TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അതിവേഗം 100 കോടി നേട്ടവുമായി ഒടിയന്! ബോക്സോഫീസ് ചരിത്രം തിരുത്തിക്കുറിച്ച് മാണിക്യന്! കാണൂ!

വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് തിയേറ്ററുകളില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഫാന്‍സ് പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതൊരു കൊച്ച് സിനിമയാണെന്നും അമാനുഷികമായതൊന്നും ഇതിലില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ സംവിധായകന്‍രെ വാക്കുകള്‍ നല്കിയ അമിത പ്രതീക്ഷയുമായാണ് പലരും തിയേറ്ററുകളിലേക്കെത്തിയത്. അവരെ സംബന്ധിച്ച് തികച്ചും നിരാശയുളവാക്കുന്ന സിനിമയായി മാറുകയായിരുന്നു ഒടിയന്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.
സംവിധായകന്റെ വാക്ക് കേള്‍ക്കാതെ സമീപിച്ചാല്‍ നല്ലൊരു അനുഭവമാണ് ഒടിയനെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. മോഹന്‍ലാല്‍ പറഞ്ഞത് പോലെ തന്നെ കൊച്ചുസിനിമയാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയതായി സംവിധായകന് അവകാശപ്പെട്ടിരുന്നു. ആശീര്‍വാദ് പ്രൊഡക്ഷന്സിന്രെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോക്സോഫീസില്‍ നിന്നും 100 കോടി നേട്ടവുമായി കുതിക്കുകയാണ് സിനിമയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.
100 കോടി ക്ലബില്‍
പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 30 ദിനം പിന്നിടുന്നതിനിടയില്‍ സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയെന്നുള്ള വിവരവുമായാണ് ഇത്തവണ അണിയറപ്രവര്‍ത്തകര്‍ എത്തിയിട്ടുള്ളത്. ക്രിസ്മസ് റിലീസുകളും യുവതാരനിരയുടെ സിനിമകളും തമിഴ് ചിത്രങ്ങളുമൊക്കെ പുറത്തുവന്നപ്പോഴും മാണിക്യനെ കാണാനായി ആള്‍ക്കാരെത്തിയിരുന്നു. പലയിടങ്ങളിലും ഗംഭീര തിരക്ക് അനുഭവപ്പെട്ടിരുന്നു. കേരളത്തിന് പുറത്തുനിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
വേള്‍ഡ് വൈഡ് കലക്ഷന്‍
വേള്‍ഡ് വൈഡ് കലക്ഷനിലൂടെ ഇതിനോടകം തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗം 100 കോടിയെന്ന റെക്കോര്‍ഡും ഇനി ഒടിയന്റെ പേരിലാണ്. 24 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും മികച്ച പണം വാരി ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ സിനിമ. ബാഹുബലി, യന്തിരന്, 2.0, മെര്‍സല്‍, കബാലി, സര്‍ക്കാര്‍ തുടങ്ങിയ സിനിമകളാണ് അതിവേഗം പണം വാരിയ സിനിമകള്‍. ഈ നിരയിലേക്കാണ് ഒടിയനും എത്തിയത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട നേട്ടമാണിത്.
വിമര്‍ശനങ്ങള്‍ ഏറ്റില്ല
നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന കുപ്രചാരണങ്ങളിലോ ഡീഗ്രേഡിങ്ങിലോ വിശ്വസിക്കാതെ നേരിട്ട് തിയേറ്ററുകളിലേക്കെത്തുകയായിരുന്നു പലരും. നല്ലൊരു സിനിമയാണിതെന്നായിരുന്നു അവര്‍ പറഞ്ഞത്. അമിത പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയതാണ് പലര്‍ക്കും തിരിച്ചടിയായത്.
ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍
ആദ്യമായാണ് താനൊരു സിനിമ സംവിധാനം ചെയ്തത്. സിനിമയെ ഭയങ്കരമായി മാര്‍ക്കറ്റ് ചെയ്തു, ഒാവറായി ഹൈപ്പുണ്ടാക്കി, പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല, ഈ സിനിമ മാസ്സല്ല തുടങ്ങിയ കുറ്റങ്ങളാണ് തന്നില്‍ ആരോപിക്കപ്പെട്ടിരുന്നത്. ഇതേ ടീമിനൊപ്പം കവിത തിയേറ്ററില്‍ വെച്ചാണ് ഷോ കണ്ടത്. എല്ലാവരും മോഹന്‍ലാലിനെ കണ്ടപ്പോള്‍ കൈയ്യടിക്കുകയായിരുന്നു. ഫേസ്ബുക്ക് തുറന്നപ്പോഴാണ് തെറിവിളിയൊക്കെ കണ്ടത്. എന്തോ വലിയ അപരാധമാണ് ചെയ്ത് വെച്ചതെന്നായിരുന്നു പലരും പറഞ്ഞത്. തന്റെ രണ്ട് വര്‍ഷത്തെ പ്രയ്തനവും മോഹന്‍ലാലിന്‍രെ ത്യാഗവുമൊക്കെ പലരും കണ്ടില്ലെന്ന് വെക്കുകയായിരുന്നു.
മഞ്ജു വാര്യരുടെ മൗനം
ഒടിയനിലെ നായികയായ മഞ്ജു വാര്യരെ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്നും താരം മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് സംവിധായകന് രംഗത്തെത്തിയിരുന്നു. പരസ്യത്തിലൂടെയായിരുന്നു താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നീട് സിനിമകളിലേക്കും എത്തുകയായിരുന്നു. ഒടിയനെക്കുറിച്ച് മഞ്ജു വാര്യര്‍ ഇതുവരെ പ്രതികരിച്ചില്ലെന്നും മറ്റ് സിനിമകള്‍ക്ക് നല്കുന്നത്ര പിന്തുണ പോലും ഇതിന് നല്കിയില്ലെന്നുമൊക്കെയായിരുന്നു സംവിധായകന്റെ ആരോപണം. എന്നാല്‍ ഇതേക്കുറിച്ചും മഞ്ജു വാര്യര്‍ പ്രതികരിച്ചിരുന്നില്ല. സിനിമയുടെ വിജയാഘോഷത്തിനിടയില്‍ താരത്തെ കാണാത്തതിനെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോഴും ചോദിച്ചിട്ടുള്ളത്.
മോഹന്‍ലാലിനെ തിരികെക്കിട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വിലയിരുത്തുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയമികവിന് മുന്നില്‍ കട്ട് പറയാതെ നിന്നുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രീകുമാര്‍ മേനോന് രംഗത്തുവന്നിരുന്നു. നീരാളിക്കും കൊച്ചുണ്ണിക്കും ഡ്രാമയ്ക്കും ശേഷം മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഒടിയന് വഴിവെച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. പഴയ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബോക്സോഫീസിനെ ഒടിവെച്ചാണ് മാണിക്യന് മുന്നേറുന്നതെന്നും ഇനിയുമേറെ റെക്കോര്‍ഡുകള്‍ സിനിമ നേടുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍.