്‍ശകര്‍ പോലും അഭിനന്ദനവുമായി എത്തിയിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരപുത്രന്റെ യാത്ര. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റിലീസിന് കാത്തുനില്‍ക്കാതെ നസ്രിയയ്‌ക്കൊപ്പം യാത്ര പോവുകയായിരുന്നു അദ്ദേഹം.

വില്ലനെക്കാണാന്‍ കാത്തിരിക്കുന്നു

വില്ലനെക്കാണാന്‍ കാത്തിരിക്കുന്നു

നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ പല താരങ്ങളും വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ ഫഹദിലെ അഭിനേതാവിന് എന്തും സ്വീകാര്യമാണ്. നായകനായി നിറഞ്ഞുനില്‍ക്കുന്ന സമയത്ത് തന്നെ വില്ലനായെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. രാക്ഷസനിലെ വില്ലനെ വെല്ലുന്ന തരത്തിലുള്ള വരവാണ് താരപുത്രന്റേതെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.

English summary
Njan Prakashan still leading in Boxoffice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more