twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള ചിത്രങ്ങളില്ല, കേരളത്തില്‍ ഓണം ആകര്‍ഷിക്കാനെത്തുന്നത് നാല് അന്യഭാഷ ചിത്രങ്ങള്‍!

    |

    കാലവര്‍ഷം കണക്ക് തെറ്റിച്ചപ്പോള്‍ കരകവിഞ്ഞൊഴുകിയ പ്രളയം കേരള ജനതയുടെ ആയുസിന്റെ അധ്വാനവും പ്രതീക്ഷകളുമാണ് മുക്കിക്കളഞ്ഞത്. കൈയും മെയ്യും മറന്ന് എല്ലാവരും കേരളത്തെ തിരികെ എത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. പ്രളയത്തില്‍ മുങ്ങിപ്പോയത് ഈ വര്‍ഷത്തെ ഓണക്കാലവുമാണ്. ഓണം, ബക്രീദ് റിലീസുകളായി എത്താനിരുന്ന അഞ്ച് മലയാള ചിത്രങ്ങളും പ്രളയക്കെടുതി മൂലം മറ്റൊരു റിലീസ് ഡേറ്റ് പോലും പ്രഖ്യാപിക്കാതെ മാറ്റിവച്ചിരിക്കുകയാണ്.

    കായംകുളം കൊച്ചുണ്ണി, പടയോട്ടം, കുട്ടനാടന്‍ ബ്ലോഗ്,വരത്തന്‍, തീവണ്ടി എന്നീ ചിത്രങ്ങളാണ് ഓണം റിലീസിന് ഒരുങ്ങിയിരുന്നത്. ഓണച്ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ വിജനമാകുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ സംഭവിക്കാനിരിക്കുന്നത്. എന്നാല്‍, ഈ പ്രളയത്തിന് പിന്നാലെ പുതിയ ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിക്കുന്നത് ചിത്രങ്ങള്‍ക്ക് കാര്യമായ സാമ്പത്തീക വിജയം നേടാന്‍ സാധിക്കില്ല എന്നാണ് നിര്‍മാതാക്കളില്‍ ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. ഇതുവരെയുള്ളതില്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

    movie

    മലയാള ചിത്രം കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്ത് തമിഴ്‌നാട്ടില്‍ റിലീസിനെത്തിയത് ചെന്നൈ പ്രളയത്തിന് പിന്നാലെയായിരുന്നു. മലയാളത്തില്‍ വിജയം നേടിയ ചിത്രം തമിഴില്‍ നിര്‍മിച്ചതും സംവിധാനവും രചനയും നിര്‍വ്വഹിച്ചതും എകെ ലോഹിതദാസായിരുന്നു. എന്നാല്‍ ചിത്രം കനത്ത സാമ്പത്തീക പരാജയമായിരുന്നു നേരിട്ടത്. മലയാള ചിത്രങ്ങള്‍ ഈ അവസരത്തില്‍ റിലീസിനെത്തിയാല്‍ കസ്തൂരിമാന്റെ അവസ്ഥയായിരിക്കുമെന്നും പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നു.

    പുതിയ റിലീസുകളില്ലാത്തത് തിയറ്റര്‍ ഉടമകളെയാണ് അധികം ബാധിക്കുക. അതുകൊണ്ടുതന്നെ മലയാള ചിത്രങ്ങള്‍ക്ക് പകരം അന്യഭാഷ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ആ കുറവ് നികത്തുകയാണ് തിയറ്റര്‍ ഉടമകള്‍. രണ്ട് തമിഴ് ചിത്രങ്ങളടക്കം നാല് ചിത്രങ്ങളാണ് ഓണം റിലീസുകളായി വെള്ളിയാഴ്ച തിയറ്ററിലെത്തുക.

    തമിഴ്‌നാട്ടില്‍ ഗംഭീര വിജയം നേടിയ നയന്‍താര ചിത്രം കൊലമാവ് കോകിലയാണ് ശ്രദ്ധേയമായ ചിത്രം. പ്രഭുദേവ ഡാന്‍സ് മാസ്റ്ററായി എത്തുന്ന എഎല്‍ വിജയ് ചിത്രം ലക്ഷ്മി ആണ് മറ്റൊരു തമിഴ് ചിത്രം. ലക്ഷ്മി വെള്ളിയാഴ്ച ഇന്ത്യ മുഴുവന്‍ റിലീസിനെത്തും. സോനാക്ഷി സിന്‍ഹ കേന്ദ്രകഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം ഹാപ്പി ഫിര്‍ ഭാഗ് ജായേഗി, ഹോളിവുഡ് ചിത്രം അല്‍ഫ എന്നിവയുമാണ് കേരളത്തില്‍ ഓണം ആഘോഷിക്കാനെത്തുക. പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ആദ്യമെത്തുന്ന ഈ ചിത്രങ്ങളുടെ സാമ്പത്തീക വിജയത്തെയാണ് മലയാള സിനിമ ഉറ്റുനോക്കുന്നത്.

    English summary
    Four other laguage movies ready for Onam release in Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X