For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെങ്കിലും എയറില്‍ കയറിയാല്‍ അതിനടിയിലെ കമന്റ് വായിച്ചു ചിരിയ്ക്കാനാണ് നമുക്കിഷ്ടം,വൈറല്‍ കുറിപ്പ്‌

  |

  സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അതിന്‌റെ അന്വേഷണവും പ്രേക്ഷകര്‍ക്ക് കാണിച്ചുതന്ന ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ബാലു വര്‍ഗീസ്, ലൂക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയായിരുന്നു ഓപ്പറേഷന്‍ ജാവ. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവുകയായിരുന്നു.

  നടി മീനയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

  അതേസമയം ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരൂണ്‍ മൂര്‍ത്തിയുടെതായി വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയെ കുറിച്ചുളള ഒരു അവലോകനവുമായിട്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. തരൂണ്‍ മൂര്‍ത്തിയുടെ വാക്കുകളിലേക്ക്; ഓപ്പറേഷന്‍ ജാവയുടെ സൈബര്‍ സെല്‍ കേസ് സ്റ്റഡീസ് നടക്കുന്ന സമയത്ത് ഒരു സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ വാചകം ഓര്‍ക്കുന്നു...

  ജനങ്ങളുടെ വികാരങ്ങളെ വിറ്റ് ജീവിയ്ക്കുകയാണ് സക്കബെര്‍ഗ്‌, അന്നും ഇന്നും എന്നെ വേട്ടയാടുന്ന ഒരു പ്രസ്താവനയാണ് അന്ന് ആ ഉദ്യോഗസ്ഥന്‍ നടത്തിയത്. എന്റെയും നിങ്ങളുടെയും വികാരങ്ങളെ സത്യത്തില്‍ അയാള്‍ വില്ക്കുക തന്നെയല്ലേ?. (ഇപ്പോള്‍ ഞാനെഴുതുന്ന ഈ കുറിപ്പടക്കം). നമുക്ക് നെഗറ്റീവ്‌സ് ആണ് ഇഷ്ടം. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആരെങ്കിലും എയറില്‍ കയറി എന്നറിഞ്ഞാല്‍ അതിനടിയിലെ കമന്റ് വായിച്ചു ചിരിയ്ക്കാനാണ് നമുക്കിഷ്ടം. അതിന് സംഘിയെന്നില്ല, കൊങ്ങിയെന്നില്ല, കമ്മിയെന്നില്ല, സുടാപ്പിയെന്നില്ല, പ്രമുഖ നടന്‍മാരെന്നില്ല, ചെറിയ നടന്‍മാരെന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും വികാരങ്ങള്‍ തെറിയില്‍ പൊതിഞ്ഞു വലിച്ചെറിയുന്ന ഒരു 'ഇജാത്തി' സംസ്‌കാരമായി മാറിയിരിയ്ക്കുന്നു ഞാനും നിങ്ങളും നമ്മളും.

  നമുക്ക് അടുത്തറിയുന്ന പലരും ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി എയറില്‍ കയറുന്ന സമ്പ്രദായം ഉണ്ടായിട്ടുണ്ട്,ഓര്‍മയിലുള്ള ചില ഉദാഹരണങ്ങള്‍ ഇതാണ്. 1.ഒരു പ്രമുഖ നടി അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാള്‍ മരിച്ചു എന്ന് പോസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ അടിയില്‍ ഞാന്‍ വായിച്ച കമന്റുകള്‍, സ്‌മൈലി റിയാക്ഷനുകള്‍ എല്ലാം അതി ഭീകരമാണ്. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ രാഷ്ട്രീയം തന്നെ ആണ് അതിനുള്ള കാരണം എന്ന് കമന്റുകളില്‍ നിന്നും മനസിലായി, ഒരാളുടെ ജീവിതത്തിലെ വലിയ വേര്‍പാട് (മരണം ) ആസ്വദിയ്ക്കുകയും അതിന് ചിരിയ്ക്കുന്ന ഇമോജി ഇടുന്നതുമായ അവസ്ഥയിലേയ്ക്കാണ് നമ്മള്‍ പോകുന്നതെങ്കില്‍ 'നാം സൂക്ഷിയ്ക്കണം ലോകം തിരിഞ്ഞാണ് ഓടുന്നത്.

