twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമകളെല്ലാം തമിഴിലേക്ക് പോവുന്നതിന് പിന്നിലെ രഹസ്യം എന്താണ്? ഹാപ്പി വെഡ്ഡിങ്ങും തമിഴിലേക്ക്!

    |

    ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്. വലിയ താരനിരകളൊന്നും അണിനിരന്നില്ലെങ്കിലും സിനിമ വിജയച്ചിരുന്നു. സിജു വില്‍സണും ഷറഫുദ്ദീനും സൗബിന്‍ ഷാഹിറുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2016 ല്‍ പുറത്തിറങ്ങിയ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്യാന്‍ പോവുകയാണ്.

    അനുകരണമല്ല, അഭിനയിക്കുകയാണ് കുഞ്ഞിക്ക; ശിവാജി ഗണേശനായി ദുല്‍ഖറിന്റെ വേഷപകര്‍ച്ച കിടിലന്‍!അനുകരണമല്ല, അഭിനയിക്കുകയാണ് കുഞ്ഞിക്ക; ശിവാജി ഗണേശനായി ദുല്‍ഖറിന്റെ വേഷപകര്‍ച്ച കിടിലന്‍!

    ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനാവുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സംവിധായകന്‍ ഉദയനിധിയുമായി കൂടി കാഴ്ച നടത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് ഇക്കാര്യം ഒമര്‍ ലുലു സ്ഥിതികരിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

    ഹാപ്പി വെഡ്ഡിങ്ങ്

    ഹാപ്പി വെഡ്ഡിങ്ങ്

    മലയാള സിനിമയിലെ ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ ഒരാളാണ് ഒമര്‍ ലുലു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്. മുന്‍നിര നായകന്മാരില്ലാതെ ഒരു പരീക്ഷണമായിട്ടായിരുന്നു ഒമര്‍ ലുലു സിനിമ നിര്‍മ്മിച്ചത്. അവതരണം കൊണ്ടും വ്യത്യസ്തത കൊണ്ടും സിനിമ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

     താരങ്ങള്‍..

    താരങ്ങള്‍..

    അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. പുതുമുഖ നടി ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്.

    മത്സരിച്ച് നേടിയതാണ്..

    മത്സരിച്ച് നേടിയതാണ്..

    കമ്മട്ടിപാടം, ആട് പുലിയാട്ടം എന്നീ സിനിമകള്‍ക്കെപ്പമായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്് തിയറ്ററുകളിലേക്കെത്തിയത്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്കൊപ്പമായിരുന്നെങ്കിലും തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ഹാപ്പി വെഡ്ഡിങ്ങിന് കിട്ടിയിരുന്നത്.

    ഹാപ്പി വെഡ്ഡിങ്ങ് തമിഴിലേക്ക്..

    ഹാപ്പി വെഡ്ഡിങ്ങ് തമിഴിലേക്ക്..

    ഒടുവില്‍ ഹാപ്പി വെഡ്ഡിങ്ങ് തമിഴിലേക്കും റീമേക്കായി എത്താന്‍ പോവുകയാണ്. ഉദയനിധി സ്റ്റാലിനായിരിക്കും ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. എന്നാല്‍ മറ്റ് താരങ്ങള്‍ ആരാണെന്നുള്ള കാര്യമോ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളോ ഇനിയും പുറത്ത് വന്നിട്ടില്ല.

     ഒമറിന്റെ സിനിമയായിരിക്കും

    ഒമറിന്റെ സിനിമയായിരിക്കും

    തമിഴിലും ഒമര്‍ ലുലു തന്നെയായിരിക്കും സിനിമ സംവിധാനം ചെയ്യുന്നത്. അതിന് വേണ്ടി സംവിധായകന്‍ നായകനുമായുള്ള കൂടി കാഴ്ച നടത്തിയിരുന്നു. ശേഷം ഉദയനിധിയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷത്തേക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

    ഉദയനിധിയുടെ സിനിമ

    ഉദയനിധിയുടെ സിനിമ

    നിലവില്‍ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമയ്ക്ക് നിമിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു മലയാള സിനിമ തമിഴിലേക്ക് എത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

    ഒരു അഡാറ് ലവ്

    ഒരു അഡാറ് ലവ്

    ഒരു അഡാറ് ലവ് എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഈ സിനിമയിലും പുതുമുഖങ്ങളെയാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ സിനിമയിലെ പുതുമുഖ നായികമാരെ സംവിധായകന്‍ തന്നെ പരിചയപ്പെടുത്തിയിരുന്നു.

    English summary
    Omar Lulu's Happy Wedding to get a tamil remake!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X