For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമ ഇഷ്ടമായില്ല! തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു! സൂപ്പര്‍ഹിറ്റ് ചിത്രത്തെക്കുറിച്ച് നൈല ഉഷ!

  |

  അവതാരകയായും അഭിനേത്രിയായും തിളങ്ങി നില്‍ക്കുകയാണ് നൈല ഉഷ. ആര്‍ ജെയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് നൈല അഭിനയിക്കാനായി എത്തിയത്. സിനിമാതിരക്കുകള്‍ക്കിടയിലും താരം അവതാരകയായും തിളങ്ങുന്നുണ്ട്. മുന്‍നിര താരങ്ങളെയെല്ലാം അഭിമുഖം ചെയ്യാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞന്തന്തന്റെ കട എന്ന ചിത്രത്തിലൂടെ 2013ലാണ് നൈല സിനിമയില്‍ അരങ്ങേറിയത്. മ്മമൂട്ടിക്കൊപ്പമായിരുന്നു താരവും അഭിനയിച്ചത്. ആദ്യ ചിത്രത്തിന് പിന്നാലെയായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

  പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നായികയായേ അഭിനയിക്കൂയെന്ന തരത്തിലുള്ള നിബന്ധനയൊന്നും ഈ താരത്തിനില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി താരം ഓരോ തവണയും എത്താറുള്ളത്. ജോഷി ചിത്രമായ പൊറുഞ്ചു മറിയം ജോസുമായാണ് ഒടുവിലായി താരമെത്തിയത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഒരു സിനിമ തനിക്ക് ഇഷ്ടമായില്ലെന്ന തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  തങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ചും ഇഷ്ടപ്പെടാതിരുന്ന സിനിമകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങള്‍ എത്താറുണ്ട്. നഷ്ടപ്പെട്ട ചിത്രങ്ങളെക്കുറിച്ചും ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയ സിനിമകളെക്കുറിച്ചുമൊക്കെ പറഞ്ഞും താരങ്ങള്‍ എത്താറുണ്ട്. തനിക്ക് ഇഷ്ടപ്പെടാതിരുന്ന സിനിമയെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് നൈല ഉഷ. ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഈ സിനിമ കാണുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് താനും അമ്മയും ഇറങ്ങിപ്പോരുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ജോജു ജോര്‍ജും താരത്തിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

  മികച്ച പ്രതികരണം സ്വന്തമാക്കി സൂപ്പര്‍ഹിറ്റായി മാറിയ സിനിമയായിരുന്നു അത്. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മയേയും വിളിച്ച് ഇറങ്ങിപ്പോരുകയായിരുന്നു താന്‍, തനിക്ക് സിനിമ ഇഷ്ടപ്പെടാത്തതിനെക്കുറിച്ചും ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോന്നതിനെക്കുറിച്ചുമൊക്കെ താന്‍ തിരക്കഥാകൃത്തിനോടും പറഞ്ഞിരുന്നുവെന്നും നൈല വ്യക്തമാക്കിയിരുന്നു.

  നിവിന്‍റെ കല്യാണം വിളിക്കാന്‍ പോയപ്പോള്‍ വേഷം ചോദിച്ചു! തുറന്നുപറച്ചിലുമായി അജു വര്‍ഗീസ്!

  ആ സിനിമ ഏതായിരുന്നുവെന്നായിരുന്നു ജോജു ജോര്‍ജിന് അറിയേണ്ടയിരുന്നത്. അതിനിടയിലാണ് ശബ്ദം കുറച്ച് നൈല സിനിമ ഏതാണെന്ന് വ്യക്തമാക്കിയത്. 2017 ല്‍ തിയേറ്ററുകളിലേക്കെത്തി സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു ഇത്. ഈ സിനിമയിലൂടെ നിരവധി പുതുമുഖങ്ങളും മലയാളത്തില്‍ അരങ്ങേറിയിരുന്നു.

  സംയുക്തയ്ക്കൊപ്പം അഭിനയിക്കാനായി ആരും വിളിച്ചില്ല! വെളിപ്പെടുത്തലുമായി ബിജു മേനോന്‍

  സിനിമയില്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം വ്യക്തമാക്കിയിരുന്നു. ഡ്രൈവിംഗിനെ വളരെയധികം പേടിയോടെ നോക്കിക്കണ്ടിരുന്നയാളായിരുന്നു താന്‍. എന്നാല്‍ സിനിമയ്ക്കായി സ്‌കൂട്ടര്‍ ഓടിക്കേണ്ടി വരികയായിരുന്നു. മനസ്സിലെ പേടി മാറ്റിവെച്ചായിരുന്നു ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ആക്ഷന്‍ പറയുമ്പോഴും മനസ്സില്‍ പേടിയുണ്ടായിരുന്നതിനാല്‍ നിരവധി ടേക്കുകളെടുത്തായിരുന്നു ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു താരം പറഞ്ഞത്.

  Read more about: nyla usha നൈല ഉഷ
  English summary
  Nyla Usha Didn't like this movie, reason here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X