twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വവര്‍ഗപ്രണയവുമായി ലൈഫ് പാര്‍ട്ണര്‍

    By Lakshmi
    |

    സ്വവര്‍ഗ്ഗപ്രണയത്തിനെതിരായ കോടതി വിധിയ്ക്കുപിന്നാലെ രാജ്യത്ത് ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകളും പ്രതിഷേധങ്ങളുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കോടതികള്‍ക്കും ഭരണകൂടത്തിനുമൊന്നും കാര്യമില്ലെന്നതാണ് സ്വവര്‍ഗപ്രണയത്തെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നകാര്യം.

    കോടതി വിധിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തായാലും. സ്വവര്‍ഗാനുരാഗം വീണ്ടും ഒരു ചലച്ചിത്രത്തിന് വിഷയമാവുകയാണ്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം സ്വവര്‍ഗാനുരാഗം പലവട്ടം സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് എത്തിയിട്ടുള്ളത്. അതില്‍ത്തന്നെ സ്ത്രീകളുടെ സ്വവര്‍ഗ്ഗപ്രണയം വിഷയമാക്കിയുള്ള ചിത്രങ്ങളാണ് ഇറങ്ങിയിട്ടുള്ളത്, പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തിന്റെ കഥകള്‍ മലയാളചലച്ചിത്രലോകത്ത് അധികം ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.


    2013ല്‍ റിലീസ് ചെയ്ത ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളാണ് പുരുഷന്മാരുടെ സ്വവര്‍ഗപ്രണയം ചെറുതായെങ്കിലും വിഷയമാക്കിക്കൊണ്ട് അടുത്തകാലത്ത് എത്തിയ ചിത്രങ്ങള്‍.

    ഇപ്പോള്‍ ഇത്തരത്തിലൊരു വിഷയം വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുകയാണ് എം ബി പത്മകുമാര്‍ . ലൈഫ് പാര്‍ട്ണര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുരുഷന്മാരുടെ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഗേ ചിത്രമെന്ന് പറയുമ്പോള്‍ അതില്‍ ലൈംഗികതയും മറ്റും വിഷയമാകുമെന്ന് തോന്നുക സ്വാഭാവികമാണ്. പക്ഷേ തന്റെ ചിത്രത്തില്‍ അത്തരം കാര്യങ്ങളേക്കാള്‍ രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള മാനസികമായ അടുപ്പത്തിന്റെയും വൈകാരികതയുടെയും കഥയാണ് പറയുന്നതെന്നാണ് പത്മകുമാര്‍ പറയുന്നത്. അല്ലാത്ത രീതിയിലുള്ള സീനുകളോ സംഭാഷണങ്ങളോ ചിത്രത്തിലുണ്ടാകില്ലെന്നും സംവിധായകന്‍ പറയുന്നു.

    അമീര്‍ നിയാസ്, സുദേവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനുശ്രീയാണ് ചിത്രത്തില്‍ പ്രധാന സത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി സുകന്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

    English summary
    A Film is all set to hit screens in Malayalam dealing with gay.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X