twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയത്തിന്റെ താജ്മഹല്‍ നിര്‍മിച്ച് ഫഹദ്

    By Nirmal Balakrishnan
    |

    ഫഹദ് ഫാസിലിനു പ്രണയിക്കാന്‍ അറിയുമോ? നൃത്തം ചെയ്യാന്‍ അറിയുമോ? ഇത്രയും നാള്‍ ഫഹദ് ചെയ്ത സിനിമ വച്ചു നോക്കുമ്പോള്‍ ഫഹദ് നല്ലൊരു കാമുകനായിരുന്നില്ല. എന്നാല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഫഹദിനെക്കുറിച്ചുള്ള ധാരണകളൊക്കെ തിരുത്തിക്കുറിക്കുകയാണ്.

    ചിത്രത്തിലെ അയ്മനം സിദ്ദാര്‍ഥന്‍ എന്ന കഥാപാത്രം ഫഹദിനു ശരിക്കുമൊരു ബ്രേക്ക് ആകുകയാണ്. തമാശപറയുന്ന, നൃത്തം ചെയ്യുന്ന, പ്രേമിച്ചു നടക്കുന്നൊരു ചെറുപ്പക്കാരനായി ഫഹദ് ശരിക്കും തിളങ്ങി. സിനിമ ശരാശരി നിലവാരത്തിനപ്പുറത്തേക്കുപോകുന്നില്ലെങ്കിലും ഫഹദിനെ സംബന്ധിച്ചിടത്തോളം ന്യൂജനറേഷന്‍ ചിത്രങ്ങളിലെ മാത്രം നായകന്‍ എന്ന ചട്ടക്കൂടില്‍ നിന്നു പുറത്തുകടക്കാന്‍ സാധിക്കും.

    Fahad Fazil

    യൂത്ത് കോണ്‍ഫ്രന്‍സിന്റെ കോട്ടയം മണ്ഡലം സെക്രട്ടറിയാണ് അയ്മനം സിദ്ദാര്‍ഥന്‍. ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സീറ്റുകിട്ടുമെന്നു പ്രതീക്ഷിച്ച് സ്വന്തം ഫല്‍ക്‌സ് കെട്ടുന്ന യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. എന്നാല്‍ സിദ്ദാര്‍ഥനെ മറികടന്നുകൊണ്ട് ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ഥി വരുന്നു. അതോടെ രാഷ്ട്രീയത്തില്‍ നിന്ന ലീവെടുക്കുകയാണ് സിദ്ദാര്‍ഥന്‍. സമകാലിക രാഷ്ട്രീയക്കാരുടെ എല്ലാ കളികളും തമാശരൂപത്തില്‍ അവതരിപ്പിച്ച് ഫഹദ് കയ്യടി നേടുന്നുണ്ട്. സിദ്ദാര്‍ഥന്‍ എന്ന രാഷ്ട്രീയക്കാരന്റെ ജീവിതം തുറന്നുകാട്ടാന്‍ ഒരു ഗാനം തന്നെ ചിത്രത്തിലുണ്ട്.

    കേരളത്തിലെ അനാഥാലായങ്ങളെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാന്‍ വരുന്ന ഐറിന്‍ എന്ന പെണ്‍കുട്ടിുടെ സഹായിയാകുകയാണ് സിദ്ദാര്‍ഥന്‍. പിന്നീട് ഐറിനുമായി പ്രണയത്തിലാകുന്നു. ജയ്‌സാല്‍മീറിലെ നൃത്തവും ഗാനവുമെല്ലാം ഭംഗിയായി ചെയ്ത് ഫഹദ് ഫാസില്‍ പുതിയൊരു ഇമേജ് സൃഷ്ടിച്ചിരിക്കുകയാണ്.

    ന്യൂജനറേഷന്‍ ചിത്രങ്ങളിലായിരുന്നു ഫഹദ് അധികവും അഭിനയിച്ചിരുന്നത്. അതിലെല്ലാം വളരെ കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നത്. അവിടെ പ്രണയമില്ല, നൃത്തമില്ല, തമാശപോലുമില്ല. ഉള്ളതെല്ലാം അവിഹിത ബന്ധങ്ങള്‍ മാത്രം. അത്തരത്തിലുള്ളൊരു കഥാപാത്രമായിരുന്നു പലപ്പോഴും ഫഹദ്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലെത്തിയപ്പോള്‍ തനി മലയാളിയായി മാറി ഫഹദ്.

    ഒരു നടനെ സംബന്ധിച്ചിടത്തോളമുള്ള വലിയൊരു വെല്ലുവിളിയായിരുന്നു എല്ലാത്തരം വേഷവും ചെയ്യുകയെന്നത്. അത് ഭംഗിയായി ഫഹദ് ചെയ്തു. ഫഹദിന്റ ഇമേജ് മാറ്റാനെങ്കിലും സത്യന്‍ അന്തിക്കാടിന്റെ പ്രണയകഥയ്ക്കു സാധിച്ചു.

    English summary
    ‘Oru Indian Pranayakadha’ has turned out to be a different movie for Fahad who was otherwise considered as a new generation hero.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X