Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
Odiyan: മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യര്‍ക്കും ഗംഭീര മേക്കോവര്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍!
മോഹന്‍ലാലിന്റെ ഒടിയന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ഒടിയന്. ഇന്നുവരെ കാണാത്ത രൂപഭാവത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒടിവിദ്യ ചെയ്യുന്ന ഒടിയന് മാണിക്കനായാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!
മോഹന്‍ലാലിന് മാത്രമല്ല നായികയായ മഞ്ജു വാര്യര്‍ക്കും വ്യത്യസ്ത മേക്കോവര്‍ ആവശ്യമാണെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. ഒടിയനിലെ പ്രഭയെ അവതരിപ്പിക്കാന്‍ ലഭിച്ച അവസരത്തില്‍ താന്‍ സന്തുഷ്ടയാണെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് വേണ്ടി താരവും വ്യത്യസ്ത മേക്കോവറുകളാണ് പരീക്ഷിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിത്രവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!
ഒടിയനിലെ പ്രഭ
പ്രഭ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ ഒടിയനിലെത്തുന്നത്. മലയാള സിനിമയിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായി പ്രഭ മാറുമെന്നായിരുന്നു താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന സിനിമയിലും ഒടിയനിലുമായാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രകാശ് രാജും മഞ്ജു വാര്യരുമുള്‍പ്പടെയുള്ള സുപ്രധാന രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. 70 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
നിക് ഉട്ടിന്റെ സന്ദര്‍ശനം
ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ട് കേരള സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഒടിയന്റെ ലൊക്കേഷനിലെത്തി മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു. നിക് ഉട്ടിന്റെ സന്ദര്‍ശനവേളയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അങ്ങനെയാണ് മോഹന്‍ലാലിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പുറത്തായത്. നിക് ഉട്ടിന്റെ സന്ദര്‍ശനത്തിനിടയിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഒടിയനെക്കാണാനെത്തിയ നിക് ഉട്ടിനെ സ്വീകരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണിത്. സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്.
പ്രഭയുടെ ഗെറ്റപ്പ്
ഒടിയന് മാണിക്യനോളം പോന്ന കഥാപാത്രമാണ് പ്രഭ. മോഹന്‍ലാലിനും പ്രകാശ് രാജിനുമൊപ്പം പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് തന്റെയുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ശരീരഭാരം കുറച്ച് യൗവനാവസ്ഥയിലുള്ള മോഹന്‍ലാലിനൊപ്പമുള്ള പ്രഭയുടെ രൂപവും ഏറെ വ്യത്യസ്തമാണ്. മെലിഞ്ഞ രൂപവുമായി നാടന്‍ ഗെറ്റപ്പിലുള്ള മഞ്ജു വാര്യരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. നിക് ഉട്ടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒടിയന് ലൊക്കേഷനിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നത്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?