twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന്‍ ഹിന്ദിയിലും റിലീസിന്, ഡബ്ബിംഗ് റൈറ്റ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്!

    |

    മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രത്തിന്റെ ടീസറുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. റിലീസിന് മുമ്പേ പ്രിറീലിസ് ബിസിനസ് ലക്ഷ്യമിട്ട് നീങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജിസിസി/യുഎഇ റിലീസ് അവകാശം ഉയര്‍ന്ന തുകയ്ക്ക് വിറ്റകതിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് അവകാശവും റെക്കോര്‍ഡ് തുകയ്ക്ക് വിറ്റിരിക്കുകയാണ്.

    odiyan

    2.35 കോടി രൂപയ്ക്കാണ് ഒടിയന്റെ ഹിന്ദി ഡബ്ബ് റൈറ്റ് വിറ്റുപോയിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. മുമ്പ് രണ്ട് ചിത്രങ്ങളാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ ഹിന്ദി വിതരണാവകാശം വിറ്റ് പോയത്. മാസ്റ്റര്‍പീസ് 1.25 കോടി രൂപയ്ക്കും വില്ലന്‍ ഒരു കോടി രൂപയ്ക്കുമാണ് വിറ്റ് പോയത്. ഒക്ടോബറിലാണ് ചിത്രം തിയറ്ററിലെത്തുന്നത്.

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹരികൃഷ്ണനാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. വില്ലനായി എത്തുന്നത് പ്രകാശ് രാജാണ്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 28 ദിവസമ നീണ്ടുന്ന ക്ലൈമാക്‌സ് ചിത്രീകരണം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

    English summary
    Odiyan Hindi dubbing rights sold for record price
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X