  2. റിഫ്‌ലക്‌സും, ആറ്റിറ്റിയൂടും കൊണ്ട് വൈറലായ ഡാന്‍സ് ചെയ്ത മെഡിയ്ക്കല്‍ വിദ്യാര്‍ത്ഥികളുടെ മതം തേടി പോകുന്ന കണ്ണും മനസും പലര്‍ക്കും ഉണ്ടായി, അത് വിഷം പോലെ പടര്‍ത്താനും ഫേസ്ബുക്ക് കാരണമായി അതിന് പിന്നാലെ കൂട്ടമായി പ്രതികൂലിച്ചും അനുകൂലിച്ചും വന്ന പോസ്റ്റുകളും നമ്മള്‍ കണ്ടതാണ്..

  3.മറ്റൊരു പ്രമുഖ നടന്‍ ഇലക്ഷന്‍ പ്രചാരണതിന് ഇറങ്ങിയതിന്റെ പേരില്‍ അദ്ദേഹത്തിന് ജനിച്ച കുഞ്ഞിനെ മുതല്‍, ഭാര്യയെയും, അച്ഛനെയും, അമ്മയെയും വരെ കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വിളിയ്ക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സൈബര്‍ പോരാളികളും സോഷ്യല്‍ മീഡിയയിലെ കാഴ്ചകളാണ്.

  4. ജാവയില്‍ അഭിനയിച്ച ഒരു നടന്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു ഫണ്‍ വീഡിയോ(സൂപ്പര്‍ താരത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന പേരില്‍ എഫ് എഫ് സി പറയപ്പെടുന്ന )സ്റ്റാറ്റസ് ആക്കിയതിന്റെ പേരില്‍ അയാളെയും അയാളുടെ കുടുംബത്തെയും വിളിച്ച തെറികള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ഫോട്ടോകള്‍ക്കടിയില്‍ റിമൂവ് ചെയ്യാതെ കിടപ്പുണ്ട്..

  5. ഒരു ജയന്തി ആശംസകള്‍ അറിയിച്ച് ഒരു നടന്‍ ഇട്ട പോസ്റ്റിനടിയില്‍ മറുപടി കൊടുത്ത ഒരു സ്വഭാവ നടനെ കമന്റിലെ രാഷ്ട്രീയം കണ്ടെത്തി സൈബര്‍ അറ്റാക്ക് നടത്തുന്നതിനോടൊപ്പം അയാളെയും അയാളുടെ കുടുംബത്തെയും കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയതും, കുടുബത്തെ ഒന്ന് അടങ്ങം കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ കൊണ്ട് എയറില്‍ കയ്യറ്റിയതും ഈയടുത്ത് വൈറലായ കാഴ്ചയാണ്.

  എന്തിന് ഏറെപ്പറയുന്നു സോഷ്യല്‍ മീഡിയയില്‍ ലെെവ് വന്ന് ഒരു പെണ്‍കുട്ടിയെ വെര്‍ബല്‍ റേപ്പ്‌ ചെയ്ത യുവാവിനെയും ഈ അടുത്ത് കാണുകയുണ്ടായി. ദൃശ്യത്തിന്റെ റെക്കോര്‍ഡ് പൊട്ടിയ്ക്കാതെ ഇരിയ്ക്കാന്‍ വേണ്ടിയാണെന്ന് ഫാന്‍സുകാര് പിള്ളേരുടെയിടയില്‍ ഒരു ടോക്ക് ഉണ്ട് എന്ന ടാഗ് ലെെനില്‍ ഓപ്പറേഷന്‍ ജാവയുടെ പോസ്റ്റര്‍ വന്ന അന്ന് മുഖമുള്ളതും ഇല്ലാത്തതുമായ പ്രൊഫൈലുകളില്‍ നിന്ന് വന്ന് എന്നെ വായുപുത്രനാകാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ സ്മരിക്കുന്നു. അങ്ങനെ പറഞ്ഞാലും എണ്ണിയാലും തീരാത്ത എത്രയോ നേര്‍ കാഴ്ചകള്‍. അവസ്ഥകള്‍.. കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ ഒരവസ്ഥ ആണെന്നാണ് ഒരു സെെക്കോളജിസ്റ്റ് സോഷ്യല്‍ മീഡിയ മാനിയയെപ്പറ്റി പണ്ട് പറഞ്ഞത്. കള്ളങ്ങള്‍ വിശ്വസിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന, അന്യന്റെ വീഴ്ച കാണാന്‍ ഇഷ്ടപ്പെടുന്ന, അവിഹിതം അറിയാന്‍ ഇഷ്ടപെടുന്ന, ഫേക്ക് വാര്‍ത്തകളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു 'സ്യൂഡോ സൊസെെറ്റി' നമ്മുക്ക് ഇടയില്‍ (ഞാന്‍ അടക്കം ) ഉണ്ടെകില്‍ അത് ചികില്‍സിക്കേയ്ണ്ടതാണ്.

