For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് നടന്‍, ഫഹദ് ഫാസില്‍ വിസ്മയം ഇനിയും അവസാനിക്കുന്നില്ല! ഞാന്‍ പ്രകാശന്‍ ബോക്‌സോഫീസില്‍ തരംഗം!!

  |
  തരംഗം സൃഷ്ടിച്ച് ഞാന്‍ പ്രകാശന്‍ | filmibeat Malayalam

  താരപുത്രനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയെങ്കിലും ആദ്യ സിനിമ പരാജയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ താരം ഇന്ന് മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്. യുവനടന്മാരില്‍ സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസില്‍ തന്റെ ഓരോ സിനിമകളിലൂടെയും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

  കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെത്തിയ ഞാന്‍ പ്രകാശനായിരുന്നു തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ഫഹദ് ഫാസില്‍ ചിത്രം. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്തത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമ അല്ലെങ്കിലും ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയാണ് പ്രകാശന്റെ ജൈത്രയാത്ര. കേരളത്തിലെ എല്ലാ സെന്ററുകളിലും ഇപ്പോഴും മോശമില്ലാത്ത വരുമാനം സിനിമ സ്വന്തമാക്കിയിരിക്കുകയാണ്.

  ഞാന്‍ പ്രകാശന്‍

  ഞാന്‍ പ്രകാശന്‍

  പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ പ്രകാശന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ വിജയ ചിത്രങ്ങള്‍ മാത്രം സമ്മാനിച്ചിരുന്ന കൂട്ടുകെട്ട് ഇത്തവണയും പതിവ് തെറ്റിക്കാതെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് എത്തിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ ലഭിച്ച മികച്ച തുടക്കം ഞാന്‍ പ്രകാശനെ അനുഗ്രഹിച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകര്‍ അടക്കം എല്ലാ വിഭാഗം പ്രേക്ഷകരുടെയും പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ നിന്നും മിന്നും പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്.

   ഒരു മാസത്തിലെത്തി..

  ഒരു മാസത്തിലെത്തി..

  വരത്തന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് ഞാന്‍ പ്രകാശനെത്തിയത്. രണ്ട് സിനിമകളിലും വേറിട്ട ഗെറ്റപ്പിലെത്തിയ ഫഹദിന്റെ അഭിനയം പ്രേക്ഷകരെ ഒത്തിരി സ്വാധീനിച്ചിരുന്നു. ഇപ്പോഴിതാ ഞാന്‍ പ്രകാശന്‍ റിലീസിനെത്തിയിട്ട് ഒരു മാസം പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി വിജയാഘോഷങ്ങളെല്ലാം സംഘടിപ്പിച്ചിരുന്നു. അതിവേഗം കോടികള്‍ വാരിക്കൂട്ടിയെന്നാണ് പ്രകാശനെ കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമ അമ്പത് കോടിയോളം ബോക്‌സോഫീസില്‍ നിന്നും കരസ്ഥമാക്കിയെന്നാണ് പറയുന്നത്.

   മറ്റ് സെന്ററുകളില്‍

  മറ്റ് സെന്ററുകളില്‍

  കേരള ബോക്‌സോഫീസില്‍ മാത്രമല്ല ഞാന്‍ പ്രകാശന്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് എല്ലാ സെന്ററുകളിലും ഇതേ അഭിപ്രായം തന്നെയാണ് സിനിമയ്ക്ക ്കിട്ടി കൊണ്ടിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 27 ദിവസം കൊണ്ട് 1.52 കോടി രൂപയായിരുന്നു. പ്രതിദിനം 12 ഷോ ആണ് ഇവിടെ നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ ചിത്രത്തിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   തിരുവനന്തപുരം പ്ലെക്‌സസ്

  തിരുവനന്തപുരം പ്ലെക്‌സസ്

  കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരം പ്ലെക്‌സസിലും ഞാന്‍ പ്രകാശന്‍ മിന്നിക്കുകയാണ്. ഒരു മാസമെത്തിയിട്ടും ഇപ്പോഴും 15 ഓളം ഷോ ആണ് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ നിന്നും 1.70 കോടി രൂപ കളക്ഷനായി സിനിമ ഇതിനകം സ്വന്തമാക്കിയിരിക്കുകയാണ്. അടുത്ത കാലത്ത് റിലീസിനെത്തിയ സിനിമകള്‍ക്കൊന്നും എത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തിലാണ് പ്രകാശന്‍ പറന്ന് കൊണ്ടിരിക്കുന്നത്.

   മറ്റ് സിനിമകള്‍

  മറ്റ് സിനിമകള്‍

  മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ പാതി വഴിയില്‍ വെച്ച് പ്രദര്‍ശനം മതിയാക്കിയിരുന്നു. പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ഒടിയന് സാധിച്ചിരുന്നില്ല. ക്രിസ്തുമസിനെത്തിയ ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര്, കുഞ്ചാക്കോ ബോബന്റെ തട്ടുപുറത്ത് അച്യുതന്‍, തുടങ്ങിയ സിനിമകള്‍ക്കും പതുങ്ങിയ തുടക്കമായിരുന്നു ലഭിച്ചത്. അതിനാല്‍ ബോക്‌സോഫീസില്‍ നിന്നും ഉയര്‍ന്ന സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സാധിച്ചിരുന്നില്ല.

  English summary
  Njan Prakashan Movie Cochin Plexes Collection report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X