twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാശിയില്‍ നിന്നും തെങ്കുറിശിയിലേക്ക്... ഒടിയന്‍ മാണിക്യന്റെ യാത്ര ഇങ്ങനെ! ഒടിയനെ കാണാം...

    By Karthi
    |

    മലയാള സിനിമയിലുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകന്‍. പുലിമുരുകന് ശേഷമുള്ള ഓരോ മോഹന്‍ലാല്‍ ചിത്രങ്ങളേയും കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. വിഷയത്തിലെ പുതുമ കൊണ്ട് ചിത്രീകരണത്തിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒടിയന്‍.

    ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു...ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു...

    മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!

    വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ഫാന്റസി ത്രില്ലര്‍ കാശിയില്‍ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കാശിയില്‍ നിന്നും ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തേ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

    ഒടിയന്‍ കാശിയില്‍

    ഒടിയന്‍ കാശിയില്‍

    ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നത് കാശിയില്‍ നിന്നാണ്. എന്നാല്‍ കഥ നടക്കുന്നത് ഇങ്ങ് കേരളത്തിലെ പാലക്കാടാണ്. എന്തിനാണ് ഒടിയന്‍ മാണിക്യന്‍ കാശിയില്‍ എത്തിയിരിക്കുന്നത് എന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

    എല്ലാം അവസാനിപ്പിക്കാന്‍

    എല്ലാം അവസാനിപ്പിക്കാന്‍

    യൗവ്വന യുക്തനായ ഒടിയന്‍ മാണിക്യനല്ല കാശിയില്‍ എത്തിയിരിക്കുന്നത്. പ്രായത്തിന്റെ ജരാനരകള്‍ പേറുന്ന മാണിക്യനെയാണ് ഗംഗയുടെ തീരത്ത് കാണുന്നത്. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതിയാണ് മാണിക്യന്‍ കാശിയിലേക്ക് എത്തുന്നത്.

    തിരികെ തെങ്കുറിശിയിലേക്ക്

    തിരികെ തെങ്കുറിശിയിലേക്ക്

    ഗംഗയുടെ തീരത്തും തിരക്കേറിയ നഗരത്തിലുമായി മാണിക്യന്‍ അനേക വര്‍ഷങ്ങള്‍ താമസിച്ചു. എന്നാല്‍ ഇപ്പോള്‍ മാണിക്യന് കാശിയിലേക്ക് തിരിച്ച് പോയേ മതിയാകു. ഒരുപാട് സംഭവ വികാസങ്ങളും കഥാപാത്രങ്ങളും മാണിക്യനെ കാത്ത് തെങ്കുറിശിയിലിരിപ്പുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ച പോകുകയാണ്.

    അണിയറയിലിവര്‍

    അണിയറയിലിവര്‍

    ചിത്രത്തിന്റെ അണിയറിയെ വ്യക്തികളേയും ഈ വീഡിയോയില്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തുന്നുണ്ട്. പുലിമുരകന്റെ ക്യാമറാമാന്‍ ഷാജി കുമാറാണ് ഒടിയനെ ക്യാമറിയിലാക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത വെല്ലുവിളികള്‍ നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാര്‍ മേനോനാണ്.

    താര സമ്പന്നം

    താര സമ്പന്നം

    മോഹന്‍ലാല്‍ മാത്രമല്ല ശക്തമായ താര നിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മുത്തച്ഛനായി അമിതാഭ് ബച്ചനും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഒടിവിദ്യയും  ഇരുട്ടും

    ഒടിവിദ്യയും ഇരുട്ടും

    വൈദ്യുതി വരുന്നതിനും മുമ്പുള്ള കാലത്ത് ഒടിവിദ്യ പരിശീലിച്ചിരുന്നവരുണ്ടായിരുന്നു. അവരെ ഒടിയന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. രാത്രിയുടെ മറവില്‍ ഇരുട്ടത്താണ് ഒടിവിദ്യ പ്രയോഗിക്കുന്നത്. ബ്ലാക്ക് മാജിക്കാണിത്. ഇതിലൂടെ മൃഗങ്ങളായി മാറി ഇവര്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു.

    ഒടുവിലെ ഒടിയന്‍

    ഒടുവിലെ ഒടിയന്‍

    ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്. വൈദ്യുതി വന്ന് ഇരുട്ട് ഇല്ലാതായതോടെ ഒടിവിദ്യയും പുറത്തായി. രസകരമായ ഒടിവിദ്യകളാണ് ഒടിയന്റെ പ്രധാന ആകര്‍ഷണം.

    English summary
    Odiyan Manikyan's travel from Kasi to Thenkurisi. Teaser video from Kasi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X