  ആ ചികിത്സ സ്‌കൂളില്‍ നിന്ന്, പാഠ പുസ്തകങ്ങളില്‍ നിന്ന്, യൂണിവേഴ്‌സിറ്റികളില്‍ നിന്നും, വീടുകളില്‍ നിന്നും, കൂട്ടുകെട്ടുകളില്‍ നിന്നും, പ്രസ്ഥാനങ്ങളില്‍ നിന്നും, രാഷ്ട്രീയ ആശയങ്ങളില്‍ നിന്ന് പറഞ്ഞു തുടങ്ങിയില്ല എങ്കില്‍ നമ്മളെ കാത്ത് ഇരിക്കുന്നത് ഒരു വലിയ ലോക മഹായുദ്ധമാകും(സൈബര്‍ വാര്‍ ). ഈ ഒരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ആധാറുമായി ബന്ധിപ്പിയ്‌ക്കേണ്ടതടക്കമുള്ള ചിന്തകള്‍ പുച്ഛിച്ചു തള്ളേണ്ടതല്ല എന്ന് തോന്നണു. നമ്മള്‍ അടിമകളായി കൊണ്ട് ഇരിയ്ക്കുകയാണ്. ലൈവ് ആയി നില്കണം എന്ന പേരില്‍, അറ്റെഷന്‍ സീക്കിങിന്റെ പേരില്‍, പ്രൊഫൈല്‍ പിക്ചറിന്റെ ലൈക്കിന്റെ എണ്ണത്തിന്റെ പേരില്‍....ഷെയര്‍ കളുടെ എണ്ണത്തിന്റെ പേരില്‍..

  ജയിച്ചാലും, തോറ്റാലും, പൂജ്യനായാലും തെറി പറയാനും വായു പുത്രന്‍ ആക്കാനും കാരണങ്ങള്‍ തേടുകയാണ് നമ്മള്‍. പലരും പ്രതികരിയ്ക്കാത്തത് ആ പ്രതികരണം വീണ്ടും ആഘോഷമാകും എന്ന് ഓര്‍ത്തിട്ട് തന്നെയാകും. ജാവയില്‍ രാമനാഥന്‍ പറയുന്ന പോലെ. നമ്മുടെ നിവൃത്തികേട് ലോകത്തിന് വൈറല്‍ അല്ലെ സാറേ.

  നോട്ട്: നമുക്ക് ഈ പ്ലാറ്റ്ഫോം വഴി വിമര്‍ശിയ്ക്കാം, പ്രോത്സാഹിപ്പിയ്ക്കാം, അഭിനന്ദിയ്ക്കാം, ആശയങ്ങള്‍ പറയാം.. സ്വയം മാര്‍ക്കറ്റ് ചെയാം, നമ്മുടെ ക്രീയേറ്റിവിറ്റി മാര്‍ക്കറ്റ് ചെയ്യാം.ബെെ ഗിവ് റെസ്പക്ട് ആന്‍ഡ് ടേക്ക് റെസ്പക്ട്‌.

  Read more about: director malayala cinema
  English summary
  operation java director tharun moorthy post about cyber bullying goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X